Jump to content

ഹീരാബായ് ടാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Herabai Tata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹീരാബായ് ടാറ്റ
A black and white photograph of two women wearing saris
Herabai (seated) and Mithan Tata, 1919
ജനനം1879 (1879)
മരണം1941(1941-00-00) (പ്രായം 61–62)
മറ്റ് പേരുകൾHerabai A. Tata, Herabai Ardeshir Tata
തൊഴിൽwomen's rights advocate, suffragist
സജീവ കാലം1911–1920s

ഒരു ഇന്ത്യൻ സ്ത്രീ അവകാശ പ്രവർത്തകയും വോട്ടവകാശ വാദിയുമായിരുന്നു ഹീരാബായ് ടാറ്റ (1879-1941). 1895-ൽ പുരോഗമന ചിന്താഗതിക്കാരനായിരുന്ന ഹീരാബായ് ടാറ്റയുടെ ഭർത്താവ്, ഭാര്യയുടെയും മകളുടെയും വിദ്യാഭ്യാസത്തിന് പിന്തുണ നൽകി, അവരുടെ സ്കൂൾ വിദ്യാഭ്യാസത്തിൽ സഹായിക്കാൻ ട്യൂട്ടർമാരെ നിയമിച്ചു. 1909-ൽ, പാഴ്സിയായിരുന്ന ടാറ്റയ്ക്ക് തിയോസഫിയിൽ താൽപ്പര്യം വളരുകയും ഏതാനും വർഷങ്ങൾക്കുള്ളിൽ അവർ ആനി ബസന്റിനെ പരിചയപ്പെടുകയും ചെയ്തു. ഏതാണ്ട് അതേ സമയം, 1911-ൽ, അവർ ഇന്ത്യൻ പൈതൃകമുള്ള ഒരു ബ്രിട്ടീഷ് വോട്ടവകാശ പ്രവർത്തകയായ സോഫിയ ദുലീപ് സിംഗിനെ കണ്ടുമുട്ടി. അത് ഒരു വോട്ടവകാശ പ്രവർത്തക എന്ന നിലയിൽ അവരുടെ വളർച്ചയെ സ്വാധീനിച്ചു. വിമൻസ് ഇന്ത്യൻ അസോസിയേഷന്റെ സ്ഥാപക അംഗവും ജനറൽ സെക്രട്ടറിയുമായിരുന്ന അവർ 1917-ൽ മൊണ്ടേഗു-ചെംസ്‌ഫോർഡ് അന്വേഷണത്തിന് മുമ്പിൽ എൻഫ്രാഞ്ചൈസിനായി അപേക്ഷിച്ച സ്ത്രീകളിൽ ഒരാളായി.

നിർദ്ദേശിച്ച പരിഷ്കാരങ്ങളിൽ സ്ത്രീകളുടെ വോട്ടവകാശം ഉൾപ്പെടുത്താതായപ്പോൾ, ടാറ്റയും മറ്റ് ഫെമിനിസ്റ്റുകളും വോട്ടിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞ് പ്രതിഷേധിക്കുകയും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. മൊണ്ടാഗു-ചെംസ്‌ഫോർഡ് പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് ചട്ടങ്ങൾ വികസിപ്പിക്കുന്നതിനായി സൗത്ത്ബറോ ഫ്രാഞ്ചൈസ് കമ്മിറ്റിയെ പരാമർശിച്ച അവർ, ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് വേണ്ടി എഴുതിയ ഒരു ലേഖനത്തിൽ ചില മുനിസിപ്പാലിറ്റികൾ ഇതിനകം സ്ത്രീകൾക്ക് വോട്ടുചെയ്യാൻ അനുവദിച്ചതിനാൽ ഈ അവകാശം നീട്ടുന്നത് ന്യായമാണെന്ന് വാദിച്ചു. എന്നിരുന്നാലും, സൗത്ത്ബറോ കമ്മറ്റിയും സ്ത്രീകൾക്കുള്ള വോട്ടവകാശം ഉൾപ്പെടുത്തുന്നത് നിരസിക്കുകയും അവരുടെ ശുപാർശകൾ ഹൗസ് ഓഫ് ലോർഡ്സ് ആൻഡ് കോമൺസിലെ ജോയിന്റ് സെലക്ട് കമ്മിറ്റിക്ക് അയയ്ക്കുകയും ചെയ്തു. ജോയിന്റ് കമ്മിറ്റിയിൽ വോട്ടവകാശത്തിന് അനുകൂലമായ കേസ് അവതരിപ്പിക്കാൻ ഇംഗ്ലണ്ടിലേക്ക് പോകാൻ ബോംബെ സഫ്‌റേജ് കമ്മിറ്റി ടാറ്റയെ തിരഞ്ഞെടുത്തു.

