എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് | |
---|---|
ചുരുക്കം | ED, ഇഡി |
ഏജൻസിയെ കുറിച്ച് | |
രൂപീകരിച്ചത് | 1 മേയ് 1956 |
നിയമപരമായ വ്യക്തിത്വം | Government |
അധികാരപരിധി | |
കേന്ദ്ര ഏജൻസി (പ്രവർത്തന അധികാരപരിധി) | ഇന്ത്യ |
പ്രവർത്തനപരമായ അധികാരപരിധി | ഇന്ത്യ |
നിയമപരമായ അധികാര പരിധി | |
ഭരണസമിതി | ധനകാര്യ മന്ത്രാലയം, ഭാരത സർക്കാർ |
പൊതു സ്വഭാവം | |
പ്രവർത്തന ഘടന | |
ആസ്ഥാനം | ന്യൂ ഡെൽഹി, India |
കേന്ദ്ര മന്ത്രി ഉത്തരവാദപ്പെട്ട | |
മേധാവികൾ | |
വെബ്സൈറ്റ് | |
enforcementdirectorate.gov.in |
സാമ്പത്തിക നിയമ നിർവ്വഹണം, സാമ്പത്തിക കുറ്റകൃത്യ രഹസ്യാന്വേഷണം എന്നിവക്കായി രൂപീകരിക്കപ്പെട്ട കേന്ദ്ര അന്വോഷണ ഏജൻസിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ ഭാഗമായിട്ടാണ് ഈ ഏജൻസി പ്രവർത്തിക്കുന്നത്. ഇന്ത്യൻ റവന്യൂ സർവീസ്, ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസ്, ഇന്ത്യൻ പോലീസ് സർവീസ്, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് എന്നിവയിലെ ഉദ്യോഗസ്ഥരും സ്വന്തം കേഡറിൽ നിന്നുള്ള ഉദ്യോഗസ്ഥരും ചേർന്നതാണ് ഇവിടുത്തെ അന്വോഷണ ഉദ്യോഗസ്ഥർ. ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിയന്ത്രിക്കുന്നത്. ഒരു ഐ.ആർ.എസ് (ഇന്ത്യൻ റവന്യൂ സർവീസ്) ഉദ്യോഗസ്ഥനായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തലവൻ.
ചുമതലകൾ
[തിരുത്തുക]- ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, 1999
- കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, 2002 (പി.എം.എൽ.എ)
എന്നീ നിയമങ്ങളുടെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ ഇ.ഡി അന്വേഷിക്കുന്നു. ഇത്തരം കേസുകളിലെ വിചാരണ നടപടികൾക്ക് ഓരോ സംസ്ഥാനങ്ങളിലും പ്രത്യേക കോടതികളുമുണ്ടാകും. വിദേശ വിനിമയ ചട്ടം, കള്ളപ്പണം വെളുപ്പിക്കൽ തടയൽ എന്നിവ കേന്ദ്ര നിയമമാണ്. ഇതിന്റെ ലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടാൽ അന്വേഷണം നടത്താൻ ഇഡിക്ക് സാധിക്കും. 1908-ലെ സിവിൽ പ്രൊസീജിയർ കോഡ് പ്രകാരം സിവിൽ കോടതിയ്ക്ക് തുല്യമായ അധികാരങ്ങൾ ഇ.ഡി. ഡയറക്ടർക്ക് ഉണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 193, സെക്ഷൻ 228 അനുസരിച്ച് തെളിവ് ശേഖരിക്കുക, രേഖകൾ വിളിച്ചു വരുത്തുക, ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്യുക തുടങ്ങിയവ കോടതിയുടെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങളാണ്. ഈ അധികാരങ്ങൾ ഇഡിക്കുമുണ്ട്.