ക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേർസിറ്റി)
ആദർശസൂക്തം | ശ്രേഷ്ഠതയും സേവനവും |
---|---|
തരം | Private |
സ്ഥാപിതം | 15 ജൂലൈ 1969 |
വൈസ്-ചാൻസലർ | ഡോ ഫാ.അബ്രാഹം വെട്ടിയാങ്കൽ CMI[1] |
വിദ്യാർത്ഥികൾ | 12000 |
സ്ഥലം | ബെംഗളൂരു, കർണാടക, India 12°56′5″N 77°36′19″E / 12.93472°N 77.60528°E |
ക്യാമ്പസ് | നഗരം |
വെബ്‌സൈറ്റ് | www |
'ക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേർസിറ്റി))' ബാംഗ്ലൂർ, കർണാടക, 1969 ൽ സ്ഥാപിതമായ ഇന്ത്യയിലെ ഒരു സ്വകാര്യ കൽപിത സർവ്വകലാശാല ആണ്. ഇന്ത്യയിലെ സീറോ മലബാർ സഭയുടെ കീഴിലുള്ള മേരി ഇമ്മാക്കുലേറ്റ് എന്ന പുരോഹിതന്മാർ ആണ് ഇതിനു നേതൃത്വം നല്കുന്നത്. ഈ കോളേജിന് 2008 ൽ യൂണിവേഴ്സിറ്റി പദവി അനുവദിച്ചു. ഒട്ടുമിക്ക വിദ്യാഭ്യാസ സർവേകളിലും ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി ക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേർസിറ്റി) തിരഞ്ഞെടുക്കപെട്ടു.http://indiatoday.intoday.in/section/30/1/cover-story.html/ 2014-ൽ നടന്ന India Today-Nielsen സർവേയിൽ ക്രൈസ്റ്റ് സർവകലാശാല സയൻസ്, കൊമേഴ്സ്, ആർട്സ് വിഭാഗത്തിൽ പത്താം സ്ഥാനത്തായിരുന്നു. ഇതേ സമയം നടന്ന ഇന്ത്യ-റ്റുഡേ സർവേയിൽ ക്രൈസ്റ്റ് സർവകലാശാല ബിബിഎ(BBA) വിഭാഗത്തിൽ ഒന്നാമതും ആർട്സ് വിഭാഗത്തിൽ ആറാമതും സയൻസ്, കൊമേഴ്സ് വിഭാഗത്തിൽ നാലാമതും സ്ഥാനത്തുമായിരുന്നു.[2]
17 ജൂൺ 1972 ൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ, (യു.ജി.സി) ക്രൈസ്റ്റ് കോളേജിനെ അംഗീകരിച്ചു. ഇതിനു പുറമേ നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ (NAAC) അംഗീകാരവും 2008 ൽ ലഭിച്ചു. ഇത് 2005 ൽ വീണ്ടും പുതുക്കി. കർണാടകയിൽ നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ അംഗീകാരം ലഭിച്ച ആദ്യത്തെ കോളേജായി ക്രൈസ്റ്റ് കോളേജ് മാറി. ഇപ്പോൾ നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ എ + സ്ഥാപനം എന്ന അംഗീകാരം നൽകി.[3]
കോളേജ് വളപ്പ്
[തിരുത്തുക]2000-2002 ഇടയിൽ ഈ സർവകലാശാല മൂന്നു പ്രാവശ്യം തുടർച്ചയായി ബെംഗളൂരു അർബൻ ആർട്സ് കമ്മീഷന്റെ 'മികച്ച സ്ഥാപനവും പൂന്തോട്ടവും' എന്നാ പുരസ്കാരത്തിനു അര്ഹരായി. മാലിന്യ പുനര്നിര്മ്മാണം വഴി ഈ കാമ്പസ് ഒരു മാലിന്യ-വിമുക്ത കാമ്പസ് ആയി മാറി.[4]എല്ലാ വിദ്യാർത്ഥികൾക്കും തിരിച്ചറിയൽ കാർഡുകൾക്കൊപ്പം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്മാർട്ട് കാർഡ് നൽകുക വഴി ഈ കാമ്പസ് ഒരു പണമിടപാട്-രഹിത കാമ്പസ് ആയി മാറി.[5]
ക്യമ്പസുകൾ
[തിരുത്തുക]ബാംഗ്ലൂർ സെന്റ്രൽ ക്യമ്പസ്
[തിരുത്തുക]ബാംഗ്ലൂർ നഗരത്തിലെ ഡയറി സർക്കിളിൽ സ്ഥിതി ചെയ്യുന്നു. ആദ്യം സ്ഥാപിച്ചതും പ്രധാന ഒഫീസുകളും ഈ വളപ്പിൽ ആണ്
കെംഗേരി ക്യാമ്പസ്
[തിരുത്തുക]നഗരത്തിൽ നിന്നും അല്പം അകലെ എഞ്ജിനീയറിംഗിനു വേണ്ടി സ്ഥാപിച്ചത്. ഇത് ബാംഗ്ലൂർ-മൈസൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.