വോട്ടവകാശ വാദത്തെ സാധൂകരിക്കുന്നതിനായി ഒരു റിപ്പോർട്ട് തയ്യാറാക്കി, ടാറ്റയും മകൾ മിഥാനും സർക്കാരിന് മുമ്പാകെ രണ്ട് നിവേദനങ്ങൾ നൽകുകയും, ഇതിനായി രാജ്യത്തുടനീളം യാത്ര ചെയ്യുകയും അവരുടെ ആവശ്യത്തിന് പിന്തുണ നേടാൻ ശ്രമിക്കുകയും ചെയ്തു. അവർ വിവിധ ജേണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും, ഇന്ത്യാ ഓഫീസിൽ ആവശ്യം അറിയിക്കാൻ വ്യക്തികളെയും സംഘടനകളെയും പ്രചോദിപ്പിക്കുകയും ചെയ്തു. അന്തിമ ബിൽ ഇന്ത്യൻ പ്രവിശ്യകൾക്ക് സ്ത്രീകൾക്ക് വോട്ടവകാശം നൽകാനുള്ള വ്യവസ്ഥകൾ അനുവദിച്ചു. ടാറ്റയും മകളും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ കോഴ്‌സുകളിൽ ചേരുകയും 1924 വരെ അവിടെ തുടരുകയും ചെയ്തു. ഭർത്താവിന് അപകടത്തിൽ പരിക്കേറ്റ് പരിചരണം ആവശ്യപ്പെടുന്നത് വരെ അവർ വോട്ടവകാശത്തിനും കുട്ടികളെ സംരക്ഷിക്കുന്ന നിയമനിർമ്മാണത്തിനും വേണ്ടി പ്രവർത്തിച്ചു. 1941-ൽ ടാറ്റ അന്തരിച്ചു, ഇന്ത്യയിൽ വോട്ടിനുവേണ്ടിയുള്ള ആദ്യകാല പോരാട്ടത്തിലെ പ്രമുഖരിൽ ഒരാളായി അവർ ഓർമ്മിക്കപ്പെടുന്നു.

ആദ്യകാല ജീവിതം

[തിരുത്തുക]

1879-ൽ ബോംബെയിലാണ് ഹേരാബായി ജനിച്ചത്. പതിനാറാം വയസ്സിൽ, അവർ ഒരു ടെക്സ്റ്റൈൽ മില്ലിലെ ജീവനക്കാരനായ അർദേശിർ ബെജോൻജി ടാറ്റയെ [1] [Notes 1] വിവാഹം കഴിച്ചു. കുടുംബം പാഴ്സികളായിരുന്നു. [2] [3] 1898 മാർച്ച് 2-ന് ദമ്പതികളുടെ മകളായ മിഥാൻ മഹാരാഷ്ട്രയിൽ ജനിച്ചു. [4] അവർ താമസിയാതെ നാഗ്പൂരിനടുത്തുള്ള ഫുൽഗാവിലേക്ക് താമസം മാറി അവിടെ അർദേശിർ ഒരു ടെക്സ്റ്റൈൽ മില്ലിൽ അസിസ്റ്റന്റ് മാസ്റ്റർ വീവറായി ജോലി ചെയ്തു. [3] സ്ത്രീകളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുരോഗമന ചിന്തകളുള്ള ഭർത്താവ് വിദ്യാഭ്യാസം തുടരാനുള്ള ആഗ്രഹത്തിൽ ടാറ്റയെ സഹായിക്കാൻ ട്യൂട്ടർമാരെ നിയമിച്ചു. [5] അഹമ്മദാബാദിലെ ഒരു മില്ലിൽ സ്ഥാനം ഏറ്റെടുത്ത്, 1913 വരെ കുടുംബം അവിടെ തുടർന്നു. അർദേശിർ ഒരു വലിയ തുണിമില്ലിന്റെ മാനേജരായി നിയമിക്കപ്പെട്ടപ്പൊ അവർ ബോംബെയിലേക്ക് താമസം മാറി. [4] [2]

