Jump to content

ഗവണ്മെന്റ് രാജാജി ഹോസ്പിറ്റൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Government Rajaji Hospital in Madurai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ തമിഴ്നാട്ടിലെ മധുരയിലാണ് ഗവണ്മെന്റ് രാജാജി ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിന്റെ തെക്കൻ ഭാഗത്തുള്ള ഇരുപത് ദശലക്ഷത്തിലധികം ആളുകൾക്ക് ഈ ആശുപത്രി ത്രിതീയ പരിചരണം നൽകുന്നു. ഈ ആശുപത്രി മുമ്പ് എർസ്കൈൻസ് ഹോസ്പിറ്റൽ എന്നറിയപ്പെട്ടിരുന്നു. 1842-ൽ സ്ഥാപിതമായ ഈ ആശുപത്രി 1872-ൽ മധുര മുനിസിപ്പാലിറ്റി ഏറ്റെടുക്കുകയും 1918-ൽ സംസ്ഥാന ഭരണകൂടം ഏറ്റെടുക്കുകയും 1954-ൽ ഒരു അധ്യാപന ആശുപത്രിയായി മാറുകയും ചെയ്തു. ആശുപത്രിയുടെ വിസ്തീർണ്ണം 12.47 ഏക്കർ (5.05 ഹെ) (1,04,358 ചതുരശ്ര അടി). 2,518 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഇന്ത്യയിലെ തമിഴ്‌നാട്ടിലെ മധുരയിലുള്ള സർക്കാർ രാജാജി ആശുപത്രിയോട് ചേർന്നുള്ള ഒരു മെഡിക്കൽ സ്കൂളാണ് മധുരൈ മെഡിക്കൽ കോളേജ്. തമിഴ്‌നാട്ടിലെ ഏറ്റവും തിരക്കേറിയ ആശുപത്രിയാണിത്, എല്ലാ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലും 24x7 ഡോക്‌ടർമാർ ലഭ്യമാകുന്ന സംസ്ഥാനത്തെ ഏക ആശുപത്രിയാണിത്.[1]

തെക്കൻ തമിഴ്‌നാട്ടിൽ മാത്രമല്ല, വിവിധ ശസ്ത്രക്രിയകൾക്കുള്ള സംസ്ഥാനത്തെ തന്നെ മികവിന്റെ കേന്ദ്രമാണ് ഈ ആശുപത്രി. തെക്കൻ, മധ്യ തമിഴ്‌നാട്ടിലെ എല്ലാ മെഡിക്കൽ കോളേജ് ആശുപത്രികളിലേക്കും ഇത് ഒരു തൃതീയ തലത്തിലുള്ള റഫറൽ ആശുപത്രിയായി പ്രവർത്തിക്കുന്നു. [1] ഓപ്പൺ ഹാർട്ട്, ക്ലോസ്ഡ് ഹാർട്ട് സർജറികൾ, വാൽവ് മാറ്റിസ്ഥാപിക്കൽ എന്നിവ ഈ ആശുപത്രിയിൽ നടക്കുന്നു. മാസ്റ്റർ ഹെൽത്ത് ചെക്കപ്പ് ലഭ്യമാണ്. ഈ ആശുപത്രിയിൽ 24 മണിക്കൂറും കാഷ്വാലിറ്റി സൗകര്യം, 24 മണിക്കൂറും ബയോ കെമിസ്ട്രി ലാബ് സൗകര്യം, സിടി സ്കാൻ, എംആർഐ സ്കാൻ സൗകര്യം തുടങ്ങിയവയുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് സ്കീമിനൊപ്പം ഇത് ത്രിതീയ പരിചരണം നൽകുന്നു.[2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Arunachalam, Pon Vasanth (23 November 2015). "Government Rajaji Hospital is now 75 years old". The Hindu.
  2. S, Mohamed Imranullah (15 December 2013). "Smart cards must for availing CM's insurance scheme benefits". The Hindu.