ഹോളി ഫാമിലി വിത് ക്രൈസ്റ്റ് ആസ് ഇമ്പെറേറ്റർ മുണ്ടി
The Holy Family with Christ as Imperator mundi | |
---|---|
കലാകാരൻ | Andrea Mantegna |
വർഷം | 1490-1500 |
Medium | tempera on canvas |
അളവുകൾ | 71 cm × 50.5 cm (28 ഇഞ്ച് × 19.9 ഇഞ്ച്) |
സ്ഥാനം | Petit Palais, Paris |
1490-1500 നും ഇടയിൽ ടെമ്പറ ക്യാൻവാസിൽ ആൻഡ്രിയ മാന്റെഗ്ന ചിത്രീകരിച്ച 71 സെന്റിമീറ്റർ മുതൽ 50.5 സെന്റിമീറ്റർ വരെ വലിപ്പമുള്ള ഒരു എണ്ണഛായാചിത്രമാണ് ഹോളി ഫാമിലി വിത് ക്രൈസ്റ്റ് ആസ് ഇമ്പെറേറ്റർ മുണ്ടി. ഇപ്പോൾ ഈ ചിത്രം പാരീസിലെ പെറ്റിറ്റ് പാലായിസിൽ സംരക്ഷിച്ചിരിക്കുന്നു. ചിത്രം അദ്ദേഹത്തിന്റേതല്ലെന്ന വാദം ഉണ്ടെങ്കിലും അതിന്റെ തെളിവിന് ചിത്രത്തിന്റെ മോശം സംരക്ഷണം തടയുന്നു.[1]
കന്യകയും കുട്ടിയും ഹോളി ഫാമിലി വിത് ദ ഇൻഫന്റ് സെയിന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (ലണ്ടൻ) എന്ന ചിത്രത്തിനു സമാനമായി ചിത്രീകരിച്ചിരിക്കുന്നു. അതേസമയം ക്രൈസ്റ്റ് ചൈൽഡ് അതേ കാലഘട്ടത്തിലെ നിരവധി ചെറിയ രൂപങ്ങളിലുള്ള ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. അതിൽ ഏറ്റവും മികച്ചത് ഹോളി ഫാമിലി വിത് സെയിന്റ് അന്നെ ജോൺ ദി ബാപ്റ്റിസ്റ്റ് (ഡ്രെസ്ഡൻ) ആണ്. ഉദാഹരണമായി ലണ്ടൻ ചിത്രത്തിലെ വളഞ്ഞ പാരാപറ്റിനേക്കാളും കൂടുതൽ സൂക്ഷ്മമായ പശ്ചാത്തലത്തേക്കാളും ലളിതമായ ഒരു പരേപ്പിലും കറുത്ത പശ്ചാത്തലത്തിലും നിൽക്കുന്ന ശിശുവായ ക്രിസ്തുവും ജോൺ സ്നാപകനും ചിത്രീകരിച്ചിരിക്കുന്ന കൂടുതൽ പരമ്പരാഗത സമീപനം സ്വീകരിക്കുന്ന ഈ പരമ്പരയിലെ ആദ്യത്തേ ചിത്രമാകാം ഇത്. എക് അഗ്നസ് ഡേയുടെ ഒരു ചുരുൾ കൈവശപ്പെടുത്തി ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് 'ഇംപെറേറ്റർ മുണ്ടി' അല്ലെങ്കിൽ 'ലോക ചക്രവർത്തി' എന്ന് കാണിക്കുന്നു. ക്രിസ്തുവായ കുട്ടി ഒരു കുരിശും ഗോളവും പിടിച്ചിരിക്കുന്നു. കന്യകയുടെ മൂടുപടത്തിൽ സ്വർണ്ണചിത്രതുന്നൽ എടുത്തുകാണിക്കുന്നു. കന്യകയുടെ പിന്നിൽ ഒരു വിശുദ്ധ വനിതയുമുണ്ട്. മിക്കവാറും കന്യകയുടെ അമ്മ വിശുദ്ധയായ ആനി അല്ലെങ്കിൽ ഒരുപക്ഷേ ജോണിന്റെ അമ്മ വിശുദ്ധ എലിസബത്ത് ആയിരിക്കാം. അസാധാരണമായി, പതിവായി ചിത്രീകരിക്കുന്ന വിശുദ്ധ ജോസഫ് ഈ ചിത്രത്തിൽ കാണുന്നില്ല.
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നിവയായിരുന്നു ആൻഡ്രിയ മാന്റെഗ്ന. അക്കാലത്തെ മറ്റ് കലാകാരന്മാരെപ്പോലെ, മാന്റെഗ്നയും പല കാഴ്ചപ്പാടുകളും പരീക്ഷിച്ചു, ഉദാ. കൂടുതൽ ചക്രവാളത്തെ താഴ്ത്തി ചിത്രീകരിച്ചുകൊണ്ട് സ്മാരകബോധം സൃഷ്ടിച്ചു. ചിത്രത്തിനോടുള്ള അടിസ്ഥാനപരമായി ശില്പപരമായ സമീപനത്തിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഫ്ലിന്റി, മെറ്റാലിക് ഭൂപ്രകൃതികളും കുറച്ച് കല്ലുകൊണ്ടുള്ള പ്രതിബിംബങ്ങളും. 1500 ന് മുമ്പ് വെനീസിലെ പ്രിന്റുകൾ നിർമ്മിക്കുന്ന മുൻനിരയിലുള്ള ചിത്രശാലയ്ക്കും അദ്ദേഹം നേതൃത്വം നൽകി.
അവലംബം
[തിരുത്തുക]- ↑ Ettore Camesasca, Mantegna, in AA.VV., Pittori del Rinascimento, Scala, Firenze 2007. ISBN 888117099X