മല്ലി
മല്ലി | |
---|---|
മല്ലിയുടെ പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. sativum
|
Binomial name | |
Coriandrum Sativum L.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
സസ്യഭുക്കുകളും മാംസഭുക്കുകളും ഒരുപോലെ ഉപയോഗിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന സസ്യവ്യഞ്ജനമാണ് മല്ലി. കൊറിയാൻഡർ എന്ന ആംഗലേയ നാമമുള്ള മല്ലിക്ക്, കൊറിയാൻഡ്രം സറ്റൈവം(Coriandrum Sativum) എന്നാണ് ശാസ്ത്രീയനാമം. ധ്യാന്യകം എന്നു സംസ്കൃതത്തിലും ഹരധാന്യ എന്നു ഹിന്ദിയിലും പച്ച കൊത്തമല്ലിയിലയ്ക്ക് പേരുണ്ട്.
പേരിനു പിന്നിൽ
[തിരുത്തുക]കൊറിയാൻഡർ എന്ന പേർ ലാറ്റിൻപദമായ കൊറിയാൻഡ്രം എന്ന വാക്കിൽ നിന്നാണ് വന്നത്. കൊറിയാൻഡ്രം എന്ന പദമാകട്ടെ (corys-bed bug;andrem-resembling) എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് വന്നത്. ഈ പേരു നൽകിയത് ഗ്രീക്ക് ഫിലോസഫർ ആയ പ്ലിനിയാണ്. അമേരിക്കയിൽ സിലാന്ദ്ര എന്ന പേരിലും ചൈനീസ് പാഴ് സ്ലി എന്നു ചൈനയിലും, മെക്സിക്കൻ പാഴ് സ്ലി എന്ന് മെക്സികോയിലും അറിയപ്പെടുന്നു. അമേരിക്കയിലെ സിലാന്ദ്ര എന്ന ചെടിക്ക് മല്ലി ഇലയോളം രൂക്ഷ ഗന്ധമില്ല.
ചരിത്രം
[തിരുത്തുക]മനുഷ്യൻ ഏറ്റവും ആദ്യം ഉപയോഗിക്കാൻ തുടങ്ങിയ വ്യഞ്ജനം മല്ലി ആയിരുന്നെന്നു കരുതുന്നു. ബി.സി. 5000 മുതലുള്ള പാചകചരിത്രത്തിനു ഉടമയാണ് മല്ലിയില. പഴയനിയമത്തിലും മല്ലിയിലയെ കുറിച്ച് പരാമർശമുണ്ട്. ഹിപ്പോക്രാറ്റിസും മല്ലിയില ഉപയോഗിച്ചിരുന്നു. ഒരു സുഗന്ധ ഉത്തേജകകാരിയായാണ് അദ്ദേഹം ഇതിനെ ശുപാർശ ചെയ്തത്. ഗ്രീക്ക്, റോമൻ സംസ്കാരത്തിലും മല്ലിയും മല്ലിയിലയും ഉപയോഗിച്ചിരുന്നു. റോമാക്കാർ ഇത് റൊട്ടി സ്വാദിഷ്ഠമാക്കാനും മാംസം കേട് കൂടാതെ സൂക്ഷിക്കാനുമാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.
7000 വർഷങ്ങൾക്കു മുൻപുതന്നെ ഇന്ത്യയിൽ മല്ലി പ്രചാരത്തിൽ ഉണ്ടായിരുന്നു. 1670-ൽ അമേരിക്കയിൽ എത്തിയ മല്ലിയാണ് അവിടെ ആദ്യം കൃഷി ചെയ്തു തുടങ്ങിയ വ്യഞ്ജനങ്ങളിൽ ഒന്ന്. യൂറോപ്യൻ വിഭവങ്ങളിൽ മാത്രമാണ് മല്ലി ഇലയ്ക്ക് പ്രസക്തി. ബ്രിട്ടണിൽ വയലുകളിൽ കളയായോ, കൃഷി ചെയ്യാതെ ഉപേക്ഷിച്ച കിഴക്കൻ ബ്രിട്ടണിൽ കാട്ട് ചെടിയായോ മല്ലിച്ചെടി ചുരുക്കമായി കണ്ടുവരുന്നു.
