ദുറൂസികൾ
Druze دروز | |||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Druze star | |||||||||||||||||||||||||||||||||
ആകെ ജനസംഖ്യ | |||||||||||||||||||||||||||||||||
1,000,000 to 2,500,000 | |||||||||||||||||||||||||||||||||
സ്ഥാപകൻ | |||||||||||||||||||||||||||||||||
Ad-Darazi, Hamza and Al Hakim | |||||||||||||||||||||||||||||||||
Regions with significant populations | |||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
മതങ്ങൾ | |||||||||||||||||||||||||||||||||
Unitarian Druze | |||||||||||||||||||||||||||||||||
വിശുദ്ധ ഗ്രന്ഥങ്ങൾ | |||||||||||||||||||||||||||||||||
Qur'an, Rasa'il al-hikmah (Epistles of Wisdom) | |||||||||||||||||||||||||||||||||
ഭാഷകൾ | |||||||||||||||||||||||||||||||||
Arabic English Hebrew (in Israel) French (in Lebanon and Syria) |
Part of a series on Shī‘ah Islam |
Ismāʿīlism |
---|
Concepts |
The Qur'ān · The Ginans Reincarnation · Panentheism Imām · Pir · Dā‘ī l-Muṭlaq ‘Aql · Numerology · Taqiyya Żāhir · Bāṭin |
Seven Pillars |
Guardianship · Prayer · Charity Fasting · Pilgrimage · Struggle Purity · Profession of Faith |
History |
Shoaib · Nabi Shu'ayb Seveners · Qarmatians Fatimids · Baghdad Manifesto Hafizi · Taiyabi Hassan-i Sabbah · Alamut Sinan · Assassins Pir Sadardin · Satpanth Aga Khan · Jama'at Khana Huraat-ul-Malika · Böszörmény |
Early Imams |
Ali · Ḥassan · Ḥusain as-Sajjad · al-Baqir · aṣ-Ṣādiq Ismā‘īl · Muḥammad Abdullah /Wafi Ahmed / at-Taqī Husain/ az-Zakī/Rabi · al-Mahdī al-Qā'im · al-Manṣūr al-Mu‘izz · al-‘Azīz · al-Ḥākim az-Zāhir · al-Mustansir · Nizār al-Musta′lī · al-Amīr · al-Qāṣim |
Groups and Present leaders |
Nizārī · Aga Khan IV Dawūdī · Dr. Syedna Mohammed Burhanuddin Sulaimanī · Al-Fakhri Abdullah Alavī · Ṭayyib Ziyā'u d-Dīn |
ദുറൂസികൾ (Eng:Druze Arabic: درزي, derzī or durzī, plural دروز, durūz, Hebrew: דרוזים druzim) പ്രധാനമായും ലെബനോൻ, ഇസ്രായേൽ, ജോർദാൻ, സിറിയ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന ഒരു മതവിഭാഗമാണ്. ഷിയ ഇസ്ലാമിലെ ഇസ്മായിലി വിശ്വാസത്തിൽ നിന്നു ഉരുത്തിരിഞ്ഞു വന്ന ഒരു വിശ്വാസ ധാരയാണ് ഇത്. ദുറൂസി വിശ്വാസധാരയുടെ തുടക്ക കാലങ്ങളിൽ ഇതിനു നേതൃത്വം നൽകിയിരുന്നത് മുഹമ്മദ് ബിൻ ഇസ്മായിൽ നഷ്ടകിൻ അൽ ദരസി (en: Muhammad bin Ismail Nashtakin ad-Darazī) , ഹംസ ബിൻ അലി (en: Hamza Bin Ali) എന്നീ രണ്ട് മതപ്രചാരകരാണ്. വിശ്വാസങ്ങൾ പരസ്യമായി പ്രഖ്യാപിക്കുന്നതിനു മുൻപു ഇതിന്റെ ഒരു സ്ഥാപക സംഘം (core group) ചർച്ചകൾക്കായി രഹസ്യ യോഗങ്ങൾ വിളിച്ചു കൂട്ടുമായിരുന്നു. ഈ യോഗങ്ങളിൽ അൽ ദരസിയും ഹംസ ബിൻ അലിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിത്തുടങ്ങി. അലി ബിൻ അബീത്വാലിബും അദ്ദേഹത്തിന്റെ സന്തതി പരമ്പരകളെയും ദൈവത്തിന്റെ അവതാരങ്ങളായി പ്രഖ്യാപിക്കാനുള്ള അൽ ദരസിയുടെ ശ്രമമാണ് ഈ അഭിപ്രായ വ്യത്യാസത്തിന്റെ പ്രധാന കാരണം. ഹംസ ബിൻ അലി ഈ ആശയങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ട് ഒരു ലേഖനവുമെഴുതുകയുണ്ടായി.
1016-ൽ അൽ ദരസി തന്റെ വിശ്വാസങ്ങൾ പരസ്യമായി പ്രഖ്യാപിക്കുകയും ജനങ്ങളോട് തന്നെ പിന്തുടരാൻ ആഹ്വാനം ചെയ്യുകയുണ്ടായി. ഈ പ്രഖ്യാപനം കൈയിറോയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും അധികാരികൾ ഈ പ്രസ്ഥാനത്തെ നിരോധിക്കുകയും ചെയ്തു. പിന്നീട് 1017-ൽ ഹംസ ബിൻ അലി ഈജിപ്റ്റിലെ ഫാതിമിഡ് ഖലീഫ അൽ ഹക്കീമിന്റെ അനുവാദത്തോടെ അൽ ദരസിയുടെ വിവാദ പ്രസ്താവനകൾ നീക്കം ചെയ്തു ഭേദഗതി ചെയ്ത ദുറൂസി വിശ്വാസപ്രമാണങ്ങൾ പരസ്യമായി പ്രഖ്യാപിച്ചു.