സോങ്ഘ
Dzongkha | |
---|---|
རྫོང་ཁ་ | |
ഉത്ഭവിച്ച ദേശം | ഭൂട്ടാൻ |
മാതൃഭാഷയായി സംസാരിക്കുന്നവർ | 171,080 (2013)[1] Total speakers: 640,000[2] |
ഭാഷാഭേദങ്ങൾ | |
Tibetan alphabet Dzongkha Braille | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | ഭൂട്ടാൻ |
Regulated by | Dzongkha Development Commission |
ഭാഷാ കോഡുകൾ | |
ISO 639-1 | dz |
ISO 639-2 | dzo |
ISO 639-3 | dzo – inclusive codeIndividual codes: lya – Layaluk – Lunana |
ഗ്ലോട്ടോലോഗ് | nucl1307 [3] |
Linguasphere | 70-AAA-bf |
Districts of Bhutan in which the Dzongkha language is spoken natively are highlighted in light beige. |
ഭൂട്ടാനിൽ അഞ്ച് ലക്ഷത്തിലധികം ആൾക്കാർ സംസാരിക്കുന്ന സിനോ ടിബറ്റൻ കുടുംബത്തിൽപ്പെട്ട ഭാഷയാണ് സോങ്ഘ അല്ലെനിൽ ഭൂട്ടാനീസ് (རྫོང་ཁ་ [dzoŋ'kʰa]), ഭൂട്ടാൻ രാജ്യത്തിലെ ഏക ഔദ്യോഗിക ഭാഷയാണിത്.[4] ടിബറ്റൻ ലിപിയാണ് ഈ ഭാഷ എഴുതാനായി ഉപയോഗിക്കുന്നത്.
സോങ്ഘ എന്ന വാക്കിനർത്ഥം "കോട്ടകളുടെ ഭാഷ" എന്നാണ്. ഖ എന്നാൽ ഭാഷ എന്നും സോങ് എന്നാൽ കോട്ട എന്നുമാണ് അർത്ഥം. ഭൂട്ടാൻ ഏകീകരിച്ച ഷബ്ദ്രുങ് റിമ്പോച്ചെ സ്ഥാപിച്ച കോട്ടകളാണ് സോങ് എന്നറിയപ്പെടുന്നത്. ഇതേ വാസ്തുശില്പ ശൈലി തിബറ്റിലും നിലവിലുണ്ട്. 2013-ലെ കണക്കനുസരിച്ച് മാതൃഭാഷ എന്ന നിലയിൽ സോങ്ഘ ഭാഷ സംസാരിക്കുന്ന 171,080 ആൾക്കാരുണ്ട്. ആകെ 640,000 പേർ ഈ ഭാഷ സംസാരിക്കുന്നവരായുണ്ട്.[5]
ഉപയോഗം
[തിരുത്തുക]ഭൂട്ടാനിലെ പടിഞ്ഞാറൻ പ്രദേശത്തെ എട്ട് ജില്ലകളിൽ സോങ്ഘയോ ഇതിന്റെ ഭാഷാഭേദങ്ങളോ ആണ് പ്രധാന ഭാഷകൾ. വാങ്ഡ്യൂ ഫോഡ്രാങ്, പുനഖ, തിംഫു, ഗാസ, പാറൊ, ഹാ, ഡഗാന, ചൂഖ എന്നിവയാണ് ഈ ജില്ലകൾ.[6] കലിംപോങ് എന്ന ഇന്ത്യൻ പട്ടണത്തിനടുത്തും ഈ ഭാഷ സംസാരിക്കുന്നവരുണ്ട്. ഒരിക്കൽ ഭൂട്ടാന്റെ ഭാഗമായിരുന്ന ഈ പ്രദേശം ഇപ്പോൾ പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ ഭാഗമാണ്.
