എഡ്ന പർവിയൻസ്
എഡ്ന പർവിയൻസ് | |
---|---|
ജനനം | ഓൾഗ എഡ്ന പർവിയൻസ് ഒക്ടോബർ 21, 1895 പാരഡൈസ് വാലി, നെവാഡ, U.S. |
മരണം | ജനുവരി 13, 1958 Los Angeles, California, U.S. | (പ്രായം 62)
അന്ത്യ വിശ്രമം | ഗ്രാന്റ് വ്യൂ മെമ്മോറിയൽ പാർക്ക് സെമിത്തേരി |
സജീവ കാലം | 1915–1927 |
ജീവിതപങ്കാളി(കൾ) | John Squire
(m. 1938; died 1945) |
ഓൾഗ എഡ്ന പർവിയൻസ് (/ˈɛdnə pərˈvaɪəns/; ഒക്ടോബർ 21, 1895 - ജനുവരി 13, 1958) നിശബ്ദ ചലച്ചിത്ര കാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു. ചാർലി ചാപ്ലിന്റെ പല ആദ്യകാല ചലച്ചിത്രങ്ങളിലും ഒരു മുൻനിര നടിയായിരുന്ന അവർ തന്റെ എട്ട് വർഷത്തോളം നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ 30 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.
ജീവിതരേഖ
[തിരുത്തുക]1895-1913: ആദ്യകാല ജീവിതം
[തിരുത്തുക]നെവാഡയിലെ പാരഡൈസ് വാലിയിൽ ഇംഗ്ലീഷ് കുടിയേറ്റക്കാരിയായ ലൂയിസ റൈറ്റ് ഡേവിയുടെയും പടിഞ്ഞാറൻ ഖനന ക്യാമ്പുകളിലെ അമേരിക്കൻ വീഞ്ഞുവില്പനക്കാരനായിരുന്ന മാഡിസൺ (മാറ്റ്) ഗേറ്റ്സ് പർവിയൻസിന്റേയും പുത്രിയായി എഡ്ന പർവിയൻസ് ജനിച്ചു.[1] അവൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ, കുടുംബം നെവാഡയിലെ ലവ്‌ലോക്കിലേക്ക് താമസം മാറുകയും അവിടെ അവർ ഒരു ഹോട്ടലിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും ചെയ്തു.[2][3] 1902-ൽ മാതാപിതാക്കൾ വിവാഹമോചനം നേടുകയും പിന്നീട് മാതാവ് ജർമ്മൻ പ്ലംബറായ റോബർട്ട് നൺബെർഗറിനെ വിവാഹം കഴിക്കുകയും ചെയ്തു. കഴിവുള്ള ഒരു പിയാനിസ്റ്റായാണ് എഡ്ന വളർന്നുവന്നത്. 1913 ൽ ലവ്‌ലോക്ക് വിട്ട എഡ്ന, വിവാഹിതയായ അവരുടെ സഹോദരി ബെസ്സിക്കൊപ്പം താമസിക്കുകയും സാൻ ഫ്രാൻസിസ്കോയിലെ ബിസിനസ് കോളേജിൽ വിദ്യാഭ്യാസം നിർവ്വഹിക്കുകയും ചെയ്തു.[4]
1914-1927: ചലച്ചിത്ര ജീവിതം
[തിരുത്തുക]1915-ൽ പർവിയൻസ് സാൻ ഫ്രാൻസിസ്കോയിൽ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന കാലത്ത് നടനും സംവിധായകനുമായ ചാർലി ചാപ്ലിൻ എസ്സനേ സ്റ്റുഡിയോയുമായി സഹകരിച്ചുള്ള തന്റെ രണ്ടാമത്തെ ചിത്രത്തിനായി സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 28 മൈൽ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കാലിഫോർണിയയിലെ തെക്കൻ അലമേഡ കൗണ്ടിയിലെ നൈൽസിൽ പ്രവർത്തിക്കുകയായിരുന്നു. എ നൈറ്റ് ഔട്ട് എന്ന ചിത്രത്തിലെ വേഷത്തിനായി ഒരു പുതുമുഖത്തെ തിരയുകയായിരുന്നു അക്കാലത്ത് അദ്ദേഹം. അദ്ദേഹത്തിന്റെ സഹപ്രവർത്തകരിലൊരാൾ സാൻ ഫ്രാൻസിസ്കോയിലെ ഒരു ടേറ്റ്സ് കഫേയിൽ പർവിയൻസിനെ ശ്രദ്ധിക്കുകയും ഈ വേഷത്തിൽ അവരെ അഭിനയിപ്പിക്കാമെന്ന് കരുതുകയും ചെയ്തു. അവളുമായി ഒരു കൂടിക്കാഴ്ച്ച സംഘടിപ്പിച്ച ചാപ്ലിൻ, ഹാസ്യ വേഷങ്ങളിൽ അവൾ വളരെ ഗൗരവക്കാരിയാകുമെന്ന് ഭയപ്പെട്ടിരുന്നുവെങ്കിലും പർവിയൻസ് ഈ വേഷം അവതരിപ്പിക്കുന്നതിൽ വിജയിച്ചു.[5]
