Jump to content

കോസ്മിക്‌ വർഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Galactic year എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൂര്യൻ അതുൾക്കൊള്ളുന്ന താരാപഥം(Solar System) ക്ഷീരപഥത്തെ (Galactic Centre) ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്യാനെടുക്കുന്ന കാലഘട്ടത്തെയാണ് കോസ്മിക് വർഷം എന്ന് പറയുന്നത്. [1] ഇത് ഏകദേശം 225 മുതൽ 250 വരെ ദശലക്ഷം വർഷങ്ങൾക്ക് തുല്യമാണ്.[2] നമ്മുടെ  സൂര്യനും ഭൂമിയും ചന്ദ്രനും ഉൾകൊള്ളുന്ന ഈ താരാപഥം മണിക്കൂറിൽ ശരാശരി 828,000 കി. മീ. വേഗതയിൽ ക്ഷീരപഥത്തെ (ഗാലക്ടിക് സെന്റർ) ചുറ്റിക്കൊണ്ടിരിക്കുകയാണ്. അതായത് ഭൂമിയുടെ അന്തരീക്ഷത്തിൽ ഒരു വസ്തു 2 മിനുട്ടും 54 സെക്കണ്ടും കൊണ്ട് പരിക്രമണം ചെയ്യുന്ന വേഗത.

അമേരിക്കയിലെ ഡെത്ത് വാലിയിൽ നിന്നുള്ള ക്ഷീരപഥത്തിന്റെ പനോരമിക് ചിത്രം

ഭൂമിയുടെ ചരിത്രം കോസ്മിക് വർഷങ്ങളിൽ[തിരുത്തുക]

ഇവിടെ 1 കോസ്മിക് വർഷം (galactic year, GY) = 225 ദശലക്ഷം വർഷങ്ങൾ

  • 0 GY: സൂര്യന്റെ ജനനം
  • 4 GY: ഭൂമിയിൽ സമുദ്രങ്ങളുടെ ആവിർഭാവം
  • 5 GY: ഭൂമിയിൽ ജീവൻ പ്രത്യക്ഷപ്പെടുന്നു
  • 6 GY: പ്രോകാര്യോട്ടുകൾ പ്രത്യക്ഷപ്പെടുന്നു.
  • 7 GY: ബാക്ടീരിയ പ്രത്യക്ഷപ്പെടുന്നു
  • 10 GY: സ്ഥിര വൻ‌കരകൾ രൂപപ്പെടുന്നു
  • 13 GY: യൂകാര്യോട്ടുകൾ പ്രത്യക്ഷപ്പെടുന്നു
  • 16 GY: ബഹുകോശ ജീവികൾ രൂപപ്പെടുന്നു
  • 17.8 GY: കമ്പ്രിയൻ സ്ഫോടനം (പലവിധത്തിലുള്ള സങ്കീർണ്ണമായ ജൈവഘടനയോടുകൂടിയ ജീവികളുടെ ആവിർഭാവം)
  • 19 GY: ഭൂമിയിലെ വലിയൊരു വിഭാഗം ജീവജാലങ്ങൾ അപ്രത്യക്ഷമാകുന്നു
  • 19.6 GY: കേ - ടി വംശനാശം (ചെറിയ കാലഘട്ടത്തിനുള്ളിൽ വീണ്ടും നല്ലൊരു ഭാഗം ജന്തുസസ്യജാലങ്ങളുടെ അപ്രത്യക്ഷമാകൽ)
  • 19.999 GY: ആധുനിക മനുഷ്യന്റെ രംഗപ്രവേശം
  • 20 GY: നിലവിവിൽ

അവലംബം[തിരുത്തുക]

  1. "Astronomy Knowledge Base". Archived from the original on 2014-04-12. Retrieved 2008-07-09.
  2. Leong, Stacy (2002). "Period of the Sun's Orbit around the Galaxy (Cosmic Year)". The Physics Factbook.
"https://ml.wikipedia.org/w/index.php?title=കോസ്മിക്‌_വർഷം&oldid=3629984" എന്ന താളിൽനിന്ന് ശേഖരിച്ചത്