Jump to content

ചിത്ര കെ സോമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chitra Soman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Chitra Soman
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം (1983-07-10) 10 ജൂലൈ 1983  (41 വയസ്സ്)
Sport
കായികയിനംTrack and field
Event(s)Sprints
നേട്ടങ്ങൾ
Personal best(s)200 m: 24.74 (Doha 2006)
400 m: 51.3 (Chennai 2004)
400 m hurdles: 57.70 (Ludhiana 2005)

മലയാളിയായ മധ്യദൂര ഓട്ടക്കാരിയാണ് ചിത്ര കെ സോമൻ. ചിത്ര കുളത്തുമുറിയിൽ സോമൻ എന്നാണ് പൂർണ നാമം. 400 മീറ്റർ ഓട്ടത്തിലാണ് ഇവർ പരിശീലനം നേടുന്നത്. 2004ലെ സമ്മർ ഒളിമ്പിക്്‌സ് ഗെയിംസിൽ 4 ഗുണം 400 മീറ്റർ റിലേയിൽ ഏഴാമതായി ഫിനിഷ് ചെയ്തു. സത്തി ഗീത, കെഎം ബീനാമോൾ രജ്‌വീന്ദർ കൗർ എന്നിവരായിരുന്നു ഈമത്സരത്തിലെ മറ്റു കായിക താരങ്ങൾ.[1]

ആദ്യകാല ജീവിതം

[തിരുത്തുക]

1983 ജൂലൈ 10ന് ജനനം

നേട്ടങ്ങൾ

[തിരുത്തുക]

2006ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടി റിലേ ടീമിൽ അംഗമായിരുന്നു. 2007 ജൂൺ 23ന് ഗുവാഹത്തിയിൽ നടന്ന ഏഷ്യൻ ഗ്രാൻഡ് പിക്‌സ് സീരിസിൽ 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണമെഡൽ നേടി. 2007 ജൂലൈയിൽ അമ്മാനിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ വനിതകളുടെ 4 ഗുണം 400 മീറ്റർ റിലേയിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2008 ഫെബ്രുവരിയിൽ ദോഹയിൽ നടന്ന ഏഷ്യൻ ഇൻഡോർ ചാംപ്യൻഷിപ്പ് അത്‌ലറ്റിക്‌സിൽ വനിതകളുടെ 4 ഗുണം 400 മീറ്റർ റിലേയിൽ സ്വർണ്ണം നേടി. 51.30 സെക്കന്റാണ് ചിത്രയുടെ ഏറ്റവും നല്ല വ്യക്തിഗത സമയം. 2004 ജൂണ്ൽ ചെന്നൈയിൽ ആണ് ഈ നേട്ടം കരസ്ഥമാക്കിയത്.[2]

അവലംബം

[തിരുത്തുക]
  1. http://www.gbrathletics.com/cw99.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-03-07. Retrieved 2016-09-24.
"https://ml.wikipedia.org/w/index.php?title=ചിത്ര_കെ_സോമൻ&oldid=3631194" എന്ന താളിൽനിന്ന് ശേഖരിച്ചത്