ആക്ടിവിസം

[തിരുത്തുക]

ആദ്യകാല ആക്ടിവിസം

[തിരുത്തുക]

1909-ൽ, ഹേരാബായിക്ക് തിയോസഫിയിൽ താല്പര്യം ഉണ്താകുകയും അഡയാർ, മദ്രാസ്, ബനാറസ് എന്നിവിടങ്ങളിലെ കൺവെൻഷനുകളിൽ പങ്കെടുക്കുകയും ചെയ്തു. 1912-ൽ ബനാറസിൽ നടന്ന കൺവെൻഷനിൽ വെച്ച്, 1908-ൽ അഡയാറിലെ തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായ ആനി ബസന്റിനെ [6] [1] അവർ കണ്ടുമുട്ടി. [7] 1911-ൽ, മകളുമൊത്ത് കശ്മീരിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടയിൽ, ടാറ്റ, വോട്ടവകാശ പ്രവർത്തകയായ സോഫിയയെ കണ്ടുമുട്ടി. സോഫിയ പിന്നീട് അയച്ച കുറിപ്പുകൾ വായിച്ചതിനുശേഷം, ടാറ്റ സ്ത്രീകളുടെ അവകാശത്തിനായുള്ള പോരാട്ടത്തിൽ സജീവമായി. [6] [8] 1916-ൽ, ഇന്ത്യൻ ഹോം റൂളിനെക്കുറിച്ചുള്ള ചർച്ചകൾ വർദ്ധിക്കുകയും മൊണ്ടാഗു അന്വേഷണങ്ങൾ ആരംഭിക്കുകയും ചെയ്തു. [9] ബ്രിട്ടീഷ് അധികാരത്തിന്റെ പരിമിതമായ രാഷ്ട്രീയ വിഭജനത്തെക്കുറിച്ച് അഭിപ്രായം തേടുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെ സ്റ്റേറ്റ് സെക്രട്ടറി എഡ്വിൻ മൊണ്ടാഗുവും ഇന്ത്യയുടെ വൈസ്രോയി ചെംസ്ഫോർഡ് പ്രഭുവും രാജ്യത്തേക്ക് യാത്ര ചെയ്തു. [10]

1917-ൽ മാർഗരറ്റ് കസിൻസ് അഡയാറിൽ വിമൻസ് ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചു. ബസന്റും ടാറ്റയും മറ്റ് സ്ത്രീകളോടൊപ്പം സ്ഥാപക അംഗങ്ങളായിരുന്നു. ബസന്റ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ടാറ്റയെ സംഘടനയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. [11] 1917 ഡിസംബർ 15-ന്, [10] ഇന്ത്യാ ഗവൺമെന്റ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ഫ്രാഞ്ചൈസി ബില്ലിൽ സ്ത്രീകളുടെ വോട്ടവകാശം ഉൾപ്പെടുത്താനുള്ള ആഹ്വാനം അവതരിപ്പിക്കാൻ സരോജിനി നായിഡുവിന്റെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളമുള്ള 14 പ്രമുഖ വനിതകളെ നിയോഗിച്ചു. [9] [11] [12] പ്രതിനിധി സംഘത്തിന്റെ ഭാഗമായി, ടാറ്റ സ്ത്രീകളെ "ആളുകൾ" ആയി ഉൾപ്പെടുത്തണമെന്നും അവരെ വിദേശികളെയോ കുട്ടികളെയൊ ഭ്രാന്തന്മാരെയോ പോലെ കരുതി വോട്ട് ചെയ്യുന്നത് നിരോധിക്കരുതെന്ന് വികാരാധീനമായ ഒരു അപേക്ഷ നടത്തി. [11]

