Jump to content

ഫാർമർ ഇൻ ദ സ്കൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Farmer in the Sky എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫാർമർ ഇൻ ദ സ്കൈ
ഒന്നാം എഡിഷന്റെ ചട്ട
കർത്താവ്റോബർട്ട് എ. ഹൈൻലൈൻ
പുറംചട്ട സൃഷ്ടാവ്ക്ലിഫോർഡ് ഗിയറി
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
പരമ്പരഹൈൻലൈൻ ജുവനൈൽസ്
സാഹിത്യവിഭാഗംസയൻസ് ഫിക്ഷൻ നോവൽ
പ്രസാധകർചാൾസ് സ്ക്രിബ്നേഴ്സ് സൺസ്
പ്രസിദ്ധീകരിച്ച തിയതി
1950
ISBN[[Special:BookSources/0-345-32438-2|0-345-32438-2]]
മുമ്പത്തെ പുസ്തകംറെഡ് പ്ലാനറ്റ്
ശേഷമുള്ള പുസ്തകംബിറ്റ്‌വീൻ പ്ലാനറ്റ്സ്

റോബർട്ട് എ. ഹൈൻലൈൻ 1950-ൽ രചിച്ച ഒരു സയൻസ് ഫിക്ഷൻ നോവലാണ് ഫാർമർ ഇൻ ദ സ്കൈ. ടെറാഫോം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമേഡിലേയ്ക്ക് തന്റെ പിതാവിനും രണ്ടാനമ്മയ്ക്കും അർത്ഥസഹോദരിക്കുമൊപ്പം കുടിയേറുന്ന ഒരു കൗമാരക്കാരന്റെ കഥയാണിത്. ഈ നോവലിന്റെ സംക്ഷിപ്തരൂപം ബോയ്സ് ലൈഫ് എ‌ന്ന മാഗസിന്റെ 1950-ലെ ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള ലക്കങ്ങളിൽ "സാറ്റലൈറ്റ് സ്കൗട്ട്" എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ നോവലിന് 2001-ൽ റിട്രോ ഹ്യൂഗോ പുരസ്കാരം ലഭിക്കുകയുണ്ടായി

റൈസ്ലിംഗിന്റെ "ദ ഗ്രീൻ ഹിൽസ് ഓഫ് എർത്ത്" എന്ന ഗാനത്തെയും അതിന്റെ രചയിതാവിനെയും പറ്റിയുള്ള പരാമർശങ്ങൾ ഈ കൃതി ഹൈൻലൈന്റെ "ഫ്യൂച്ചർ ഹിസ്റ്ററി" എന്ന വിഭാഗത്തിന്റെ ഭാഗമാണെന്ന് കരുതാൻ ഇടയാക്കിയിട്ടുണ്ട്.

സ്വീകരണം

[തിരുത്തുക]

ഫാർമർ ഇൻ ദ സ്കൈ "കൗമാരക്കാർക്കുവേണ്ടിയുള്ളതാനെന്ന മട്ടിലാണ് രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും ഈ മാസം പുറത്തിറങ്ങിയ പ്രായപൂർത്തിയായവർക്കുവേണ്ടിയുള്ള സയൻസ് ഫിക്ഷൻ നോവലുകളിലെയും ഏറ്റവും മികച്ച ഒന്നാണിത്.... അസാധാരണമാം വിധം യഥാതഥമായതാണിത്. ഇത് കുട്ടിത്തരമല്ല" എന്ന് ഗ്രോഫ് കോൺക്ലിൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.[1] ബൗച്ചർ, മക്‌കൊമാസ് എന്നിവർ "[1950]-ലെ ഒരേയൊരു പക്വതയുള്ള സയൻസ് ഫിക്ഷൻ നോവലാണിത്" എന്നഭിപ്രായപ്പെടുകയുണ്ടായി. "മറ്റ് ഗോളങ്ങളിലേയ്ക്കുള്ള കുടിയേറ്റത്തെ സംബന്ധിച്ചുള്ള സാങ്കേതികവിദ്യയും മാനുഷികപ്രശ്നങ്ങളും ആഴത്തിൽ വിശകലനം ചെയ്യുന്ന ഒരു പഠനമാണിത്" എന്നും ഇവർ പ്രസ്താവിച്ചു[2] ഡാമൺ നൈറ്റ് ഇത് ഹൈൻലൈന്റെ കയ്യൊപ്പുള്ള ഒരു കൃതിയാണെന്നും വളരെ മികച്ചതും വായനായോഗ്യവുമാണെന്നും അഭിപ്രായപ്പെട്ടു.[3]


