മണിമാരൻ
ദൃശ്യരൂപം
(Everes lacturnus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണിമാരൻ (Indian Cupid) | |
---|---|
Everes lacturnus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. lacturnus
|
Binomial name | |
Everes lacturnus (Godart, [1824])
|
കാണാൻ വളരെ ഭംഗിയുള്ള ശലഭമാണ് മണിമാരൻ (Everes lacturnus).[1][2] കേരളത്തിലെ പൊന്തക്കാടുകളിലും കുറ്റികാടുകളിലും ഇവയെ കാണാം.
വേഗത്തിൽ പറക്കുന്ന സ്വഭാവക്കാരല്ല മണിമാരൻ ശലഭങ്ങൾ. അതുപോലെ കൂട്ടം ചേർന്ന പറക്കുന്നതിനും ഇവ താല്പര്യം കാണിക്കാറില്ല. മിക്കപ്പോഴും ഒറ്റയ്ക്കാണ് ഈ ശലഭം പറന്നുനടക്കുന്നത്.
ആൺശലഭത്തിന്റെ ചിറകിന്റെ മുകൾഭാഗം നീലകലർന്ന വയലറ്റ് നിറമാണ്. പെൺശലഭത്തിന്റെ ചിറകിന്റെ മുകൾ ഭാഗം തവിട്ടോ കറുപ്പോ ആയിരിക്കും.
പയർവർഗ്ഗത്തിൽ പെട്ട ചെടികളിലാണ് ഇവ മുട്ടയിടുന്നത്. ഇവയുടെ ശലഭപ്പുഴുവിന് ഇളം പച്ചനിറമാണ്. പുഴുവിന് മുതുകില് ഒരു ഇരുണ്ട വരയുണ്ടാകും. വശങ്ങളിൽ ഇളം തവിട്ടുനിറത്തിലും വെളുപ്പ് നിറത്തിലുമുള്ള പുള്ളികളുണ്ട്. പ്യൂപ്പകൾക്ക് ഇളം പച്ചനിറമായിരിക്കും.
ഇതും കൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 136. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Tytler, Harry Christopher (1915). "Notes on some new and interesting butterflies from Manipur and the Naga Hills". Journal of the Bombay Natural History Society. 23 (2): 122.
പുറം കണ്ണികൾ
[തിരുത്തുക]Everes lacturnus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.