1971-ൽ സോങ്ഘ ഭൂട്ടാന്റെ ദേശീയ ഭാഷയായി പ്രഖ്യാപിക്കപ്പെട്ടു.[7] ഭൂട്ടനിലെ എല്ലാ സ്കൂളുകളിലും സോങ്ഘ പഠിക്കുന്നത് നിർബന്ധമാണ്. ഈ ഭാഷ മാതൃഭാഷയല്ലാത്ത പ്രദേശങ്ങളിലും (തെക്ക്, കിഴക്കൻ പ്രദേശങ്ങൾ) ഇപ്പോൾ ബന്ധഭാഷയായി ഉപയോഗിക്കുന്നത് ഇതാണ്. 2003-ലെ ഭൂട്ടാനീസ് ചലച്ചിത്രമായ ട്രാവലേഴ്സ് ആന്റ് മജീഷ്യൻസ് പൂർണ്ണമായും ഈ ഭാഷയിലാണ്.
എഴുത്ത് സമ്പ്രദായം
[തിരുത്തുക]തിബറ്റൻ അക്ഷരമാല ഉപയോഗിച്ചാണ് സോങ്ഘ എഴുതുന്നത്. ഈ അക്ഷരമാലയി മുപ്പത് അടിസ്ഥാന വ്യഞ്ജന അക്ഷരങ്ങളാണുള്ളത്. ഉച്ചൻ ലിപിയുടെ ഭൂട്ടാനിലെ രൂപമുപയോഗിച്ചാണ് സോങ്ഘ എഴുതുന്നത്. ജോയി ജോറ്റ്ഷം എന്നീ പേരുകളിലാണ് എഴുതുന്ന ലിപി അറിയപ്പെടുന്നത്. അച്ചടിക്കുന്ന ലിപിയെ ഷും എന്നാണ് വിളിക്കുന്നത്.[8]
റോമൻ ലിപി
[തിരുത്തുക]റോമൻ ലിപികൾ ഉപയോഗിച്ച് സോങ്ഘ ഭാഷ എഴുതുവാൻ പല രീതികളുണ്ട്. പൂർണ്ണമായി ശരിയായ ഉച്ചാരണം കൊണ്ടുവരുവാൻ ഈ രീതികൾക്കൊന്നും തന്നെ സാധിച്ചിട്ടില്ല.[9] സോങ്ഘ ഫൊണറ്റിക് ട്രാൻസ്‌ലിറ്ററേഷൻ രീതി പൊതുവിൽ ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ചിലർ ലൈബ്രറി ഓഫ് കോൺഗ്രസ് രീതി, വൈലി ട്രാൻസ്‌ലിറ്ററേഷൻ സിസ്റ്റം, എ.എൽ.എ.-എൽ.സി. റോമനൈസേഷൻ സിസ്റ്റം, ഐ.പി.എ.-അടിസ്ഥാനമാക്കിയുള്ള ട്രാൻസ്‌ലിറ്ററേഷൻ സിസ്റ്റം എന്നിവ ഉപയോഗിക്കുന്നുണ്ട്. ഫൊണറ്റിക് ട്രാൻസ്‌ലിറ്ററേഷൻ സിസ്റ്റം കൊണ്ടുവന്നത് ജോർജ്ജ് വാൻ ഡ്രയം എന്ന ഭാഷാശാസ്ത്രജ്ഞനാണ്.[7]
വർഗ്ഗീകരണവും ബന്ധമുള്ള ഭാഷകളും
[തിരുത്തുക]ഒരു ദക്ഷിണ തിബറ്റിക് ഭാഷയാണ് സോങ്ഘ എന്നാണ് കണക്കാക്കപ്പെടുന്നത്. സിക്കിമീസ്, മറ്റ് ഭൂട്ടാനീസ് ഭാഷകളായ ചോകാങ്‌ഗ്ക, ബ്രോക്പ, ബ്രോക്കറ്റ് ലാഖ എന്നീ ഭാഷകളുമായി സോങ്ഘ ഭാഷയ്ക്ക് ബന്ധമുണ്ട്. ഈ ഭാഷകൾ സംസാരിക്കുന്നവർക്ക് പരസ്പരം ഒരു പരിധിവരെ മനസ്സിലാക്കുവാൻ സാധിക്കും.
