കേരളത്തിലെ സ്വർണ്ണക്കടത്തു കേസ് 2020
This article may be in need of reorganization to comply with Wikipedia's layout guidelines. (2024 സെപ്റ്റംബർ) |
കേരളത്തിൽ ഏറെ വിവാദമായിക്കൊണ്ടിരിക്കുന്ന സംഭവമാണ് സ്വർണ്ണക്കടത്തു കേസ്. വർഷങ്ങളായി സ്വർണ്ണക്കടത്തുമായിട്ടുള്ള വാർത്തകൾ ഉണ്ടാകാറുണ്ടെങ്കിലും ഭരണ രാഷ്ട്രീയ മേഖലകളിൽ ഏറെ കോളിളക്കം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് 2020 ജൂലൈയിൽ നടന്ന സ്വർണ്ണക്കടത്തു കേസാണ്.[1], [2]. ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന പ്രത്യേകത കൂടിയുണ്ടിതിന്. സ്വർണ്ണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും ചില പ്രതികളെ പിടികൂടിയതും.[3]
തുടക്കം
[തിരുത്തുക]2020 ജൂലൈ 5ന് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് വിവാദങ്ങൾക്ക് തടക്കമാകുന്നത്. കേസിൽ കോൺസുലേറ്റിലെ മുൻ പി.ആർ.ഒ. ആയ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് അധികൃതർ ആരോപിക്കുന്ന മുൻ കോൺസുലേറ്റ് ഉദ്യോഗസ്ഥയും ഐ.ടി വകുപ്പിലെ കരാർ ജീവനക്കാരിയുമായ സ്വപ്‌ന സുരേഷ് ഒളിവിലാണ്. സംഭവം പുറത്ത് വന്നതിനെത്തുടർന്ന് സ്വപ്നയെ പുറത്താക്കി. കൂടാതെ ഇതിന്റെ പേരിൽ ആരോപണ വിധേയനായ ഐ.ടി സെക്രട്ടറി ശിവശങ്കരനേയും സർക്കാർ മാറ്റി[4] . പകരം മിർമുഹമ്മദിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും മുഹമ്മദ് വൈ സഫിറുള്ളയെ ഐ.ടി സെക്രട്ടറിയായും നിയമിച്ചു.[5] സ്വപ്ന സുരേഷും സരിത് കുമാറും സന്ദീപ് നായരും സ്വർണക്കടത്തിലെ കണ്ണികൾ മാത്രമാണെന്നാണ് കസ്റ്റംസിൻറെ വിലയിരുത്തൽ. ഡിപ്ലോമാറ്റിക് ചാനൽ വഴി നടക്കുന്ന സ്വർണക്കടത്തിനെക്കുറിച്ച് യു.എ.ഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമായ അറിവുണ്ടായിരുന്നു. പിടിക്കപ്പെടാതിരിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ബാഗ് തിരിച്ചയക്കാൻ ഇയാൾ ശ്രമം നടത്തിയത്. സ്വർണക്കടത്ത് വിവാദം ശക്തമായതോടെ യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.[6] യു.എ.ഇ കോൺസുലേറ്റിന്റെ വിലാസത്തിലേക്ക് സ്വർണമടങ്ങിയ ബാഗ് അയച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനാണ് തുടക്കമിട്ടതെന്ന് ന്യൂഡൽഹിയിലെ യു.എ.ഇ എംബസി അറിയിച്ചിരുന്നു.[7], [8]. വിമാനത്താവളം വഴി നയതന്ത്ര ബാഗിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ സംഭവത്തിൽ ഫലപ്രദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. [9]. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും അതിനാൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ്, ബി.ജെ.പി. മുസ്ലിം ലീഗ് തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ സംസ്ഥാനത്ത് സമര പരിപാടികൾ നടത്തി വരുന്നുമുണ്ട്.[10],
ആരോപണങ്ങൾ / സംശയങ്ങൾ
