എപ്പികെരറ്റോഫേകിയ
എപ്പികെരറ്റോഫേകിയ | |
---|---|
ICD-9-CM | 11.76 |
MeSH | D017391 |
മരണശേഷം നേത്രദാനത്തിലൂടെ ലഭിക്കുന്ന ദാതാവിന്റെ കോർണിയയുടെ ലാമെല്ല, രോഗിയുടെ കോർണിയയുടെ മുൻഭാഗത്തേക്ക് പറിച്ചുനടുന്ന ഒരു റിഫ്രാക്റ്റീവ് ശസ്ത്രക്രിയയാണ് എപ്പികെരറ്റോഫേകിയ.[1] ഇത് എപികെരറ്റോപ്ലാസ്റ്റി, ഒൺലേ ലാമെല്ലാർ കെരറ്റോപ്ലാസ്റ്റി എന്നീ പേരുകളിലും അറിയപ്പെടുന്നു.[2] അതിൽ എപ്പിത്തീലിയം നീക്കം ചെയ്ത രോഗിയുടെ കോർണിയയ്ക്ക് മുകളിൽ ഒരു ദാതാവിന്റെ കോർണിയയിൽ നിന്നുള്ള ഒരു ലാമെല്ലാർ ഡിസ്ക് സ്ഥാപിച്ച് തുന്നിച്ചേർക്കുന്നു. ഈ ശസ്ത്രക്രിയ ആവശ്യമായ സന്ദർഭങ്ങളിൽ കെരറ്റോകോണസ് ചികിത്സയും,സാധാരണ ചികിത്സാ രീതികൾ കൊണ്ട് ശരിയാക്കാൻ കഴിയാത്ത അഫേകിയ ഉൾപ്പടെയുള്ള ഉയർന്ന റിഫ്രാക്റ്റീവ് പിശകുകളും ഉൾപ്പെടുന്നു.[2]
സങ്കീർണതകൾ
[തിരുത്തുക]കാഴ്ച വീണ്ടെടുക്കുന്നതിനുണ്ടാകുന്ന കാലതാമസം, കാഴ്ച ശക്തിയിൽ കുറവ്, നീണ്ടുനിൽക്കുന്ന എപ്പിത്തീലിയൽ വൈകല്യങ്ങൾ, ക്രമരഹിതമായ അസ്റ്റിഗ്മാറ്റിസം എന്നിവ എപികെരറ്റോഫേകിയയുടെ സാധാരണ സങ്കീർണതകളാണ്.[3][2]
ചരിത്രം
[തിരുത്തുക]1949 ൽ, ജോസ് ബരാക്വർ കോർണിയൽ സ്ട്രോമൽ ലെയറിനുള്ളിൽ ഒരു ലെന്റിക്കിൾ ഉൾപ്പെടുത്തുന്ന തരത്തിലുള്ള റിഫ്രാക്റ്റീവ് നടപടിക്രമം അവതരിപ്പിച്ചു. 1980 കളിൽ, ബരാക്വറിന്റെ നടപടിക്രമത്തെ അടിസ്ഥാനമാക്കി, എൽഎസ്‌യു ഐ സെന്ററിലെ വെർബ്ലിൻ, കോഫ്മാൻ, ക്ലൈസ് എന്നിവർ എപികെറ്റോഫാകിയ അവതരിപ്പിച്ചു.[4]
പരാമർശങ്ങൾ
[തിരുത്തുക]- ↑ Sunita Agarwal; Athiya Agarwal; David J. Apple, M.D. (2002). Textbook of Ophthalmology. Jaypee Brothers Publishers. pp. 1189–. ISBN 978-81-7179-884-1. Retrieved 23 February 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 2.2 Dimitri T., Azar (2007). "Terminology, classification, and history of refractive surgery". Refractive surgery (2nd ed.). Philadelphia: Mosby / Elsevier. ISBN 978-0-323-03599-6. OCLC 853286620.
- ↑ Halliday, Brett L. (1990-07-01). "Epikeratophakia for keratoconus". Eye (in ഇംഗ്ലീഷ്). 4 (4): 531–534. doi:10.1038/eye.1990.72. ISSN 1476-5454. PMID 2226979. S2CID 45462608.
- ↑ Dimitri T., Azar (2007). "Intracorneal alloplastic inclusions and femtosecond laser lamellar surgery". Refractive surgery (2nd ed.). Philadelphia: Mosby / Elsevier. ISBN 978-0-323-03599-6. OCLC 853286620.