Jump to content

ഹല്ലൂർ

Coordinates: 14°20′N 75°37′E / 14.33°N 75.62°E / 14.33; 75.62
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hallur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹല്ലൂർ
Location of ഹല്ലൂർ
ഹല്ലൂർ
Location of ഹല്ലൂർ
in കർണ്ണാടകം
രാജ്യം  ഇന്ത്യ
സംസ്ഥാനം കർണ്ണാടകം
ജില്ല(കൾ) ഹാവേരി ജില്ല
സമയമേഖല IST (UTC+5:30)

14°20′N 75°37′E / 14.33°N 75.62°E / 14.33; 75.62 കർണ്ണാടകത്തിലെ ഹാവേരി ജില്ലയിലെ ഒരു പുരാവസ്തുകേന്ദ്രമാണ്‌ ഹല്ലൂർ.[1] തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതന അയോയുഗകേന്ദ്രമായ ഹല്ലൂരിന് [2] തുംഗഭദ്ര നദിക്കരയിൽ ഏകദേശം വരണ്ടതും, കുറ്റിച്ചെടികൾ വളർന്നതുമായ ഭൂപ്രകൃതിയാണ്. പുരാവസ്തുസ്ഥലം ഏകദേശം 6.4 മീറ്റർ ഉയർന്ന സ്ഥലമാണ്.[3] ഈ പുരാവസ്തു സ്ഥലം കണ്ടെത്തിയത് 1962-ൽ നാഗരാജ റാവു ആയിരുന്നു. ഇവിടെ 1965-ൽ പുരാവസ്തു ഖനനം നടന്നു.

കണ്ടെത്തലുകൾ

[തിരുത്തുക]

ഹല്ലൂരിൽ നാഗരാജ റാവു നടത്തിയ ഖനനങ്ങൾ ജനവാസത്തിന്റെ രണ്ട് കാലഘട്ടങ്ങളെ വെളിവാക്കി, ഒന്നാമത്തെ കാലഘട്ടം: നവീനശിലായുഗം-ചാൽകോലിഥിക്ക്, രണ്ടാമത്തെ കാലഘട്ടം: ഇതും ആദ്യകാല അയോയുഗവുമായി സം‌യോജിച്ചുകിടക്കുന്ന കാലഘട്ടം. [4] ഒന്നാമത്തെ കാലഘട്ടത്തിൽ മനുഷ്യവാസത്തിന്റെ രണ്ട് ഘട്ടങ്ങൾ ഉണ്ടായിരുന്നു: ക്രി.മു. 2135 മുതൽ ക്രി.മു. 1755 വരെയും, ക്രി.മു. 1435 മുതൽ ക്രി.മു. 1230 വരെയും.[1] രണ്ടാമത്തെ കാലഘട്ടത്തിൽ, ഇരുമ്പ് അമ്പുമുനകളും, കഠാരകളും കത്തികളുമായി ഒരു പുതിയ കൂട്ടം മനുഷ്യർ എത്തി എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഈ കണ്ടെത്തലുകൾ തെറ്റാണെന്നാണ് ഇപ്പോൾ ഗവേഷകർ എത്തിച്ചേർന്നിരിക്കുന്ന നിഗമനം. ശിലായുഗത്തിൽനിന്ന് ഇരുമ്പുയുഗത്തിലേക്കുള്ള പുരോഗതി ക്രി.മു 1100-ഓടെ ദക്ഷിണഭാരതീയർ സ്വമേധയാ കൈവരിച്ചെന്നും ഗവേഷകർ ഇന്ന് കണ്ടെത്തിയിരിക്കുന്നു. ഇവരുടെ മൺപാത്ര നിർമ്മിതി സാധാരണയായി കറുപ്പും ചുവപ്പും ചായപ്പാത്രങ്ങൾ ആയിരുന്നു, ഇവയിൽ വരകളും പാറ്റേണുകളും വരച്ചുചേർത്തിരുന്നു.[4] ഈ സ്ഥലത്തുനിന്നു ലഭിച്ച ഇരുമ്പ് റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ റേഡിയോകാർബൺ ഡേറ്റിങ്ങിനു വിധേയമാക്കിയതിൽ നിന്നും ഈ ഇരുമ്പ് വസ്തുക്കളുടെ കാലം ഏകദേശം ക്രി.മു. 1000 ആണെന്ന് തിട്ടപ്പെടുത്തി. ഇന്ത്യയിൽ ക്രി.മു. 250-നു മുൻപ് ഇരുമ്പ് ഉപയോഗിച്ചിരുന്നില്ല എന്ന ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ഡി.എച്ച് ഗോർഡന്റെ സിദ്ധാന്തത്തിനു വിരുദ്ധമാണ് ഈ കണ്ടെത്തൽ.[4] തുടർന്ന് പുരാവസ്തു-ജൈവ ശാസ്ത്രജ്ഞനായ കെ.ആർ. ആലർ 1971-ൽ നടത്തിയ ഖനനങ്ങളിൽ നിന്നും കുതിരയുടെ എല്ലുകൾ കണ്ടെത്തി, (Equus caballus Linn), ഇവയുടെ പ്രായം നിർണ്ണയിച്ചപ്പോൾ ഇവ ആര്യൻ അധിനിവേശത്തിന്റെ കാലഘട്ടത്തിനും മുൻപ് ഉള്ളവയാണെന്ന് കണ്ടെത്തി. ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിൽ കുതിരയെ ആദ്യമായി ഉപയോഗിച്ചത് ആര്യന്മാർ ആണെന്ന പൊതു വിശ്വാസത്തിന് എതിരായതിനാൽ ഈ കണ്ടുപിടിത്തം വിവാദമായിരുന്നു.[5] ആര്യാധിനിവേശസിദ്ധാന്തത്തിന്റെ അടിത്തറ ഈ കണ്ടെത്തൽ ഇളക്കിയിരിക്കുന്നു.