കൃഷി
[തിരുത്തുക]KOTHIMBIR (DHANIYA)
മെഡിറ്ററേനിയൻ പ്രദേശമാണ് മല്ലിയുടെ ജന്മദേശമെന്നും, അതല്ല മദ്ധ്യ അമേരിക്ക ആണെന്നും രണ്ടഭിപ്രായമുണ്ട്. ഏതായാലും ഇന്നു ഇന്ത്യ, ഹംഗറി, ചെക്കോസ്ലോവാക്യ, യു.എസ്.എ. എന്നിവിടങ്ങളിൽ വ്യവസായികാടിസ്ഥാനത്തിൽ മല്ലി ഇല കൃഷി ചെയ്തു വരുന്നു. ഇന്ത്യയിലാണ് ഇതിന്റെ കൃഷി വിപുലമായ തോതിൽ നടന്നുവരുന്നത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് ഒരു ഉപവിളയായി കൃഷി ചെയ്യുന്നു. 330 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലും, ചതുപ്പ് സ്ഥലങ്ങളിലും ഒരു വാർഷിക സസ്യമായ ഇത് 30-50 സെ.മീറ്റർ ഉയരത്തിൽ വളരും. ചെറിയ വെള്ള പൂക്കൾ ഇതിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. ഇലയ്ക്കു വേണ്ടി വളർത്തുമ്പോൾ പൂവിടാൻ തുടങ്ങുന്നതിനും വളരെ മുൻപ് നാലഞ്ച് ഇഞ്ച് ഉയരം വെയ്ക്കുമ്പോൾ തന്നെ തണ്ടുകൾ മുറിച്ചെടുക്കുകയോ,ചെടി പിഴുതു മാറ്റുകയോ ചെയ്യുന്നു. ചെടിക്ക് കൂടുതൽ ജലസേചനം ആവശ്യമില്ല. ചെടിച്ചട്ടികളിലോ,തടിപ്പെട്ടികളിലോ മല്ലിയില വളർത്താം. ഇല കൂടെകൂടെ മുറിച്ചെടുത്താൽ നല്ല വിള കിട്ടും.
പോഷണമൂല്യം
[തിരുത്തുക]പച്ച മല്ലിയിലയിൽ 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 20 kcal 100 kJ | |||||||||||
| |||||||||||
Percentages are relative to US recommendations for adults. |
മല്ലി 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | |||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 50 kcal 200 kJ | |||||||||||||||||||
| |||||||||||||||||||
Percentages are relative to US recommendations for adults. |
ഉപയോഗങ്ങൾ
[തിരുത്തുക]പാചകം
[തിരുത്തുക]മല്ലിയുടെ ഗന്ധത്തിന് മല്ലി ഇലയുടെ സുഗന്ധവുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ മല്ലിക്ക് പകരം മല്ലി ഇലയൊ ഇലയ്ക്ക് പകരം മല്ലിയൊ ഉപയോഗിക്കാനാവില്ല. രണ്ടിനും വ്യത്യസ്തമായ രുചിയും ഗന്ധവുമാണ്. ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുന്നതിനാണ് മല്ലിയുടെ പ്രധാന ഉപയോഗം. തെക്കേ അമേരിക്കയിലെ പെറുവിൽ മല്ലിയില ചേർക്കാത്ത ഒരു വിഭവവുമില്ല. തായ്ലൻഡിലും ഈജിപ്തിലും ഇത് സൂപ്പിലുപയോഗിക്കുന്നു. വിയറ്റ്നാമിലും ചൈനയിലും അരിഞ്ഞ മല്ലിയില പല വിഭവങ്ങളിലും പാചകത്തിന് ശേഷം ചേർക്കുന്നു. മലേഷ്യയിലും ഇൻഡോനേഷ്യയിലും മല്ലിയില പ്രചാരത്തിലില്ല.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :കഷായം, തിക്തം, മധുരം, കടു