ബന്നാർഘട്ട റോഡ് ക്യമ്പസ്
[തിരുത്തുക]സാമൂഹ്യശാസ്ത്ര വിഷയങ്ങൾക്ക് വേണ്ടി സ്ഥാപിച്ചത്. ബന്നാർഘട്ട റോഡിൽ സ്ഥിതി ചെയ്യുന്നു.
പുനെ(ലവാസ) ക്യമ്പസ്
[തിരുത്തുക]ഗാസിയബാദ് ക്യാമ്പസ്
[തിരുത്തുക]അക്കാദമിക്
[തിരുത്തുക]ക്രൈസ്റ്റ് യൂണിവേഴ്സിറ്റി നിയമം, , ഡിപ്ലോമ, ബിരുദം , ബിരുദാനന്തര ബിരുദം, ഗവേഷണ പരിപാടികൾ,ശാസ്ത്രം, സോഷ്യൽ സയൻസ്, ഭാഷകള്, മാനേജ്മെന്റ്, എഞ്ചിനീയറിംഗ് എന്നീ മേഖലകളിൽ അറിവ് പ്രദാനം ചെയ്യന്നു.[6] നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ 2005 ൽ ക്രൈസ്റ്റ് കോളേജിന് എ പ്ലസ് അംഗീകാരം നല്കുക വഴി ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ കോളേജായി ക്രൈസ്റ്റ് കോളേജ് (ഇപ്പോൾ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി) മാറി.
ബിരുദ-ബിരുദാനന്തര പരിപാടി
[തിരുത്തുക]ക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേർസിറ്റി)യിൽ 45 ൽ പരം ബിരുദ കോഴ്സുകളും 44 ൽ പരം ബിരുദാനന്തര കോഴ്സുകളും ഉണ്ട്. തത്ത്വശാസ്ത്രത്തിൽ 16 ൽ പരം കോഴ്സുകളും പിഎച്ച്ഡി യിൽ 17 ൽ പരം ബിരുദാനന്തര കോഴ്സുകളും.
വായനശാലകൾ
[തിരുത്തുക]ക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേർസിറ്റി)യിൽ രണ്ടു ലൈബ്രറികൾ ഉണ്ട്.'നോളജ് സെന്റർ' എന്നറിയപെടുന്ന പ്രധാന ലൈബ്രറി 6,7,8,9 നിലകളിൽ വ്യാപിച്ചു കിടക്കുന്നു. മറ്റൊരു ലൈബ്രറി.[7]
ഗവേഷണം
[തിരുത്തുക]യൂണിവേഴ്സിറ്റിയിൽ ഒന്നര വര്ഷം നീളുന്ന തത്ത്വശാസ്ത്ര ഗവേഷണവും 5 വർഷം കൊണ്ട് പൂര്ത്തിയാകുന്ന പിഎച്ച്ഡി പ്രോഗ്രാമുകളും നടക്കുന്നു.
വിവാദങ്ങൾ
[തിരുത്തുക]ക്രൈസ്റ്റ് കോളേജിന് യൂണിവേഴ്‌സിറ്റി പദവി ലഭിച്ചത്തിലുള്ള അവ്യക്തത ഇപ്പോഴും നിലനില്ക്കുന്നു. യു.ജി.സി യുടെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് യൂണിവേഴ്‌സിറ്റി പദവി ലഭിചെന്നാണ് ഒരു പക്ഷം ആരോപിക്കുന്നത്.[8][9][10][11]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "CII speaker profile 2013" (PDF). website. Archived from the original (PDF) on 2012-10-04. Retrieved 24 March 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-07. Retrieved 2015-05-25.
- ↑ "Selection of colleges under CPE scheme" (PDF). Website. Retrieved 10 March 2014.
{{cite web}}
:|first=
missing|last=
(help) - ↑ PS, Ramya (15 September 2010). "It's time for Bangalore colleges to go green". DNA. Retrieved 23 March 2014.
- ↑ Kumar, Chethan (8 August 2013). "Christ campus goes cashless". Deccan Herald. Retrieved 23 March 2014.
- ↑ "Admissions". Website. Christ University. Archived from the original on 2013-07-17. Retrieved 14 July 2013.
- ↑ india-today, india-today. "india-today". india-today.
- ↑ "Deemed status: Bangalore University breaks its own rules?". The Hindu. Chennai, India. 6 August 2008. Archived from the original on 2008-08-10. Retrieved 2015-05-25.
- ↑ "Centre to derecognise 44 deemed universities". ndtv.com. Retrieved 22 January 2012.
- ↑ http://www.careerindia.com/news/ugc-asks-34-blacklisted-deemed-universities-start-functioning-012255.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-19. Retrieved 2015-05-25.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Christ University website
- Christ University Results Archived 2013-09-12 at the Wayback Machine
http://www.christuniversity.in/msgdisplay.php?id=86774&f=2 Archived 2015-06-18 at the Wayback Machine