കുറിപ്പുകൾ

[തിരുത്തുക]
  1. 1.0 1.1 Kenneth A. R. Kennedy (2000), p272
  2. Robert Bradnock (2000), p499
  3. Peter Neal Peregrine, Melvin Ember, Human Relations Area Files Inc. (2001), p368
  4. 4.0 4.1 4.2 V. N. Misra, Peter Bellwood (1985) p470
  5. Edwin Bryant (2001), p170

അവലംബം

[തിരുത്തുക]
  • Kennedy, Kenneth A. R. (2000) [2000]. God-Apes and Fossil Men: Paleoanthropology of South Asia. University of Michigan Press. ISBN 0472110136.
  • Bryant, Edwin (2001) [2001]. The Quest for the Origins of Vedic Culture: The Indo-Aryan Migration. Oxford University Press. ISBN 0195137779.
  • Peter Neal Peregrine, Melvin Ember, Human Relations Area Files Inc. (2001) [2001]. Encyclopedia of Prehistory. Springer. ISBN 0306462621.{{cite book}}: CS1 maint: multiple names: authors list (link)
  • V. N. Misra, Peter Bellwood (1985) [1985]. Recent Advances in Indo-Pacific Prehistory. BRILL. ISBN 9004075127.
  • Murty, M. L. K. (2003) [2003]. Pre- and Protohistoric Andhra Pradesh Up to 500 B.C. Orient Longman. ISBN 8125024751.
  • Niharranjan Ray, Brajadulal Chattopadhyaya (2000) [2000]. A Sourcebook of Indian Civilization. Orient Longman. ISBN 8125018719.
  • Bradnock, Robert (2000) [2000]. South India Handbook: The Travel Guide. Footprint Travel Guides. ISBN 1900949814.
"https://ml.wikipedia.org/w/index.php?title=ഹല്ലൂർ&oldid=3957530" എന്ന താളിൽനിന്ന് ശേഖരിച്ചത്