ഹോളി ഫാമിലി വിത് ദ ഇൻഫന്റ് സെയിന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (മാന്റെഗ്ന)
Holy Family with the Infant Saint John the Baptist | |
---|---|
![]() | |
കലാകാരൻ | Andrea Mantegna |
വർഷം | 1500 |
Medium | tempera on canvas |
അളവുകൾ | 71 cm × 50.5 cm (28 ഇഞ്ച് × 19.9 ഇഞ്ച്) |
സ്ഥാനം | National Gallery, London |
1500-ൽ ടെമ്പറ ക്യാൻവാസിൽ ആൻഡ്രിയ മാന്റെഗ്ന ചിത്രീകരിച്ച 71 സെന്റിമീറ്റർ മുതൽ 50.5 സെന്റിമീറ്റർ വരെ വലിപ്പമുള്ള ഒരു എണ്ണച്ചായാചിത്രമാണ് ഹോളി ഫാമിലി വിത് ദ ഇൻഫന്റ് സെയിന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്. ഇപ്പോൾ ഈ ചിത്രം ലണ്ടനിലെ നാഷണൽ ഗാലറിയിൽ സംരക്ഷിച്ചിരിക്കുന്നു.[1]ഇതിന്റെ മോശം സംരക്ഷണം കാരണം ചില പണ്ഡിതന്മാർ ഈ ചിത്രം മാന്റെഗ്നയുടേതാണെന്ന് സമ്മതിക്കുന്നില്ല. എന്നിരുന്നാലും അതിന്റെ ആശയവും ചിത്രരചനാരീതിയും തീർച്ചയായും അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് സൃഷ്ടിയാണെന്ന് സൂചിപ്പിക്കുന്നു.
ക്രൈസ്റ്റ് ശിശുവും ശിശു ജോൺ സ്നാപകനും നിലകൊള്ളുന്ന പരപ്പിനരികിൽ കന്യകയെയും കാണാം. അമലോദ്ഭവത്തെയും കന്യകാത്വത്തെയും ഈ ചിത്രത്തിൽ പരാമർശിക്കുന്നു. തന്റെ ഭൗമിക ശക്തിയെ പ്രതിനിധീകരിക്കുന്ന ഒരു ഗോളത്തെ പിടിച്ചുകൊണ്ട് നിൽക്കുന്ന ക്രിസ്തുവിനെ യോഹന്നാൻ ഒരു ചുരുൾ പിടിച്ച് കൊണ്ട് ചൂണ്ടിക്കാണിക്കുന്നു. പശ്ചാത്തലത്തിൽ വിശുദ്ധ ജോസഫിനെ ചുവന്ന വസ്ത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
ചരിത്രം
[തിരുത്തുക]ചിത്രകാരന്റെ തന്നെ പാരീസിലെ പെറ്റിറ്റ് പാലായിലെ ഹോളി ഫാമിലി വിത് ഇംപീറേറ്റർ മുണ്ടിയുടേതുപോലുള്ള മഡോണയുടേയും കുട്ടിയുടേയും ചിത്രീകരണം ഈ ചിത്രത്തിലും സമാനമാണ്. ഈ കാലയളവിൽ സ്വകാര്യ ഭക്തിക്കായി സമാനമായ നിരവധി ചെറിയ രൂപത്തിലുള്ള ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. അതിൽ ഏറ്റവും മികച്ചത് ഹോളി ഫാമിലി വിത് ദ സെയിന്റ് അന്ന ആന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (ഡ്രെസ്ഡൻ) എന്ന ചിത്രമായിരിക്കാം എന്നിരുന്നാലും ലണ്ടൻ ചിത്രീകരണമായ മഡോണ ഡെല്ല വിറ്റോറിയ (1496) എന്ന ചിത്രപശ്ചാത്തലത്തിൽ പഴങ്ങളുടെയും സസ്യങ്ങളുടെയും ചിത്രീകരണം അദ്ദേഹത്തിന്റെ ആൾട്ട്മാൻ മഡോണ (സി .1495-1505)എന്ന ചിത്രത്തിലെയും മഡോണയെ അനുസ്മരിപ്പിക്കുന്നു.
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]![](http://upload.wikimedia.org/wikipedia/commons/thumb/4/42/Mantegna_Bronze_Bust_San_Andrea_Mantua.png/200px-Mantegna_Bronze_Bust_San_Andrea_Mantua.png)
ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ആൻഡ്രിയ മാന്റെഗ്ന. അക്കാലത്തെ മറ്റ് കലാകാരന്മാരെപ്പോലെതന്നെ, മാന്റെഗ്നയും പല പുതിയ കാഴ്ചപ്പാടുകളും പരീക്ഷിച്ചു, ഉദാ. ചക്രവാളത്തെ കൂടുതൽ താഴ്ത്തി ചിത്രീകരിച്ചുകൊണ്ട് സ്മാരകബോധം സൃഷ്ടിച്ചു. അടിസ്ഥാനപരമായി ചിത്രത്തിനോടുള്ള ശില്പപരമായ സമീപനത്തിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഫ്ലിന്റി, മെറ്റാലിക് ഭൂപ്രകൃതികളും കുറച്ച് കല്ലുകൊണ്ടുള്ള പ്രതിബിംബങ്ങളും. 1500 ന് മുമ്പ് വെനീസിലെ പ്രിന്റുകൾ നിർമ്മിക്കുന്ന ഒരു മുൻനിര ചിത്രശാലയ്ക്കും അദ്ദേഹം നേതൃത്വം നൽകി.