ജാക്ക് വില്യംസണിന്റെ അഭിപ്രായത്തിൽ ഒരു കൗമാരക്കാരന് അനുയോജ്യമല്ലാത്തവിധം സത്യത്തെ തുറന്നു കാണിക്കുന്ന കൃതിയായിരുന്നു ഫാർമർ ഇൻ ദ സ്കൈ.[4]

പ്രധാന പ്രമേയങ്ങൾ

[തിരുത്തുക]

ബോധപൂർവ്വം പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിൽ നടന്ന കുടിയേറ്റങ്ങളെ ഓർമിപ്പിക്കുന്ന പരാമർശങ്ങൾ നടത്തുന്നുണ്ട്. അമേരിക്കൻ ആദിമവാസികളെ കുടിയിറക്കേണ്ടിവരുന്നതിന്റെ മാനസികപ്രശ്നങ്ങൾ ഈ ഗ്രന്ഥത്തിൽ കടന്നുവരുന്നില്ല എന്നുമാത്രം.[5]

ശാസ്ത്രീയമായ വിശദാംശങ്ങൾ

[തിരുത്തുക]
ഉള്ളിലെ മൂന്ന് ഗലീലിയൻ ഉപഗ്രഹങ്ങൾ 4:2:1 എന്ന റെസണൻസിലാണ് ഭ്രമണം ചെയ്യുന്നത്.

വ്യാഴത്തിന്റെ ഉള്ളിലെ മൂന്ന് ഉപഗ്രഹങ്ങൾ ഈ കൃതിയിൽ പരാമർശിച്ചിരിക്കുന്നതുപോലെ ഒരിക്കലും ഭ്രമണത്തിനിടെ ഒരേ നിരയിൽ വരുകയില്ല. ഇവയിൽ രണ്ടെണ്ണം ഒരേ നിരയിൽ വരുമ്പോൾ മൂന്നാമത്തെ ഉപഗ്രഹം ഈ നിരയിലായിരിക്കില്ല എന്നു മാത്രമല്ല, മിക്കപ്പോഴും വ്യാഴത്തിന്റെ മറുവശത്തായിരിക്കും.

ഗാനിമേഡിന്റെ ഉപരിതലം ചന്ദ്രനിലേതുപോലെ അഗ്നിപർവ്വതശിലയാണെന്ന് ഹൈൻലൈൻ ഊഹിച്ചുവെങ്കിലും പിന്നീടുള്ള കണ്ടുപിടിത്തങ്ങൾ ഇത് 90% ഹിമമാണെന്ന് കണ്ടെത്തുകയുണ്ടായി.

പരാമർശങ്ങൾ

[തിരുത്തുക]

സ്പേസ് കേഡറ്റ് എന്ന കൃതിയിൽ പരാമർശിക്കുന്ന "സ്പേസ് പെട്രോൾ" എന്ന ഗ്രഹാന്തര സമാധാന സേന ഈ നോവലിലും പരാമർശിക്കപ്പെടുന്നുണ്ട്.

ബോയ് സ്കൗട്ട്സിന്റെ മാഗസിനായ ബോയ്സ് ലൈഫിൽ പ്രസിദ്ധീകരിക്കാനാണ് ഈ കൃതി ആദ്യം തയ്യാറാക്കിയത്. ഇതുകാരണം ബിൽ ലെർമറിനെപ്പറ്റി എല്ലാ അദ്ധ്യായത്തിലും ഒരു പരാമർശമെങ്കിലുമുണ്ട്.

കുറിപ്പുകൾ

[തിരുത്തുക]
  1. Conklin, Groff (February 1951). "Galaxy's 5 Star Shelf". Galaxy Science Fiction. p. 99. Retrieved 17 October 2013.
  2. "Recommended Reading," F&SF, June 1951, p.84
  3. "The Dissecting Table", Worlds Beyond, February 1951, p.93
  4. Jack Williamson, "Youth Against Space," Algol 17, 1977, p.11.
  5. Abbott, Carl (July 2005). "Homesteading on the Extraterrestrial Frontier". Science Fiction Studies; , ,. 32 (2): p240–264. ISSN 0091-7729. {{cite journal}}: |pages= has extra text (help)CS1 maint: extra punctuation (link)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫാർമർ_ഇൻ_ദ_സ്കൈ&oldid=3089733" എന്ന താളിൽനിന്ന് ശേഖരിച്ചത്