അവരുടെ ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, 1918-ൽ മൊണ്ടാഗു-ചെംസ്‌ഫോർഡ് പരിഷ്‌കാരങ്ങൾ അവതരിപ്പിക്കപ്പെട്ടപ്പോൾ സ്ത്രീകളുടെ വോട്ടവകാശത്തിനായി ഒരു ശുപാർശയും നൽകിയില്ല. [13] സഫ്രജിസ്റ്റുകൾ നിവേദനങ്ങൾ തയ്യാറാക്കുകയും നിയമനിർമ്മാണ സഭകളിലും സമ്മേളനങ്ങളിലും സമർപ്പിക്കുകയും ചെയ്തു [14] ബ്രിട്ടനെതിരെയുള്ള കൊളോണിയൽ വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായി സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണത്തിന് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് സമരത്തെക്കുറിച്ചുള്ള അപ്ഡേറ്റുകൾ പ്രസിദ്ധീകരിച്ചു. [15] ഈ പ്രക്രിയയുടെ അടുത്ത ഘട്ടമെന്ന നിലയിൽ, മൊണ്ടാഗു-ചെംസ്‌ഫോർഡ് പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് ചട്ടങ്ങൾ വികസിപ്പിക്കുന്നതിനായി സൗത്ത്ബറോ ഫ്രാഞ്ചൈസി കമ്മിറ്റി രൂപീകരിച്ചു. [16] 1919 ഏപ്രിലിൽ പുറത്തിറക്കിയ അവരുടെ റിപ്പോർട്ടും, യാഥാസ്ഥിതിക സമൂഹം അതിനെ എതിർക്കുമെന്ന് അവർക്ക് തോന്നിയതിനാൽ സ്ത്രീകളുടെ വോട്ടവകാശം ഉൾപ്പെടെ നിരസിച്ചു. [17] [18] ജൂണിൽ ടൈംസ് ഓഫ് ഇന്ത്യയിൽ സ്ത്രീകളുടെ വോട്ടവകാശം സംബന്ധിച്ച തന്റെ ന്യായവാദം ടാറ്റ പ്രസിദ്ധീകരിച്ചു. ബോംബെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് ഇതിനകം തന്നെ വോട്ട് ചെയ്യാൻ കഴിയുമെന്നതിനാൽ, സ്ത്രീകളുതെ വോട്ട് അവകാശം ഒരു പുതിയ ആശയമല്ലെന്ന് വാദിച്ചു. ജൂലൈയിൽ ബോംബെയിൽ സ്ത്രീകൾ ഒരു പ്രതിഷേധ യോഗം സംഘടിപ്പിച്ചു, അതിൽ ടാറ്റ സംസാരിച്ചു. [19] സൗത്ത്ബറോ പ്രഭു തന്റെ റിപ്പോർട്ട് ഹൗസ് ഓഫ് ലോർഡ്സ് ആൻഡ് കോമൺസിന്റെ ജോയിന്റ് സെലക്ട് കമ്മിറ്റിക്ക് അയച്ചപ്പോൾ, വനിതാ വോട്ടവകാശത്തിനായുള്ള 'ബോംബെ കമ്മിറ്റി ഓൺ വുമൺസ് സർഫറേജ്'[Notes 1] സർ ശങ്കരൻ നായർക്കൊപ്പം തെളിവ് നൽകാൻ ടാറ്റയെയും മകൾ മിഥനെയും അയയ്ക്കാൻ തീരുമാനിച്ചു. [9] [17] [20]

ഇംഗ്ലണ്ടിലേക്ക് ഉള്ള മാറ്റം

[തിരുത്തുക]