1915 മുതൽ 1917 വരെയുള്ള കാലത്ത് അദ്ദേഹത്തിന്റെ എസ്സാനെയ്, മ്യൂച്വൽ, ഫസ്റ്റ് നാഷണൽ എന്നീ കമ്പനികളുമായി സഹകരിച്ച് സിനിമകൾ നിർമ്മിക്കുന്നതിനിടെ ചാപ്ലിനും പർവിയൻസും പ്രണയബന്ധത്തിൽ ഏർപ്പെട്ടു.[6] 1921 ലെ ക്ലാസിക് സിനിമയായിരുന്ന ദി കിഡ് ഉൾപ്പെടെ ചാപ്ലിന്റെ 33 ചലച്ചിത്ര നിർമ്മാണങ്ങളിൽ പർവിയൻസ് പ്രത്യക്ഷപ്പെട്ടു. എ വുമൺ ഓഫ് പാരീസ് എന്ന ചാപ്ലിൻ സിനിമയിലായിരുന്നു എഡ്ന അവസാനമായി അഭിനയിച്ചത്. എഡ്നയുടെ ആദ്യത്തെ പ്രധാന വേഷമായിരുന്ന ഈ ചിത്രം വിജയിക്കാതിരുന്നതിന്റ ഫലമായി അവരുടെ സിനിമാജീവിതം ഏതാണ്ട് അവസാനിച്ചു. എ വുമൺ ഓഫ് ദി സീ എന്നുകൂടി അറിയപ്പെടുന്ന സീ ഗൾസ് (ചാപ്ലിൻ ഒരിക്കലും പുറത്തിറക്കിയിട്ടില്ല), അഭിനയത്തിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പായി 1927 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചലച്ചിത്രമായ എഡ്യൂക്കേഷൻ ഡി പ്രിൻസ് എന്നീ രണ്ട് ചിത്രങ്ങളിൽക്കൂടി അവർ ഇതിനിടെ അഭിനയിച്ചിരുന്നു.[7]
1927–1958: വിരമിക്കലും പിൽക്കാലവും
[തിരുത്തുക]വർഷങ്ങളോളം ചാർലി ചാപ്ലിനുമായി പ്രണയത്തിലായിരുന്ന പർവിയൻസ് ഒടുവിൽ പാൻ-അമേരിക്കൻ എയർലൈൻസ് പൈലറ്റായിരുന്ന ജോൺ സ്ക്വയറിനെ 1938-ൽ വിവാഹം കഴിച്ചു. 1945-ൽ അദ്ദേഹത്തിന്റെ മരണംവരെ അവർ ഈ ബന്ധം തുടർന്നു.
മരണം
[തിരുത്തുക]1958 ജനുവരി 13 ന് ഹോളിവുഡിലെ മോഷൻ പിക്ചർ കൺട്രി ഹോസ്പിറ്റലിൽ തൊണ്ടയിലെ ക്യാൻസർ ബാധയാൽ എഡ്ന പർവിയൻസ് മരണമടഞ്ഞു.[8][9] കാലിഫോർണിയയിലെ ഗ്ലെൻഡേലിലുള്ള ഗ്രാൻഡ് വ്യൂ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ അവരുടെ ഭൗതികാവശിഷ്ടങ്ങൾ സംസ്കരിക്കപ്പെട്ടു.[10]
അവലംബം
[തിരുത്തുക]- ↑ "Madison Gates Purviance – Edna Purviance's father". www.ednapurviance.org. Archived from the original on 2022-06-26. Retrieved 2020-05-16.
- ↑ Toll, David W. (2002). The Complete Nevada Traveler: The Affectionate and Intimately Detailed Guidebook to the Most Interesting State in America. University of Nevada Press. p. 12. ISBN 0-940936-12-7.
- ↑ Monush, Barry, ed. (2003). Screen World Presents the Encyclopedia of Hollywood Film Actors: From the silent era to 1965, Volume 1. Hal Leonard Corporation. p. 612. ISBN 1-55783-551-9.
- ↑ "Charlie Chaplin and Edna Purviance Dates and Events". www.ednapurviance.org. Archived from the original on 2022-08-10. Retrieved December 1, 2018.
- ↑ This is not the way Purviance met Chaplin, according to Gerith von Ulm's Charlie Chaplin – King of Tragedy, pp. 90–91.
- ↑ Robinson, David (1986). Chaplin : his life and art. Collins. p. 141, 219. ISBN 978-0-586-08544-8. Retrieved December 1, 2018.
- ↑ Powrie 2005, p. 95.
- ↑ "Edna Purviance". The Montreal Gazette. January 16, 1958. p. 35. Retrieved July 21, 2014.
- ↑ Ellenberger, Allan R. (2001). Celebrities in Los Angeles Cemeteries: A Directory. McFarland & Company Incorporated Pub. p. 104. ISBN 0-7864-0983-5.
- ↑ Ellenberger, Allan R. (2001). Celebrities in Los Angeles Cemeteries: A Directory. McFarland & Company Incorporated Pub. p. 104. ISBN 0-7864-0983-5.