എറിത്രോപോയറ്റിൻ
ദൃശ്യരൂപം
(Erythropoietin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Erythropoietin or Erythropoieitin | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||
Identifiers | |||||||||||||
Symbols | EPO; EP; MGC138142 | ||||||||||||
External IDs | OMIM: 133170 MGI: 95407 HomoloGene: 624 GeneCards: EPO Gene | ||||||||||||
| |||||||||||||
RNA expression pattern | |||||||||||||
More reference expression data | |||||||||||||
Orthologs | |||||||||||||
Species | Human | Mouse | |||||||||||
Entrez | 2056 | 13856 | |||||||||||
Ensembl | ENSG00000130427 | ENSMUSG00000029711 | |||||||||||
UniProt | P01588 | Q0VED9 | |||||||||||
RefSeq (mRNA) | NM_000799 | NM_007942 | |||||||||||
RefSeq (protein) | NP_000790 | NP_031968 | |||||||||||
Location (UCSC) |
Chr 7: 100.16 - 100.16 Mb |
Chr 5: 137.71 - 137.71 Mb | |||||||||||
PubMed search | [1] | [2] |
വൃക്കയിലെ ഇന്റർസ്റ്റീഷ്യൽ കോശങ്ങളും (85%) കരളും (15%) ഉൽപ്പാദിപ്പിക്കുന്ന ഒരു ഹോർമോണാണ് എറിത്രോപോയറ്റിൻ. 165 അമിനോആസിഡുകളുള്ള ഗ്ലൈക്കോപ്രോട്ടീൻ വിഭാഗത്തിൽപ്പെടുന്ന ഈ ഹോർമോണിന്റെ തൻമാത്രാ ഭാരം 34000 ആണ്. വൃക്കയിലൂടെ ഒഴുകുന്ന രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞാൽ ഈ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുകയും ചുവന്ന രക്തകോശങ്ങളുണ്ടാകുന്ന എറിത്രോപോയസിസ് എന്ന പ്രക്രിയ ത്വരിതപ്പെടുകയും ചെയ്യുന്നു. ഗർഭസ്ഥശിശുക്കളിൽ കരളും പ്ലീഹയും ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുമ്പോൾ ജനനശേഷം അസ്ഥിമജ്ജയാണ് ഈ പ്രക്രിയ നടത്തുന്നത്. അസ്ഥിമജ്ജയിലെ അൺകമ്മിറ്റഡ് പ്ലൂറിപൊട്ടന്റ് ഹീമോപോയറ്റിക് മൂലകോശങ്ങൾ എറിത്രോയിഡ് പ്രോജനൈറ്റർ കോശങ്ങളാകുകയും എറിത്രോപോയറ്റിന്റെ സഹായത്താൽ അവ പ്രോനോർമോബ്ലാസ്റ്റുകൾ ആകുകയും ചെയ്യുന്നു. ഈ കോശങ്ങളാണ് ചുവന്ന രക്താണുക്കളായി മാറുന്നത്.