[തിരുത്തുക]മുൻകോൺസുലേറ്റ് ജീവനക്കാരിയായ സ്വപ്‌ന സുരേഷ് ഐ.ടി വകുപ്പിലെ ഒരു പദ്ധതിയിലെ കരാർ ജീവനക്കാരിയായിരുന്നത് വകുപ്പിനേയും മുൻ ഐ.ടി സെക്രട്ടറി ശിവശങ്കരനും മുഖ്യമന്ത്രി പിണറായി വിജയനും വിവാദത്തിൽ ഉൾപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾ പല ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. സ്വർണം പിടിച്ചപ്പോൾ വിട്ടയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഫോൺ വിളിയെത്തിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. പിന്നീട് സംഘപരിവാർ സംഘടനയായ ബി.എം.എസിന്റെ നേതാവാണ് കസ്റ്റംസിനെ വിളിച്ചതെന്ന കാര്യം പുറത്തുവന്നു. ബി.എം.എസ് നേതാവായ ഹരി രാജിന്റെ എറണാകുളത്തെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തുകയും ചെയ്തു.[11]. കോൺസുലേറ്റിന്റെ പേരിൽ എന്ന കാർഗോ ബാഗ് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ മുൻ എം.പിയും ദൽഹിയിലെ സംസ്ഥന സർക്കാർ പ്രതിനിധിയുമായ എ.സമ്പത്ത് വിളിച്ചിരുന്നെന്ന് ജന്മഭൂമി പത്രം ആരോപിക്കുന്നു.[12]. ഇതിനിടയിൽ സ്വർണ്ണക്കടത്തു കേസിലെ പ്രതിയെന്ന് ആരോപിക്കുന്ന സ്വപ്ന സുരേഷിന്റെ ശബ്‍ദസന്ദേശം ഒരു സ്വകാര്യ ചാനലിലൂടെ പുറത്തുവരികയും ചെയ്തു.[13] . സ്വർണക്കടത്ത് കേസിൽ പങ്കുള്ളതുകൊണ്ടല്ല മാറി നിൽക്കുന്നതെന്ന് . ഭയം കൊണ്ടും ജീവന് ഭീഷണിയുള്ളതുകൊണ്ടുമാണ്. ഇപ്പോൾ നടക്കുന്നത് മാധ്യമ വിചാരണയാണ്. തന്നെയും കുടുംബത്തേയും ആത്മഹത്യാവക്കിലെത്തിച്ചുവെന്ന് സ്വപ്‌ന പറഞ്ഞു.[14]
അന്വേഷണങ്ങൾ/നടപടികൾ
[തിരുത്തുക]സ്വർണ്ണക്കടത്തു കേസ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. [15], [16]തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ കേസെടുത്തതായി എൻ.ഐ.എ ഹൈക്കോടതിയിൽ അറിയിച്ചു.[17]. സ്വർണക്കടത്തിലൂടെ രാജ്യത്ത് എത്തിയ പണം ദേശീയ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതിനാലും പണം ഭീകരവാദ, വിധ്വംസക പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയും പരിഗണിച്ചാണ് നടപടി എന്നാണ് എൻ.ഐ.എ അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുന്നത്.[18]. സ്വർണക്കടത്ത് കേസ് എൻഐഎയ്‌ക്കുവിട്ട കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. [19]. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് പങ്കുണ്ടെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്.സ്വപ്ന സുരേഷ് , സരിത്, സന്ദീപ് എന്നിവർ സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്ന് സന്ദീപിന്റെ ഭാര്യ സൗമ്യ മൊഴിനൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കേന്ദ്രസർക്കാർ വ്യക്തമാക്കി.[20]. സ്വർണക്കടത്തിൽ യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ഉൾപ്പെുടുത്തി എൻ.ഐ.എ കേസ് റജിസ്റ്റർ ചെയ്തിട്ടുമുണ്ട്. യു.എ.ഇ കോൺസുലേറ്റിലെ മുൻ പി.ആർ.ഒ പി.എസ് സരിത് മുമ്പും സമാനരീതിയിൽ സ്വർണക്കടത്ത് നടത്തിയതായി പ്രാഥമികനിഗമനമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ പ്രഥമവിവര റിപ്പോർട്ട്.[21]. ഇതിനിടയിൽ ശനിയാഴ്ച വൈകുന്നേരം ബാംഗ്ലൂരിൽ വെച്ച് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും എൻഐഎ കസ്റ്റഡിയിലാവുകയും ചെയ്തു. [22], ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത്. ഇന്നലെ വൈകിട്ടോടെ ഇരുവരുമുള്ള സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടർന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും വെവ്വെറെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഫോൺകോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇരുവരുമുള്ള സ്ഥലം സംബന്ധിച്ച് അന്വേഷണ സംഘത്തിന് സൂചന നൽകിയതെന്നാണ് വിവരം.