ഗ്വാഡലഹാര
ഗ്വാഡലഹാര | |||
---|---|---|---|
സിയുദാദ് ഡി ഗ്വാഡലഹാര ഗ്വാഡലഹാര നഗരം | |||
Nickname(s): | |||
Country | Mexico | ||
State | Jalisco | ||
Region | സെന്റ്രോ | ||
Municipality | ഗൗതലജാറ | ||
Foundation | February 14, 1542 | ||
സ്ഥാപകൻ | ക്രിസ്റ്റോബാൽ ഡി ഒനാറ്റെ | ||
സർക്കാർ | |||
• Mayor | എൻറിക്കോ അൽഫാരോ റാമിറെസ് (MC) | ||
വിസ്തീർണ്ണം | |||
• നഗരം | 151 ച.കി.മീ. (58 ച മൈ) | ||
• Metro | 2,734 ച.കി.മീ. (1,056 ച മൈ) | ||
ഉയരം | 1,566 മീ (5,138 അടി) | ||
ജനസംഖ്യ (2010) | |||
• നഗരം | 14,95,189 | ||
• ജനസാന്ദ്രത | 10,361/ച.കി.മീ. (26,830/ച മൈ) | ||
• മെട്രോപ്രദേശം | 44,24,252 | ||
•മെട്രോജനസാന്ദ്രത | 1,583/ച.കി.മീ. (4,100/ച മൈ) | ||
• Demonym | Tapatío Guadalajarense[1][2] | ||
സമയമേഖല | UTC−6 (CST) | ||
• Summer (DST) | UTC−5 (CDT) | ||
വെബ്സൈറ്റ് | www |
മെക്‌സിക്കോയിലെ ഹലിസ്‌കോ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഗ്വാഡലഹാര. മെക്‌സിക്കോയിലെ പടിഞ്ഞാറൻ - പസിഫിക് പ്രവിശ്യയിലെ ഹലിസ്‌കോ പ്രദേശത്തിന്റെ മധ്യത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 1,564,514 പേർ വസിക്കുന്ന നഗരം മെക്‌സിക്കോയിലെ രണ്ടാമത്തെ മുനിസിപ്പാലിറ്റിയാണിത്. ജനസംഖ്യയിൽ ലാറ്റിനമേരിക്കയിൽ പത്താം സ്ഥാനത്തുള്ള നഗരവുമാണിത്.
മെക്സിക്കോയുടെ സാംസ്കാരിക തലസ്ഥാനമായി ഗ്വാഡലഹാര അറിയപ്പെടുന്നു. ഗ്വാഡലഹാര അന്താരാഷ്ട്ര ചലച്ചിത്രമേള, ഗ്വാഡലഹാര അന്താരാഷ്ട്ര പുസ്തകപ്രദർശനം എന്നിവ പ്രസിദ്ധമാണ്. പടിഞ്ഞാറിന്റെ മുത്ത് എന്ന് മെക്സിക്കോക്കാർ ഈ നഗരത്തെ സംബോധനചെയ്യുന്നു. ആറു സർവകലാശാലകൾ ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നു. ഇരുപത്തിരണ്ട് മ്യൂസിയങ്ങൾ ഈ നഗരത്തിലുണ്ട്. അന്താരാഷ്ട്രപ്രസിദ്ധിയാർജ്ജിച്ച അനവധി എഴുത്തുകാരും ചിത്രകാരന്മാരും ശില്പികളും ചലച്ചിത്ര സംവിധായകരും അഭിനേതാക്കളും ഈ നഗരത്തിൽ വസിക്കുന്നു. 2011ൽ അമേരിക്കൻ സാംസ്കാരിക തലസ്ഥാനം എന്ന് ഈ നഗരം നാമകരണം ചെയ്യപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ Diccionario de la lengua española | Real Academia Española
- ↑ guadalajarense - Definición - WordReference.com