ലോക കൈകഴുകൽ ദിനം
Global Handwashing Day | |
---|---|
പ്രമാണം:Global Handwashing Day (emblem).jpg Logo used for Global Handwashing Day around the world. Shown in the image are water, soap, and hand. | |
ആഘോഷങ്ങൾ | "Our hands, our future!" |
തിയ്യതി | 15 October |
അടുത്ത തവണ | 15 ഒക്ടോബർ 2025 |
ആവൃത്തി | annual |
First time | 15 October 2008 |
ബന്ധമുള്ളത് | Menstrual hygiene day |
![](http://upload.wikimedia.org/wikipedia/ml/e/e0/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%95%E0%B5%88%E0%B4%95%E0%B4%B4%E0%B5%81%E0%B4%95%E0%B5%BD_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_%E0%B4%B2%E0%B5%8B%E0%B4%97%E0%B5%8B.jpg)
കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണു് ലോക കൈകഴുകൽ ദിനം. 2008 - ൽ ആണ് ഇതിന്റെ ആരംഭം. 2008 - ൽ സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം [1].
വയറിളക്കം, ന്യൂമോണിയ എന്നിവയാണ് ശിശു മരണങ്ങൾക്കുള്ള പ്രധാന കാരണം. ഈ രോഗങ്ങൾ മൂലം പ്രതിവർഷം മൂന്നര മില്യൺ ശിശു മരണങ്ങൾ ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഒക്ടോബർ 15 ആഗോള കൈകഴുകൽ ദിനമായി ആചരിക്കുന്നു. കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ കൈകളുടെ ശുചിത്വം ഉറപ്പു വരുത്തേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്.
കൈകൾ അണു വിമുക്തമാക്കുക, ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയിലൂടെ മാത്രമേ കൊവിഡിനെ പ്രതിരോധിക്കാനാവൂ. സോപ്പുപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കണം. രോഗങ്ങൾ വരാതിരിക്കാനും മറ്റുള്ളവർക്ക് പകർത്താതിരിക്കാനും സോപ്പുപയോഗിച്ചുള്ള കൈകഴുകലിലൂടെ സാധിക്കും. കണ്ണ്, മൂക്ക് ,വായ, എന്നിവ കൈകൾ കൊണ്ട് അറിയാതെ സ്പർശിക്കുന്ന ശീലം പലർക്കുമുണ്ട്. അതുകൊണ്ടു തന്നെ കൈകളുടെ ശുചിത്വം ഏറെ പ്രധാനമാണ്. ദിവസവും കുറഞ്ഞത് ആറു തവണയെങ്കിലും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. ഭക്ഷണത്തിനു മുൻപും ശേഷവും മാത്രമല്ല ശൗചാലയങ്ങൾ ഉപയോഗിച്ച ശേഷവും കൈകൾ വൃത്തിയാക്കണം.
രോഗാണുക്കളെ ഇല്ലാതാക്കും വിധം ശരിയായ വിധത്തിൽ കഴുകുക എന്നത് പ്രധാനമാണ്. കൊവിഡ് കാലത്ത് സമ്പർക്ക സാധ്യതയുള്ള വസ്തുക്കൾ, പ്രതലങ്ങൾ എന്നിവ സ്പർശിച്ചാലും പണമിടപാടുകൾ നടത്തിയാലും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുന്നത് രോഗപകർച്ച തടയാൻ സഹായിക്കും
2010 ഒക്ടോബർ 15
[തിരുത്തുക]2010-ൽ, 80 രാജ്യങ്ങളിലെ 200 മില്യൺ കുട്ടികൾ, അച്ഛനമ്മമാർ , അധ്യാപകർ, പൊതുജനം എന്നിവർ കൈകഴുകൽ ശീലം പ്രചരിപ്പിക്കുവാൻ ഒത്തു ചേരും. ""കൈ പതച്ച് രോഗങ്ങളെ തോൽപ്പിക്കുക "" എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. .
പ്രധാന ആരോഗ്യ വിദ്യാഭ്യാസ സന്ദേശങ്ങൾ
[തിരുത്തുക]- വൃത്തി ഉള്ള കൈകൾ ജീവൻ രക്ഷിക്കുന്നു
- ഭക്ഷണ പാനീയങ്ങളിൽ തൊടുന്നതിനു മുൻപും കക്കൂസിൽ പോയശേഷവും കൈകൾ കഴുകിയിരിക്കണം
- കൈ ശുചി ആയി കഴുകേണ്ടതെങ്ങനെ ? കൈ നല്ലത് പോലെ നനച്ചതിനു ശേഷം സോപ്പ് പത കൊണ്ട് 20 സെക്കന്ടെങ്കിലും പതപ്പിക്കുക. അതിനു ശേഷം ഒഴുക്ക് വെള്ളത്തിൽ കൈ കഴുകുക.