തിബറ്റിലെ ചുംബി താഴ്വരയിൽ സംസാരിക്കുന്ന ദക്ഷിണ തിബറ്റൻ ഭാഷയായ ജുമോവയുമായി സോങ്ഘയ്ക്ക് അടുത്ത ബന്ധമാണുള്ളത്.[10] ആപേക്ഷികമായി സ്റ്റാൻഡേഡ് ടിബറ്റൻ ഭാഷയുമായി ഇതിന് വളരെ വിദൂരബന്ധം മാത്രമാണുള്ളത്. സംസാരത്തിൽ നിന്ന് സോങ്ഘയും ടിബറ്റൻ ഭാഷയും തമ്മിൽ പരസ്പരം മനസ്സിലാക്കാൻ സാധിക്കുകയില്ല. ക്ലാസ്സിക്കൽ ടിബറ്റൻ ഭാഷയ്ക്ക് ആധുനിക ടിബറ്റൻ ഭാഷയിലും സോങ്ഘയിലും വലിയ സ്വാധീനമുണ്ട്. ഭൂട്ടാനിൽ ചോകെ എന്നറിയപ്പെട്ടിരുന്ന ഈ ഭാഷ നൂറ്റാണ്ടുകളായി ബുദ്ധസന്യാസിമാർ ഒരു ഭരണഭാഷ എന്ന നിലയിൽ ഉപയോഗിച്ചുവന്നിരുന്നു. ഭൂട്ടാനിൽ 1960-കൾ വരെ ചോക ഭാഷയിലായിരുന്നു വിദ്യാഭ്യാസം നൽകിയിരുന്നത്. പിന്നീടാണ് സോങ്ഘ ഭാഷയിൽ വിദ്യാഭ്യാസം നൽകുവാൻ ആരംഭിച്ചത്.[11]
ക്ലാസ്സിക്കൽ ടിബറ്റൻ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണെങ്കിലും സോങ്ഘ ഭാഷയിൽ ധാരാളം സ്വരവ്യത്യാസങ്ങളുണ്ട്. ഇത് ഒരേ ഉച്ചാരണമുള്ള വാക്കുകൾ എഴുതുന്നതിനും വാക്കുകൾ ഉച്ചരിക്കുന്നതിനും വലിയ വ്യത്യാസങ്ങളുള്ള സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.[12]
ഇതും കാണുക
[തിരുത്തുക]References
[തിരുത്തുക]- ↑ Dzongkha at Ethnologue (18th ed., 2015)
Laya at Ethnologue (18th ed., 2015)
Lunana at Ethnologue (18th ed., 2015) - ↑ How many people speak Dzongkha?
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Nuclear Dzongkhic". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ "Constitution of the Kingdom of Bhutan. Art. 1, § 8" (PDF). Government of Bhutan. 2008-07-18. Archived from the original (PDF) on 2012-09-04. Retrieved 2011-01-01.
- ↑ How many people speak Dzongkha?
- ↑ George, Van Driem; Tshering of Gaselô, Karma (1998). Dzongkha. Languages of the Greater Himalayan Region. Vol. I. Leiden, The Netherlands: Research CNWS, School of Asian, African, and Amerindian Studies, Leiden University. p. 3. ISBN 90-5789-002-X.
- ↑ 7.0 7.1 "Guide to Official Dzongkha Romanization" by G. van Driem
- ↑ Driem, George van (1998). Dzongkha = Rdoṅ-kha. Leiden: Research School, CNWS. p. 47. ISBN 90-5789-002-X.
- ↑ See for instance [1] [2]
- ↑ van Driem, George (2007). "Endangered Languages of Bhutan and Sikkim: South Bodish Languages". In Moseley, Christopher (ed.). Encyclopedia of the World's Endangered Languages. Routledge. p. 294. ISBN 0-7007-1197-X.
- ↑ George, Van Driem; Tshering of Gaselô, Karma (1998). Dzongkha. Languages of the Greater Himalayan Region. Vol. I. Leiden, The Netherlands: Research CNWS, School of Asian, African, and Amerindian Studies, Leiden University. pp. 7–8. ISBN 90-5789-002-X.
- ↑ Driem, George van (1998). Dzongkha = Rdoṅ-kha. Leiden: Research School, CNWS. p. 110. ISBN 90-5789-002-X.
Traditional orthography and modern phonology are two distinct systems operating by a distinct set of rules.
ഗ്രന്ഥസൂചിക
[തിരുത്തുക]- van Driem, George (2007). Moseley, Christopher (ed.). Encyclopedia of the World's Endangered Languages. Routledge. pp. 294–295. ISBN 0-7007-1197-X.
