തേൾക്കട
തേൾക്കട | |
---|---|
തേൾക്കടയുടെ ഇലയും പൂവും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | (unplaced)
|
Family: | |
Genus: | |
Species: | H. indicum
|
Binomial name | |
Heliotropium indicum | |
Synonyms | |
|
ബൊറാജിനേസിയേ കുടുംബത്തിൽപ്പെട്ട ഒരു ഏകവാർഷിക സസ്യമാണ് തേക്കട അഥവാ തേൾക്കട. ഏഷ്യൻ വംശജനാണ്. 15-20 സെന്റിമീറ്ററോളം പൊക്കം വയ്ക്കും[1]. കേരളത്തിലാകമാനം കളയായി വളരുന്നു. പൂങ്കുല തേളിന്റെ വാലിന്റെ ആകൃതിയിൽ കാണപ്പെടുന്നതിലാണ് ആ പേരു വന്നത്. പിന്നീട് ലോപിച്ച് തേൾക്കട തേക്കടയായി. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ സുലഭമായി കാണപ്പെടുന്നു. ഹീലിയോട്രോപ്പിയം ഇൻഡിക്കം (Heliotropium indicum) എന്നാണ് ശാസ്ത്രനാമം. നാപ്പച്ച, വേനപ്പച്ച എന്നെല്ലാം പേരുകളുണ്ട്.
സവിശേഷതകൾ
[തിരുത്തുക]ഇവ സാധാരണയായി നിലത്ത് പറ്റിപ്പിടിച്ച് വളരുന്നു. അനുകൂല സാഹചര്യമാണെങ്കിൽ നിവർന്നു നിന്നും വളരാറുണ്ട്. അപ്പോൾ ഒന്നരയടിയോളം പൊക്കം വയ്ക്കും. ശാഖകൾ ഉണ്ടാകും. നീണ്ടുരുണ്ട തണ്ടുകൾക്ക് പച്ചനിറം, രോമാവൃതമാണ്. ഒരു മുട്ടിൽ രണ്ടിലകൾ അഭിമുഖമായി വിന്യസിച്ചിരിക്കുന്നു. പൂങ്കുല വളഞ്ഞ് തേളിന്റെ വാലു പോലെയാണ്. വെള്ളയോ വെള്ളയും നീലയും കലർന്നതോ ആയ നിറത്തിലാണ് പൂക്കൾ.
ഔഷധഗുണങ്ങൾ
[തിരുത്തുക]ഫിലിപ്പൈൻസിലെ നാട്ടുവൈദ്യങ്ങളിൽ ഈ ചെടിക്ക് വലിയ പ്രാധാന്യമുണ്ട്. ആയുർവേദത്തിലും ഇതു മരുന്നായി ഉപയോഗിക്കുന്നു. വിഷാംശമുണ്ട്.
ഇതുകൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ധാരാളം വിവരങ്ങൾ
- ഔഷധഗുണങ്ങളെപ്പറ്റി
- ചിത്രങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]
- കൂടുതൽ അറിവുകൾ
- http://www.mpbd.info/plants/heliotropium-indicum.php Archived 2016-08-04 at the Wayback Machine