എറിയോക്കോളേസീ
എറിയോക്കോളേസീ | |
---|---|
Eriocaulon decangulare 1832 illustration[2] | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | പൊവേൽസ് |
Family: | Eriocaulaceae Martinov[1] |
Genera | |
See text |
പോയേൽസ് ഓർഡറിലെ സപുഷ്പികളായ ഏകബീജപത്ര സസ്യങ്ങളുടെ കുടുംബമാണ് എറിയോക്കോളേസീ(Eriocaulaceae). പൈപ്പ് വോർട്ട് കുടുംബം (pipewort family)എന്ന് അറിയപ്പെടുന്നു. ഏഴ് ജനുസുകളിലായി 1207 സ്പീഷീസുകൾ വിവരിക്കപ്പെട്ടിട്ടുള്ള വലിയ ഒരു സസ്യകുടുംബമാണിത്.[3] വ്യാപകമായി കാണപ്പെടുന്ന ഇവയുടെ വൈവിദ്ധ്യം പ്രധാനമായും അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലാണ്.ചുരുക്കം ചില സ്പീഷീസുകൾ സമശീതോഷ്ണ മേഖലകളിൽ കാണപെടുന്നു. അമേരിക്കൻ ഐക്യനാടുകളിൽ 16 സ്പീഷീസുകളും,കാനഡയിൽ രണ്ടും യൂറോപ്പിൽ ഒന്നും (Eriocaulon aquaticum) സ്പീഷീസുകളും മാത്രമാണ് ഉള്ളത്. നനവുള്ള മണ്ണിലാണ് ഇവയ്ക്ക് പ്രിയം. തെക്കേ ഇന്ത്യയിലെ പശ്ചിമഘട്ടത്തിലെ ജൈവവൈവിദ്ധ്യ ഹോട്സ്പോട്ടുകളിലും ഈ സസ്യകുടുംബം കാണപ്പെടുന്നു.
ഇവ മിക്കതും ബഹുവർഷായുക്കളായ ഓഷധികളാണ്. എന്നാൽ ചിലവ വാർഷിക സസ്യങ്ങളുമാണ്. സൈപ്പെറേസീ, ജുൻ കേസീ എന്നീ സമാന സസ്യകുടുംബങ്ങളുമായി സാമ്യം പുലർത്തുന്നു. അവയെപ്പോലെ തന്നെ വളരെ ചെറിയ കാറ്റിന്റെ സഹായത്തോടെ വിത്തുവിതരണം നടത്തുന്ന പൂങ്കുലകളാണുള്ളത്.
- ജനുസുകൾ
- ആക്റ്റിനോസെഫാലസ്
- കോമാന്തര
- Eriocaulon - ചൂത് സസ്യം
- ലാച്നൊകോളോൺ - bogbutton
- ലീയോത്രിക്സ്
- മെസാന്തമം
- പിപ്പലാന്തസ്
- റോണ്ടോനാന്തസ്
- സിംഗോനാന്തസ്
- തോണിന
ചിത്രശാല
[തിരുത്തുക]-
Eriocaulon decangulare flowerhead
അവലംബങ്ങൾ
[തിരുത്തുക]- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2013-06-26.
- ↑ From: Curtis’s botanical magazine; or flower garden displayed. London, 1832, volume 59 (plate 3126). http://www.meemelink.com/prints%20pages/16604.Eriocaulaceae%20-%20Eriocaulon%20decangulare.htm Archived 2006-10-23 at the Wayback Machine.
- ↑ Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. 261 (3). Magnolia Press: 201–217. doi:10.11646/phytotaxa.261.3.1.