ടാറ്റ ലിമിറ്റഡ് നൽകിയ ഫണ്ട് ഉപയോഗിച്ചാണ് ബോംബെ സഫ്‌റേജ് കമ്മിറ്റി യാത്രയ്ക്ക് ധനസഹായം നൽകിയത്. എന്നാൽ എല്ലാ ചെലവുകളും അവർ വഹിക്കാത്തതിനാൽ, ടാറ്റയുടെ ഭർത്താവ് അർദേശിർ, ആവശ്യമായ ബാക്കി ഫണ്ട് നൽകി. സംഘടനകളുടെ വിശാലമായ ശ്രേണിയിലെ സ്വാധീനമുള്ള ആളുകൾക്ക് അവരുടെ പിന്തുണ നേടുന്നതിനായി അവർ കത്തെഴുതുകയും പരിപാടികളിൽ സജീവമായി സംസാരിക്കുകയും ചെയ്തു. സ്ത്രീകൾക്ക് വോട്ട് നൽകുന്നതിന് അനുകൂലമായി തങ്ങളുടെ വാദം തെളിയിക്കാൻ അമ്മയും മകളും സ്ത്രീകളുടെ ഫ്രാഞ്ചൈസിയെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ സമാഹരിച്ചു. [22] ബസന്റും നായിഡുവും ഓഗസ്റ്റിൽ അവകാശവാദം ഉന്നയിച്ചു. [22] 1919 സെപ്തംബറിൽ, ടാറ്റ എന്തുകൊണ്ട് സ്ത്രീകൾക്ക് വോട്ട് ചെയ്യണം എന്ന മെമ്മോറാണ്ടം ഇന്ത്യാ ഓഫീസിൽ അവതരിപ്പിച്ചു. [23] ഇംഗ്ലണ്ടിലായിരിക്കുമ്പോൾ, മറ്റ് സ്ത്രീകളുടെ പിന്തുണ നേടുന്നതിനായി അവർ "ബിർക്കൻഹെഡ്, ബോൾട്ടൺ, എഡിൻബർഗ്, ഗ്ലാസ്ഗോ, ഹാരോഗേറ്റ്, ലിവർപൂൾ, മാഞ്ചസ്റ്റർ, ന്യൂകാസിൽ" എന്നിവിടങ്ങളിൽ സഞ്ചരിച്ച് [20] ബ്രിട്ടീഷ് വോട്ടർമാരുടെ വിവിധ പൊതുയോഗങ്ങളിലും പരിപാടികളിലും സംസാരിച്ചു. അവരുടെ അപേക്ഷകളിൽ അവർ വളരെ വിജയിച്ചു, അതിന്റെ ഫലമായി ഇന്ത്യയിലെ സ്ത്രീകളുടെ വോട്ടവകാശത്തെ പിന്തുണയ്ക്കുന്ന പ്രമേയങ്ങൾ കൊണ്ട് ഇന്ത്യ ഓഫീസ് നിറഞ്ഞു. [24] സ്ത്രീകളുടെ വോട്ടവകാശത്തിനായുള്ള ബോംബെ കമ്മിറ്റിയുടെ ചെയർമാനായിരുന്ന ജയ്ജി പെറ്റിറ്റിന് അവർ പതിവായി കത്തിടപാടുകൾ അയച്ചു. [25] ഒക്ടോബർ 13-ന് ജോയിന്റ് സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ നടന്ന രണ്ടാമത്തെ യോഗത്തിൽ ടാറ്റയും മകളും പങ്കെടുത്തു. [9] 1919 ഡിസംബറിൽ ബില്ലിന്റെ അന്തിമ വായനയ്ക്കായി അവർ ഹാജരായിരുന്നു, അതിൽ ഇന്ത്യൻ പ്രവിശ്യകളിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി. [4]

തുടക്കത്തിൽ വർഷാവസാനം വരെ തുടരാൻ പദ്ധതിയിട്ടിരുന്ന ടാറ്റയും മകളും, മിഥാൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ചെർന്നപ്പോൾ ഇംഗ്ലണ്ടിൽ തന്നെ തുടരാൻ തീരുമാനിച്ചു. [4] [9] ടാറ്റയും സ്കൂളിൽ ചേർന്നു, ബിരുദം നേടിയില്ലെങ്കിലും, 1919 നും 1922 നും ഇടയിൽ അവർ അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, സോഷ്യൽ സയൻസ് എന്നിവയിൽ കോഴ്സുകൾ പഠിച്ചു. [26] ഇംഗ്ലണ്ടിൽ ആയിരുന്ന കാലത്ത്, സ്ത്രീകളുടെ രാഷ്ട്രീയ സ്വത്വത്തിന് പിന്തുണ വികസിപ്പിക്കുന്നതിനായി ടാറ്റ സജീവമായി പ്രവർത്തിച്ചു. [27] അവർ ദ വോട്ട് [28] [29] യുണൈറ്റഡ് ഇന്ത്യ തുടങ്ങിയ വിവിധ ജേണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. [30] 1920-ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ അവർ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പോരാടുകയല്ല, മറിച്ച് അവരുടെ കോളനിവൽക്കരണക്കാരിൽ നിന്ന് സഹായം തേടുകയാണെന്ന ആരോപണം യംഗ് ഇന്ത്യയിൽ വന്നു. [9] ആ വർഷം, സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ഇന്റർനാഷണൽ വുമൺ സഫ്രേജ് അലയൻസിന്റെ (IWSA) എട്ടാമത് കോൺഗ്രസിൽ അവർ പങ്കെടുത്തു. [31] 1923-ൽ, റോമിൽ നടന്ന 9-ാമത് IWSA കോൺഗ്രസിന്റെ പ്രതിനിധിയായിരുന്നു അവർ. തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും, ടാറ്റയെ അന്താരാഷ്ട്ര ബോർഡിൽ അംഗമായി നിർദ്ദേശിക്കപ്പെട്ടു, അത് ആദ്യമായാണ് ഒരു ഇന്ത്യൻ വനിത സംഘടനയിലെ അഡ്മിനിസ്ട്രേറ്റീവ് സ്ഥാനങ്ങളിലേക്ക് യോഗ്യത നേടുന്നത്. [32]

