ദീക്ഷ
ദൃശ്യരൂപം
(Diksha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിന്ദു, ജൈന, ബൗദ്ധ മതങ്ങളിലെ ഒരു വ്രതാനുഷ്ഠാനമാണ് ദീക്ഷ (സംസ്ക്രുതം: दीक्षा തമിഴ്: தீட்சை.). മന്ത്രദീക്ഷ, തന്ത്രദീക്ഷ, സന്ന്യാസദീക്ഷ തുടങ്ങിയ പലതരം ദീക്ഷകൾ പാലിക്കപ്പെട്ടു പോരുന്നു. മാതാപിതാക്കളുടെ മരണാനന്തരം മക്കൾ ദീക്ഷ എടുക്കാറുണ്ട്. പിതൃജനങ്ങൾക്ക് ബലിയർപ്പിക്കാനും പിതൃക്രിയകൾ ചെയ്യാനുമായി ക്ഷൗരം വർജ്ജിക്കുകയും സാത്വികാഹാരം മാത്രം ഭുജിച്ച് ബ്രഹ്മചര്യം ആചരിച്ച് വ്രതമനുഷ്ഠിക്കുകയുമാണ് പതിവ്.