എബോളാവൈറസ് (ജീനസ്)
ജീനസ് എബോളാവൈറസ് | |
---|---|
Virus classification | |
Group: | Group V ((−)ssRNA)
|
Order: | |
Family: | |
Genus: | Ebolavirus
|
Type species | |
Zaire ebolavirus | |
Species | |
Bundibugyo ebolavirus |
മോണോനെഗാവിറെയിൽസ് (Mononegavirales) എന്ന ഓർഡറിൽ ഉൾപ്പെടുന്ന ഫിലോവിറിഡേ (Filoviridae) എന്ന കുടുംബത്തിൽപ്പെടുന്ന ഒരു വൈറൽ ടാക്സോൺ അഥവാ വൈറസ് വർഗ്ഗീകരണതലമാണ് എബോളാവൈറസ് ജീനസ്.[1]ഇതിലുൾപ്പെടുന്ന അംഗങ്ങൾ എബോളവൈറസുകൾ എന്നറിയപ്പെടുന്നു. തിരിച്ചറിഞ്ഞിട്ടുള്ള അഞ്ചിനം വൈറസ് സ്പീഷീസുകൾക്ക് അവയെ കണ്ടെത്തിയ പ്രദേശമനുസരിച്ച് പേരിട്ടിരിക്കുന്നു. ബന്ദിബുഗ്യോ എബോളാ വൈറസ് (Bundibugyo ebolavirus), റെസ്റ്റോൺ എബോളാ വൈറസ് (Reston ebolavirus), സുഡാൻ എബോളാ വൈറസ് (Sudan ebolavirus), ടായ് ഫോറസ്റ്റ് എബോളാ വൈറസ് (Taï Forest ebolavirus), സെയർ എബോളാ വൈറസ് (Zaire ebolavirus) എന്നിവയാണവ.
എബോളാവൈറസ് ജീനസ്
[തിരുത്തുക]എബോളാവൈറസ് ജീനസ്സിലെ ഓരോ സ്പീഷീസിനും ഓരോ വൈറസ് അംഗങ്ങളുണ്ട്. റെസ്റ്റോൺ ഒഴികെ ബാക്കിയുള്ള എബോളാ വൈറസുകളെല്ലാം മനുഷ്യരിൽ എബോള വൈറസ് രോഗം (Ebola virus disease (EVD)) ഉണ്ടാക്കുന്നു. രക്തക്കുഴൽ പൊട്ടി, രക്തപ്രവാഹം സൃഷ്ടിക്കുന്ന ഒരിനം അപകടകരമായ പനിയാണിത്. മറ്റ് പ്രൈമേറ്റുകളിലാണ് റെസ്റ്റോൺ വൈറസ് ഈ രോഗമുണ്ടാക്കുന്നത്. എബോളാവൈറസുകളിൽ ഏറ്റവും മാരകം സെയർ എബോളാ വൈറസ് ആണ്. 1976 ജൂൺ മാസത്തിൽ ദക്ഷിണസുഡാനിലും ആഗസ്തിൽ സെയറിലും എബോളാ വൈറസ് ഡിസീസ് പടർന്നപ്പോഴാണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി ധാരണ രൂപപ്പെടുന്നത്.[2] സെയറിലെ എബോളാനദിയുടെ പേരിലാണ് ഈ വൈറസ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്നത് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലാണ്.
എബോളാവൈറസ് എന്ന ജീനസ്സിലെ സവിശേഷ സ്പീഷീസുകൾ
[തിരുത്തുക]സെയർ എബോളാവൈറസ് (Zaire ebolavirus (ZEBOV)
[തിരുത്തുക]സെയവൈറസ് എന്നും അറിയപ്പെടുന്നു. ഏറ്റവും കൂടുതൽ മരണം വിതയ്ക്കുന്ന വൈറസാണിത്. യാംബുക്കുവിൽ 1976 ആഗസ്റ്റ് 26 ന് ആദ്യമായി ഈ വൈറസിന്റെ ആക്രമണം കണ്ടെത്തി. മബലോ ലൊക്കേല എന്ന സ്കൂൾ ടീച്ചർക്കാണിത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. മലമ്പനിയ്ക്ക് തുല്യമായ രോഗലക്ഷണങ്ങളാണിതിനുള്ളത്. അണുവിമുക്തമാക്കാത്ത സൂചിയുടെ ഉപയോഗവും അടുത്ത സമ്പർക്കവുമാണ് രോഗവ്യാപനത്തിന് ഹേതു. ദക്ഷിണാഫ്രിക്കയിലെ 2014 ലെ രോഗവ്യാപനത്തിന് സെയർ എബോളാവൈറസായിരുന്നു കാരണം.