[23]. ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം ബെംളൂരുവിലെ കോറമംഗല 7 ബ്ലോക്കിലെ അപാർട്മെൻറ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ് സ്വപ്നയെ എൻഐഎ കസ്റ്റഡിയിലെടുത്തത്.[24] കസ്റ്റിഡിയിലെടുത്ത ഇരുവരേയും കോടതി ജൂലൈ 21 വരെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. [1] ഇതിനിടയിൽ വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ വിശ്വസ്തനും പ്രിന്സിപ്പാൽ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിനെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തു. സ്വർണ്ണക്കടത്തു കേസ് പ്രതികളുമായി വഴിവിട്ട അടുപ്പത്തിന്റെ പേരിലാണ് സസ്പെൻഷൻ.ശിവശങ്കറിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മൂന്ന് കാരണങ്ങളാണ് ചീഫ് സെക്രട്ടറി മുന്നോട്ടു വെച്ചിരുന്നത്.1.സ്വപ്നയുടെ സ്‍പേസ് നിയമനത്തിന് പിന്നിൽ എം ശിവശങ്കറാണ്, പി.ഡബ്യൂ.സിക്ക് മുന്നിലേക്ക് സ്വപ്നയുടെ പേര് നിർദ്ദേശിച്ചത് ശിവശങ്കറാണ്. 2. നയതന്ത്ര പ്രതിനിധികളുമായി ഇടപെടുന്നതിലും, സത്കാരങ്ങൾ സ്വീകരിക്കുന്നതിലും ചില ചട്ടങ്ങളുണ്ട്. ശിവശങ്കർ പലയിടങ്ങളിലും സത്കാരങ്ങൾ സ്വീകരിച്ച് ഇത് ലംഘിച്ചു.3. എൻ.ഐ.എയും, കസ്റ്റംസും ശിവശങ്കറിനെ സ്വർണ്ണക്കടത്ത് കേസിൽ പ്രതിയാക്കാൻ സാധ്യതയുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ച് ശിവശങ്കറിനെ സർവ്വീസിൽ നിന്ന് സസ്പെപെൻഡ് ചെയ്യാമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശുപാർശയിൽ ഉണ്ടായിരുന്നത്. സ്വർണ്ണക്കടത്തുമായി മൂന്നുപേരെ കസ്റ്റംസ് അറസ്റ്റുചെയ്യുകയും ചെയ്തു. മലപ്പറം സ്വദേശികളായ സെയ്തലവി, മുഹമ്മദ് അൻവർ, കോഴിക്കോട് സ്വദേശി ടി.എം സംജു എന്നിവരാണ് അറസ്റ്റിലായത്.
സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികൾ
[തിരുത്തുക]സ്വപ്‌ന സുരേഷ്
[തിരുത്തുക]സ്‌പേസ് പാർക്ക് കെ.എസ്.ഐടി.എല്ലിൽ മാർക്കറ്റിംഗ് ലൈസൻസ് ഓഫീസറായി ജോലി ചെയ്തിരുന്ന ഐ.ടി പ്രൊഫഷണലാണ് സ്വപ്‌ന സുരേഷ്. സ്വർണക്കടത്ത് റാക്കറ്റിൽ പങ്കെടുത്തതിന്റെ പേരിൽ അടുത്തിടെ അവർ ശ്രദ്ധയിൽ പെട്ടു. 2020 ജൂലൈയിൽ കസ്റ്റംസ് വകുപ്പ് തിരുവന്തപുരം വിമാനത്താവളത്തിൽ നിന്ന് 30 കിലോഗ്രാം സ്വർണം നയതന്ത്ര ബാഗേജിൽ നിന്ന് പിടിച്ചെടുത്തു. ഈ കേസുമായി ബന്ധപ്പെട്ടാണ് സ്വപ്‌ന സുരേഷ് കുപ്രസിദ്ധമാകുന്നത്. [25]1981 ജൂൺ 4 ന് ജനിച്ച സ്വപ്‌ന സുരേഷ് തിരുവന്തപുരം സ്വദേശിയായ ഹിന്ദു കുടുംബത്തിലാണ് ജനിച്ചതും വളർന്നതും. ജനിച്ച സമയത്ത് അബുദാബിയിൽ സ്ഥിരതാമസമാക്കി.ജന്മനാട്ടിലെ ഒരു സ്വകാര്യ സ്കൂളിൽ നിന്ന് ആദ്യകാല സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ ഒരു സ്വകാര്യ സർവകലാശാലയിൽ നിന്ന് ബിരുദ കോഴ്സ് പൂർത്തിയാക്കിയതായി അവകാശപ്പെടുകയും ആ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.[26] തിരുവനന്തപുരത്തെ എയർപോർട്ട് സർവീസ് സ്ഥാപനമായ എയർ ഇന്ത്യ സാറ്റ്സുമായി എച്ച്.