-
{{cite conference}}
: Empty citation (help)
- van Driem, George L; Karma Tshering of Gaselô (collab) (1998). Dzongkha. Languages of the Greater Himalayan Region. Leiden: Research School CNWS, School of Asian, African, and Amerindian Studies. ISBN 90-5789-002-X. - A language textbook with three audio compact disks.
- van Driem, George (1992). The Grammar of Dzongkha. Thimphu, Bhutan: RGoB, Dzongkha Development Commission (DDC).
- van Driem, George (1991). Guide to Official Dzongkha Romanization. Thimphu, Bhutan: Dzongkha Development Commission (DDC).
- van Driem, George (n.d.). The First Linguistic Survey of Bhutan. Thimphu, Bhutan: Dzongkha Development Commission (DDC).
{{cite book}}
: CS1 maint: year (link) - Dzongkha Development Commission (2009). Rigpai Lodap: An Intermediate Dzongkha-English Dictionary (འབྲིང་རིམ་རྫོང་ཁ་ཨིང་ལིཤ་ཚིག་མཛོད་རིག་པའི་ལོ་འདབ།) (PDF). Thimphu: Dzongkha Development Commission. ISBN 978-99936-765-3-9.
- Dzongkha Development Commission (2009). Kartshok Threngwa: A Book on Dzongkha Synonyms & Antonyms (རྫོང་ཁའི་མིང་ཚིག་རྣམ་གྲངས་དང་འགལ་མིང་སྐར་ཚོགས་ཕྲེང་བ།) (PDF). Thimphu: Dzongkha Development Commission. ISBN 99936-663-13-6.
- Dzongkha Development Commission (1999). The New Dzongkha Grammar (rdzong kha'i brda gzhung gsar pa). Thimphu: Dzongkha Development Commission.
- Dzongkha Development Commission (1990). Dzongkha Rabsel Lamzang (rdzong kha rab gsal lam bzang). Thimphu: Dzongkha Development Commission.
- Dzongkha Development Authority (2005). English-Dzongkha Dictionary (ཨིང་ལིཤ་རྫོང་ཁ་ཤན་སྦྱར་ཚིག་མཛོད།). Thimphu: Dzongkha Development Authority, Ministry of Education.
- Imaeda, Yoshiro (1990). Manual of Spoken Dzongkha in Roman Transcription. Thimphu: Japan Overseas Cooperation Volunteers (JOCV), Bhutan Coordinator Office.
- Mazaudon, Martine. 1985. “Dzongkha Number Systems.” S. Ratanakul, D. Thomas & S. Premsirat (eds.). Southeast Asian Linguistic Studies presented to André-G. Haudricourt. Bangkok: Mahidol University. 124-57
- Mazaudon, Martine & Boyd Michailovsky. 1988. “Lost syllables and tone contour in Dzongkha (Bhutan).” David Bradley, Eugénie J.A. Henderson & Martine Mazaudon (eds.). Prosodic analysis and Asian linguistics: to honour R.K. Sprigg. (Pacific Linguistics, Series C-104). 115-36
- Mazaudon, Martine & Boyd Michailovsky. 1989. “Syllabicity and suprasegmentals: the Dzongkha monosyllabic noun.” D. Bradley et al. (eds.). Prosodic analysis and Asian linguistics: to honour R.K. Sprigg. Canberra. (Pacific Linguistics). 115-36
- Michailovsky, Boyd. 1989. “Notes on Dzongkha orthography.” D. Bradley et al. (eds.). Prosodic analysis and Asian linguistics: to honour R.K. Sprigg. Canberra. (Pacific Linguistics). 297-301
- Tournadre, Nicolas. 1996. “Comparaison des systèmes médiatifs de quatre dialectes tibétains (tibétain central, ladakhi, dzongkha et amdo).” Z. Guentchéva (ed.). L’énonciation médiatisée. Louvain_Paris: Peeters (Bibliothèque de l’Information Grammaticale, 34). 195-214
- Watters, Stephen A. 1996. A preliminary study of prosody in Dzongkha. Arlington: UT at Arlington, Masters Thesis