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ഉഷ്ണം
വിപാകം :മധുരം [1]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]ഇല, ഫലം [1]
നമ്മുടെ നാട്ടിലും പ്രധാനമായും വിഭവങ്ങൾ രുചികരമാക്കുവാൻ ഉപയോഗിക്കുന്നു. ഫ്രൈഡ് റൈസ്, ബിരിയാണി, മസാല ദോശ, രസം, സാമ്പാർ തുടങ്ങിയവയിലും മാംസ വിഭവങ്ങളിലും സസ്യക്കുറുമയിലും മല്ലിയില ഒഴിവാക്കാൻ പറ്റാത്ത ഇനമാണ്. വേപ്പിലക്കട്ടി എന്ന ചട്നിയിലെ പ്രധാന ഇനം മല്ലിയിലയാണ്. വിഭവങ്ങളെ അലങ്കരിക്കാനും മല്ലിയില ഉപയോഗിക്കുന്നു.
ഔഷധമായി
[തിരുത്തുക]പ്രധാനമായും ഭക്ഷണം അലങ്കരിക്കാനാണു മല്ലിയില ഉപയോഗിക്കുന്നത്. അലങ്കാരത്തിനും സുഗന്ധത്തിനുമപ്പുറം ഔഷധഗുണവും ധþരാളമുണ്ടിതിൽ. ചെറിയ തോതിൽ മല്ലിയിലയെ ഔഷധമായും ഉപയോഗിക്കാറുണ്ട്. മല്ലിയില ദഹനത്തെ സഹായിക്കുകയും ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ആമാശഭിത്തികളെ ബലപ്പെടുത്തുകയും ദഹനസ്രവത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നിത്യവും രാവിലെ ഒരു ടിസ്പൂൻ മല്ലിച്ചാറും അത്രതന്നെ തേനും ചേർത്ത് കഴിച്ചാൽ രോഗപ്രതിരോധശക്തി ഏറുമെന്ന് കാണുന്നു[അവലംബം ആവശ്യമാണ്]. ആസ്ത്മ, അലർജി, ക്ഷയം, ഓർമ്മക്കുറവ് തുടങ്ങിയവയ്ക്കും ആശ്വാസം കിട്ടുമെന്നും കരുതപ്പെടുന്നു.
ചേരുമരത്തിന്റെ നീർ ദേഹത്തു വീണു തടിപ്പും വേദനയുമുണ്ടായാൽ മല്ലി ഇലയുടെ നീരു് പുരട്ടിയാൽ മതി. ലവൻങ്ങാദ്യം മോദകം വടകത്തിൽ ഒരു ഘടകമാണു്.[2]
ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മല്ലിയില വളരെ നüല്ലതാണ്. വേവിക്കാതെ ഉപയോഗിക്കുന്നതാണു നല്ലത്. കറികൾ തയ്യാറാക്കിയശേഷവും ചട്നി, മോരുംവെള്ളം, സാലഡ് എന്നിവയിലും മല്ലിയില ചേർക്കാം.
ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ മല്ലിയിലയിലെ ക്വാർസിറ്റിൻ എന്ന ആന്റിഓക്സിഡന്റ് രോഗപ്രതിരോധത്തിനു സഹായിക്കുന്നു.
ചിത്രശാല
[തിരുത്തുക]-
മല്ലി ചെടി
അവലംബം
[തിരുത്തുക]ഡോ.മാലതിയുടെ ഇലക്കറികൾ ഭക്ഷണത്തിൽ എന്ന ലേഖനത്തിൽ നിന്നും