മാണിക്ക്യച്ചെമ്പഴുക്ക
Golden Dewdrop | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. erecta
|
Binomial name | |
Duranta erecta | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
![](http://upload.wikimedia.org/wikipedia/commons/thumb/5/52/%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%AF%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95.jpg/220px-%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%AF%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95.jpg)
കുറ്റിച്ചെടിയായി വളരുന്ന ഒരു ഉദ്യാന സസ്യമാണ് മാണിക്യച്ചെമ്പഴുക്ക (Golden Dewdrop). വെർബനേസി (Verbenaceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Duranta erecta എന്നാണ്.
വിവരണം
[തിരുത്തുക]മാണിക്യച്ചെമ്പഴുക്ക കുറ്റിചെടിയായി വളരുന്ന ഒരു സസ്യമാണ്. ഏകദേശം 18 അടി(5.5 മീ.) ഉയരത്തിൽ വരെ വളർന്നു പന്തലിക്കാറുണ്ട്. പൂർണ്ണ വളർച്ചയെത്തിയ ചെടികളിൽ ചെറിയ മുള്ളുകൾ കാണാറുണ്ട്. ചെറിയ ചെടികളിൽ സാധാരണ ഗതിയിൽ മുള്ളുകൾ കാണാറില്ല. ഇലകൾക്ക് ഇളം പച്ച നിറമാണുള്ളത്, ഇവയ്ക്ക് 3 ഇഞ്ച്(8 സെ.മി) നീളമുണ്ടാകാറുണ്ട്. പൂക്കൾ ഇളം നീല നിറത്തിലോ, വയലറ്റ് നിറത്തിലോ ആണ് കാണാറുള്ളത്. വർഷത്തിൽ മുഴുവൻ സമയവും ഈ ചെടിയിൽ പൂക്കൾ കാണാറുണ്ട്. ചെടിയിലെ കായ്കൾക്ക് മഞ്ഞ നിറമാണുള്ളത്. കാഴ്ചയിൽ കായ്കൾക്ക് മഞ്ഞ നിറത്തിലുള്ള മുത്തുകളോട് സാമ്യമുണ്ട്. ഇതിന്റെ ഇലകളും കായ്കളും വിഷമാണ്, ഈ വിഷം കുട്ടികൾ, പട്ടി, പൂച്ച എന്നിവയെ കൊല്ലാൻ തക്ക വീര്യമുള്ളതാണ്.[1]. എന്നിരുന്നാലും കുയിലുകളും മറ്റും ഇതിന്റെ കായ് ഭക്ഷിക്കാറുണ്ട്. സൂര്യന്റെ പര്യായ പദമായി മാണിക്യച്ചെമ്പഴുക്ക ഉപയോഗിക്കാറുണ്ട്
ശാസ്ത്രീയമായ വർഗ്ഗീകരണം
[തിരുത്തുക]ഡുരാന്റ എന്ന് ജനുസ്സിനു പേരു നൽകിയത് കാസ്റ്റർ ഡുരാന്റസ് എന്ന പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റലിക്കാരനായ സസ്യ ശാസ്ത്രജ്ഞനോടുള്ള ആദരസൂചകമായാണ്.
അവലംബം
[തിരുത്തുക]- ↑ Thompson, N (2007). "Poisonous Plants in Australia: Enabling consumers to buy safe plants" (PDF). WWF-Australia: p. 10. Archived from the original (PDF) on 2008-12-05. Retrieved 2008-12-11.
{{cite journal}}
:|pages=
has extra text (help); Cite journal requires|journal=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Durable, Dependable: Durantas! Archived 2007-10-16 at the Wayback Machine (San Diego Horticultural Society)
- USDA PLANTS database, Symbol DUER
- ITIS report on Duranta erecta