സുഡാൻ എബോളാവൈറസ് (Sudan ebolavirus (SUDV))
[തിരുത്തുക]1976 ലാണ് ഈ വൈറസിനെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത്. സുഡാനിലെ നസാരയിലെ പഞ്ഞി ഫാക്ടറി തൊഴിലാളികളിലാണ് ഇതാദ്യം കണ്ടെത്തിയത്. ആഗസ്ത് 2014 ന് കോംഗോയിലെ ഡിജേറായിൽ പതിമൂന്ന് പേരിലെ രോഗവ്യാപനം റിപ്പോർട്ടുചെയ്തു.
റെസ്റ്റോൺ എബോളാവൈറസ് (Reston ebolavirus (RESTV))
[തിരുത്തുക]1989 ൽ കോവാൻസിലെ ഹാസിൽട്ടണ് ലബോറട്ടറീസിൽ ഞണ്ടിനെ ഭക്ഷിക്കുന്ന കുരങ്ങിനങ്ങളിൽ സിമിയൻ ഹെമറേജിക് ഫീവർ വൈറസിന്റെ ബാധയുണ്ടായപ്പോഴാണ് ഈ വൈറസിനെയും കണ്ടെത്തിയത്. വിർജീനിയയിലെ റെസ്റ്റോണിൽ ആദ്യരോഗബാധ റിപ്പോർട്ടുചെയ്യപ്പെട്ടശേഷം ഇറ്റലി, പെൻസിൽവാനിയ എന്നിവിടങ്ങളിലെ പ്രൈമേറ്റല്ലാത്ത ജീവികളിലും വൈറസിനെ കണ്ടെത്തി.
ടായ് ഫോറസ്റ്റ് എബോളാവൈറസ് (Taï Forest ebolavirus (TAFV))
[തിരുത്തുക]ആഫ്രിക്കയിലെ ടായ് വനങ്ങളിൽ 1994 ൽ ചിമ്പാൻസികളിലാണ് ഇവയെ ആദ്യമായി കണ്ടെത്തുന്നത്. തന്മാത്രാപഠനങ്ങളിലൂടെ നിരവധി ചിമ്പാൻസികളിൽ ഈ വൈറസിനെ കണ്ടെത്തി.
ബന്ദിബുഗ്യോ എബോളാവൈറസ് (Bundibugyo ebolavirus (BDBV))
[തിരുത്തുക]2007 നവംബർ 24 ന് ഉഗാണ്ട ആരോഗ്യവകുപ്പ് ബന്ദിബുഗ്യോ ജില്ലയിൽ ഈ വൈറസിനെ കണ്ടെത്തി. അമേരിക്കൻ നാഷണൽ റഫറൻസ് ലബോറട്ടറിയും ലോകാരോഗ്യസംഘടനയും വൈറസിനെ സ്ഥിരീകരിച്ചു.
Species name (Abbreviation) | Virus common name (Abbreviation)< |
---|---|
Bundibugyo ebolavirus (BEBOV) | Bundibugyo virus (BDBV) |
Reston ebolavirus (REBOV) | Reston virus (RESTV) |
Sudan ebolavirus (SEBOV) | Sudan virus (SUDV) |
Taï Forest ebolavirus (TEBOV; previously CIEBOV) | Taï Forest virus (TAFV) |
Zaire ebolavirus (ZEBOV) | Ebola virus (EBOV) |
അവലംബം
[തിരുത്തുക]- ↑ Kuhn, J. H.; Becker, S.; Ebihara, H.; Geisbert, T. W.; Johnson, K. M.; Kawaoka, Y.; Lipkin, W. I.; Negredo, A. I.; Netesov, S. V.; Nichol, S. T.; Palacios, G.; Peters, C. J.; Tenorio, A.; Volchkov, V. E.; Jahrling, P. B. (2010). "Proposal for a revised taxonomy of the family Filoviridae: Classification, names of taxa and viruses, and virus abbreviations". Archives of Virology 155 (12): 2083–2103. doi:10.1007/s00705-010-0814-x. PMC 3074192. PMID 21046175.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-10-13. Retrieved 2014-11-18.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ICTV Files and Discussions — Discussion forum and file distribution for the International Committee on Taxonomy of Viruses Archived 2011-10-07 at the Wayback Machine
- Genomic data on Ebola virus isolates and other members of the Filoviridae family
- ViralZone: Ebola-like viruses – Virological repository from the Swiss Institute of Bioinformatics
- Virus Pathogen Resource: Ebola Portal - Genomic and other research data about Ebola and other human pathogenic viruses
- U.C. Santa Cruz Ebola genome browser
- The Ebola Virus Archived 2014-11-01 at the Wayback Machine 3D model of the Ebola virus, prepared by Visual Science, Moscow.
- FILOVIR — scientific resources for research on filoviruses Archived 2020-07-30 at the Wayback Machine
- "Zaire ebolavirus". NCBI Taxonomy Browser. 186538.
- "Ebola virus sp.". NCBI Taxonomy Browser. 205488.