ഇന്ത്യയിലേക്ക് മടക്കം

[തിരുത്തുക]

1924-ൽ ടാറ്റയും മകളും ഇന്ത്യയിലേക്ക് മടങ്ങി. [26] ആ വർഷം, കുട്ടികൾക്കായുള്ള ഒരു ബില്ലിൽ ഇൻപുട്ട് നൽകുന്നതിനായി അവർ വിവിധ വനിതാ ഗ്രൂപ്പുകളുമായി ഒരു പൊതു സമ്മേളനം സംഘടിപ്പിച്ചു. നിയമനിർമ്മാണത്തിൽ സ്ത്രീകളെ പങ്കാളികളാക്കാൻ അനുവദിക്കുക, "പെൺകുട്ടിയെ അധാർമ്മികതയിലേക്ക് നിർബന്ധിക്കുന്നതിന്" പിഴകൾ വർദ്ധിപ്പിക്കുക, സ്ത്രീകളെ പുരുഷന്മാർക്ക് തുല്യമായി മാതാപിതാക്കളായി അംഗീകരിക്കുക, കുട്ടികളുടെ കോടതികളിൽ വനിതാ മജിസ്‌ട്രേറ്റുകളെ നിയമിക്കുക തുടങ്ങിയവ സർക്കാരിന് അയച്ച നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. [33] 1925-ൽ, നാഷണൽ കൗൺസിൽ ഓഫ് വിമൻ ഇൻ ഇന്ത്യ (NCWI) രൂപീകരിച്ചപ്പോൾ, ടാറ്റ മകൾ മിഥനോടൊപ്പം അതിൽ ചേർന്നു. [34] അർദേശിറിന് കാഴ്ച നഷ്ടപ്പെടാൻ കാരണമായ ഒരു പരിക്ക് മൂലം അദ്ദേഹത്തെ പരിചരിക്കേണ്ടി വന്നതിനാൽ അവർ സജീവ സാമൂഹ്യപ്രവർത്തനത്തിൽ നിന്നു മാറി. [26]

മരണവും പാരമ്പര്യവും

[തിരുത്തുക]

ടാറ്റ 1941-ൽ അന്തരിച്ചു. [35] അവരുടെ പൈതൃകത്തിന്റെ ഭൂരിഭാഗവും അവരുടെ കൂടുതൽ പ്രശസ്തയായ മകളുടെ നിഴലിലായിരുന്നു, [36] എന്നാൽ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ റീത്ത ബാനർജി പറയുന്നത്, ഇന്ത്യയിലെ വോട്ടവകാശത്തിനായുള്ള പോരാട്ടത്തിലെ പ്രധാന വ്യക്തികളിൽ ഒരാളാണ് ടാറ്റയെന്നാണ്. [37] ഓസ്‌വെഗോയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ വിശിഷ്‌ട ടീച്ചിംഗ് പ്രൊഫസറും വനിതാ പഠന വിഭാഗത്തിന്റെ ഡയറക്ടറുമായ ജെറാൾഡിൻ ഫോർബ്സ്, [38] ഇന്ത്യയിലെ സ്ത്രീകളുടെ വോട്ടവകാശത്തിനായുള്ള പ്രചാരണത്തിൽ "യഥാർത്ഥ പോരാട്ടക്കാരി" എന്ന് ടാറ്റയെ വിശേഷിപ്പിച്ചു. [22]

കുറിപ്പുകൾ

[തിരുത്തുക]
  1. This committee is variously given as an entity from the All India Home Rule League,[20] the Bombay Women's Suffrage Union,[21] or the Women's Indian Association.[9]

അവലംബം

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]

ഗ്രന്ഥസൂചിക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹീരാബായ്_ടാറ്റ&oldid=3980839" എന്ന താളിൽനിന്ന് ശേഖരിച്ചത്