ഷോഡശസംഖ്യാസമ്പ്രദായം
ഗണിതശാസ്ത്രത്തിലും, കമ്പ്യൂട്ടർ സയൻസിലും, 16 ചിഹ്നങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സംഖ്യാ സമ്പ്രദായമാണ് ഷോഡശസംഖ്യാസമ്പ്രദായം (Hexadecimal Number System). ഈ വ്യവസ്ഥ, ഇംഗ്ലീഷിൽ ഹെക്സാ / ഹെക്സ് / ബേസ്-16 സിസ്റ്റം എന്നും അറിയപ്പെടുന്നു.
ഈ സമ്പ്രദായത്തിൽ, ചിഹ്നങ്ങളായി ഉപയോഗിക്കുന്നത് 0 മുതൽ 9 വരെയുള്ള അക്കങ്ങളും ഇംഗ്ലീഷ് അക്ഷരമാലയിലെ A മുതൽ F വരെയുള്ള അക്ഷരങ്ങളുമാണ്. ഇവ ഉപയോഗിച്ച്, ദശംശസമ്പ്രദായത്തിൽ, 0 മുതൽ 9 വരെ യുള്ള സംഖ്യകളെ അതേ രീതിയിലും, 10 മുതൽ 15 വരെയുള്ള സംഖ്യകളെ, യഥാക്രമം, A മുതൽ F വരെ യുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ചും രേഖപ്പെടുത്തുന്നു. 16 മുതൽ മുകളിലേക്ക് 10,11,12,.. എന്നിങ്ങനെയുമാണ് രേഖപ്പെടുത്തുന്നത്.
ഇത് പ്രധാനമായും ഉപയോഗിക്കുന്നത് ദ്വയാങ്കസമ്പ്രദായത്തിലുള്ള സംഖ്യകളെ മനുഷ്യർക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിൽ പ്രതിനിധീകരിക്കുന്നതിനാണ്. അതുകൊണ്ടു തന്നെ ഡിജിറ്റൽ ഇലക്ട്രോണിക്സിലും കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിലുമാണ് ഇത് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.
സഖ്യകളെ രേഖപ്പെടുത്തുന്ന വിധം
[തിരുത്തുക]
|
സന്ദർഭം രേഖപ്പെടുത്തിയിട്ടില്ലാത്ത അവസരങ്ങളിൽ ഹെക്സാഡെസിമൽ സംഖ്യാന സമ്പ്രദായത്തിൽ അക്കങ്ങൾ സൂചിപ്പിക്കുന്ന രീതിയും, മറ്റു സംഖ്യാന സമ്പ്രദായത്തിൽ അക്കങ്ങൾ രേഖപ്പെടുത്തുന്ന വിധവും തമ്മിൽ മാറിപ്പോകാനിടയുണ്ട്.