ഹരിശങ്കർ ബ്രഹ്മ
ദൃശ്യരൂപം
(Harishankar Brahma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹരിശങ്കർ ബ്രഹ്മ | |
---|---|
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ | |
ഓഫീസിൽ 16 ജനുവരി 2015 [1] – 19 ഏപ്രിൽ 2015 [1] | |
മുൻഗാമി | വി.എസ്. സമ്പത്ത് |
പിൻഗാമി | ഡോ. നസിം സൈദി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [1] | 19 ഏപ്രിൽ 1950
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സിവിൽ സർവീസ് |
ആന്ധ്രാപ്രദേശിൽ നിന്നുള്ള റിട്ടയേർഡ് ഐ.എ.എസ്സ് കാരനായ ഹരിശങ്കർ ബ്രഹ്മ (62) ഭാരതത്തിന്റെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു[1]).
2010 ഏപ്രിലിൽ കേന്ദ്ര ഊർജ്ജ സെക്രട്ടറിയായി വിരമിച്ച ബ്രഹ്മ 2015 ജനുവരി 16 ന് ന്യൂ ഡൽഹിയിലെ നിർവാചൻ സദനിൽ സ്ഥാനമേറ്റു. 2015 ഏപ്രിൽ 19 വരെ അദ്ദേഹം ഈ പദവിയിൽ സേവനമനുഷ്ടിച്ചു.[2]. വി.എസ്. സമ്പത്ത് വിരമിച്ച ഒഴിവിലാണ് ബ്രഹ്മ പുതിയ മുഖ്യ ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്.
2004-ൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി വിരമിച്ച ജെ.എം ലിംഗ്ദോയ്ക്കു ശേഷം നോർത്ത് ഈസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ ഇലക്ഷൻ കമ്മീഷണറാണ് ബ്രഹ്മ. 2012 ജൂൺ 10-ന് എസ്. വൈ. ഖുറേഷി വിരമിച്ച ഒഴിവിലാണ് ഇദ്ദേഹം നിയമിതനായത്. ബ്രഹ്മ വിരമിച്ച ഒഴിവിലാണ് ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഡോ. നസിം സൈദി സ്ഥാനമേറ്റത്. [3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "Shri H.S.Brahma - Profile". Election Commission of India. Retrieved 13 September 2012.
- ↑ "Brahma assumes charge as Election Commissioner". Archived from the original on 2010-08-29. Retrieved 2011-11-12.
- ↑ ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ്.