ആർ എക്സിക്യൂട്ടീവായി ചേർന്നു. വനിതാ ജീവനക്കാരുടെ ഒപ്പുകൾ വ്യാജമായി നൽകി ലൈംഗിക പീഡനക്കേസിൽ എയർപോർട്ട് സ്റ്റാഫിനെതിരെ സ്ഥാപനത്തിലെ മറ്റൊരു മുതിർന്ന എക്സിക്യൂട്ടീവുമായി ഗൂഡോലോചന നടത്തിയെന്നാണ് ആരോപണം. ഇതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സ്വപ്നസുരേഷ് വ്യാജനാമത്തിൽ 17 പരാതികൾ തയ്യാറാക്കിയിരുന്നു. പിന്നീട് സംസ്ഥാന പോലീസിൽ പരാതി നൽകി. സ്വപ്ന സുരേഷിനെ പ്രതിയായി ലിസ്റ്റുചെയ്തിരുന്നുവെങ്കിലും അവളുടെ സ്വാധീനം കാരണം അന്വേഷണം പാളം തെറ്റുകയായിരുന്നു. 2016 ൽ യുഎഇ കോൺസുലേറ്റ് ജനറൽ ഓഫീസ് സംസ്ഥാന തലസ്ഥാനത്ത് തുറന്നപ്പോൾ അവർ ഇവിടെ ചേർന്നു. എമിറേറ്റുകളോടുള്ള സമ്പർക്കവും അറബി ഭാഷാവഗാഹവും അവർക്ക് അവിടെ പിടിച്ചു നിൽക്കാൻ സാധിച്ചു.കേരളത്തിൽ നിന്ന് ലക്ഷക്കണക്കിന് പ്രവാസികളുടെ കേന്ദ്രമായ യു.എ.ഇയുമായി കേരള സർക്കാർ നല്ല ബന്ധം പുലർത്തുന്നതിനാൽ കോൺസുലേറ്റിലെ പ്രാദേശിക ഉദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചുപറ്റി.ഐഎഎസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, സർക്കാരിലെ മറ്റ് പല ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധം പുലർത്തുന്ന ഒരു സ്ത്രീയാണ്
സന്ദീപ് നായർ
[തിരുത്തുക]സരിത്ത്
[തിരുത്തുക]ഫൈസൽ ഫരീദ്
[തിരുത്തുക]എം. ശിവശങ്കർ
[തിരുത്തുക]2020 ൽ കേരളത്തിലെ സ്വർണ്ണക്കടത്തു കേസിൽ പ്രതിക്കൂട്ടിലായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് എം.ശിവശങ്കർ. [27]. ശിവശങ്കർ 1963 ജനുവരി 24 ന് തിരുവനന്തപുരത്ത് ജനിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ രണ്ടാം റാങ്കോടെയാണു ജയിച്ചത്. തുടർന്നു പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജിൽ ബി.ടെക്കിനു ചേർന്നു. അവിടെ കോളജ് യൂണിയൻ ചെയർമാനായിരുന്നു. തുടർന്നു ഗുജറാത്തിലെ ‘ഇർമ’യിൽനിന്നു റൂറൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ നേടി. പഠന ശേഷം കുറെക്കാലം റിസർവ് ബാങ്കിൽ ഓഫിസറായിരുന്നു. പിന്നീട് റവന്യു വകുപ്പിൽ ഡപ്യൂട്ടി കലക്ടറായി ജോലി ലഭിച്ചു. ആ പദവിയിലിരിക്കെ 1995ൽ കൺഫേഡ് ഐ.എ.എസ് ലഭിച്ചു. 2000 മാർച്ച് ഒന്നിന് ഐ.എ.എസിൽ സ്ഥിരപ്പെടുത്തി. മലപ്പുറം കലക്ടറും പിന്നീടു ടൂറിസം ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, സെക്രട്ടറി, മരാമത്ത് സെക്രട്ടറി എന്നീ നിലകളിൽ മികവു കാട്ടി. വിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയുമായിരിക്കെ, പൊതുവിദ്യാഭ്യാസ മേഖലയിലെ അനാരോഗ്യകരമായ പല പ്രവണതകൾക്കും തടയിട്ടു. വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളിൽ ഒപ്പുവച്ചു കൊണ്ടു സംസ്ഥാനത്ത് പവർ കട്ട് ഒഴിവാക്കിയത് അദ്ദേഹത്തിന്റെ നേട്ടമായി.ശിവശങ്കർ സ്പോർട്സ് സെക്രട്ടറിയായിരിക്കെയാണു സംസ്ഥാനത്തു മികച്ച രീതിയിൽ ദേശീയ ഗെയിംസ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായും ഐ.ടി വകുപ്പിന്റെ സെക്രട്ടറി സ്ഥാനവും വഹിച്ച ശിവശങ്കർ ഐ.എ.എസിൽ 2023 ജനുവരി 31 വരെ സർവീസ് ബാക്കിയുണ്ട്. അതിനിടയിലാണ് സ്വർണ്ണക്കടത്ത് ആരോപണ വിധേയമാകുന്നതും സസ്പെൻഷനിലാവുന്നതും. [28]
അവലംബം
[തിരുത്തുക]- ↑ https://malayalam.indianexpress.com/kerala-news/thiruvanathapuram-gold-smuggling-case-swapna-suresh-sarith-customs-investigation-392720/
- ↑ https://tv.mathrubhumi.com/news/crime/cgsc-1.53537
- ↑ https://www.twentyfournews.com/2020/07/09/family-got-death-threat-says-swapna-suresh.html
- ↑ https://malayalam.news18.com/news/kerala/uae-to-intensify-probe-in-kerala-gold-smuggling-case-rv-257081.html
- ↑ https://epaper.deshabhimani.com/2741511/Kannur/Kannur-08-July-2020#page/1/2
- ↑ https://www.asianetnews.com/india-news/gold-smuggling-case-nsa-ajit-doval-may-intervene-to-get-details-from-uae-qd72cf
- ↑ https://www.asianetnews.com/video/kerala-news/m-sivasankar-will-be-interrogated-in-gold-smuggling-case-qd6sw8
- ↑ https://www.asianetnews.com/kerala-news/ministry-of-external-affairs-states-that-uae-has-offered-corporation-on-gold-smuggling-case-qd7cnt
- ↑ https://epaper.deshabhimani.com/2742592/Kannur/Kannur-9th-July-2020#page/1/2
- ↑ https://www.asianetnews.com/video/kerala-news/gold-smuggling-case-opposition-parties-protest-in-kerala-qd8zjt
- ↑ https://keralaonlinenews.com/2020/07/09/swapna-sureshgold-smuggling-casebms-leader.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-10. Retrieved 2020-07-10.
- ↑ https://www.twentyfournews.com/2020/07/09/family-got-death-threat-says-swapna-suresh.html
- ↑ https://www.twentyfournews.com/2020/07/09/family-got-death-threat-says-swapna-suresh.html
- ↑ https://www.deshabhimani.com/news/kerala/gold-smuggling-case-nia/882121
- ↑ https://www.mathrubhumi.com/news/kerala/nia-permitted-to-probe-thiruvananthapuram-gold-smuggling-case-1.4892990
- ↑ https://www.manoramaonline.com/news/latest-news/2020/07/10/diplomatic-baggage-gold-smuggling-case-nia-high-court.html
- ↑ https://www.manoramaonline.com/news/latest-news/2020/07/10/diplomatic-baggage-gold-smuggling-case-nia-high-court.html
- ↑ https://www.deshabhimani.com/news/kerala/gold-smuggling-case-nia/882121
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-11. Retrieved 2020-07-11.
- ↑ https://www.deshabhimani.com/news/kerala/news-kerala-10-07-2020/882254
- ↑ https://www.mathrubhumi.com/news/kerala/gold-smuggling-case-swapna-suresh-in-nia-custody-at-bengaluru-1.4897814
- ↑ https://www.mathrubhumi.com/news/kerala/gold-smuggling-case-swapna-suresh-in-nia-custody-at-bengaluru-1.4897814
- ↑ https://www.manoramaonline.com/news/latest-news/2020/07/12/swapna-and-sandeep-arrsted-by-nia.html
- ↑ https://www.twentyfournews.com/2020/07/21/nia-submit-remand-report-on-gold-smuggling-case.html
- ↑ https://www.asianetnews.com/kerala-news/gold-smuggling-case-swapna-suresh-fake-certificate-qda6yh
- ↑ https://www.manoramaonline.com/news/kerala/2020/07/16/m-sivasankar.html
- ↑ https://malayalam.webdunia.com/article/kerala-news-in-malayalam/gold-smuggling-case-120071800024_1.html