ഹൗറ
Howrah | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | West Bengal |
ജില്ല(കൾ) | Howrah district |
Mayor | Mamta Jaiswal |
ലോകസഭാ മണ്ഡലം | Howrah |
നിയമസഭാ മണ്ഡലം | Howrah Uttar, Howrah Madhya, Howrah Dakshin, Shibpur |
ജനസംഖ്യ • ജനസാന്ദ്രത |
48,41,638[1] (2011—ലെ കണക്കുപ്രകാരം[update]) • 3,300/കിമീ2 (3,300/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 904 ♂/♀ |
ഭാഷ(കൾ) | Bengali, English |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
1,467 km² (566 sq mi) • 12 m (39 ft) |
വെബ്‌സൈറ്റ് | www.howrah.gov.in |
22°35′N 88°19′E / 22.59°N 88.31°E പശ്ചിമ ബംഗാളിൽ ഹുഗ്ലീ നദിയുടെ പശ്ചിമതീരത്ത് സ്ഥിതി ചെയ്യുന്ന ഈ വ്യവസായ നഗരം, ഹൌറ ജില്ലയുടെ തലസ്ഥാനമാണ്. ഇരട്ട നഗരങ്ങളെന്നറിയപ്പെടുന്ന കൊൽക്കത്തയേയും ഹൌറയേയും തമ്മിൽ ഹൗറ പാലം(റൊബീന്ദ്ര സേതു) ബന്ധിപ്പിക്കുന്നു. ഹൌറാ സ്റ്റേഷൻ പൂർവ്വ റെയിൽവേയുടെയും ദക്ഷിണപൂർവ്വ റെയിൽവേയുടെയും കേന്ദ്രസ്ഥാനമാണ്.
ചരിത്രം
[തിരുത്തുക]ബംഗാളിന്റെ പഴയ ചരിത്രാവശിഷ്ടങ്ങൾ ഹൗറ യിലും സമീപപ്രദേശങ്ങളിലും കാണപ്പെടുന്നു. വെനീഷ്യൻ യാത്രികനായിരുന്ന സീസർ ഫെദറിച്ചി തന്റെ യാത്രാവിവരണങ്ങളിൽ ഹുഗ്ലീ നദിയുടെ തീരത്ത്, വലിയ കപ്പലുകൾക്ക് നങ്കുരമിടാൻ സൗകര്യമുള്ള ബുട്ടോർ എന്ന സ്ഥലത്തെപ്പറ്റി പ്രസ്താവിക്കുന്നു.[2]. ഇത് ഇന്നത്തെ ബെട്ടോർ[2] ആകാൻ ഇടയുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. ചില പഴയ കവിതകളിലും[3] ബെട്ടോറിനെപ്പറ്റി പരാമർശങ്ങളുണ്ട്. 1713- ൽ ബംഗാൾ കൗൺസിൽ(ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി), ഔറംഗസേബിൻറെ പൗത്രൻ അസീമുഷ് ഷാനിൻറെ പുത്രൻ ഫറൂഖ്സിയാറിന് ഒരു നിവേദനം സമർപ്പിച്ചു[4]. ഹുഗ്ലീ നദിയുടെ കിഴക്കേ തീരത്തുളള 33 ഗ്രാമങ്ങളും പടിഞ്ഞാറെ തീരത്തുളള 5 ഗ്രാമങ്ങളും പതിച്ചുകിട്ടണമെന്നതായിരുന്നു ആവശ്യം. പടിഞ്ഞാറെ തീരത്തുളള 5 ഗ്രാമങ്ങൾ സലീക്ക, ഹരീറ, കസ്സുന്ദ്യ, രാംകൃഷ്ണൊപൂർ, ബട്ടാർ, എന്നിവയായിരുന്നു. ഇവയുടെ ഇന്നത്തെ പേരുകൾ യഥാക്രമം സൽക്കിയ, ഹൗറ, കസുന്ദിയ, രാംകൃഷ്ണപൂർ, ബട്ടോർ എന്നാണ്. ഈ അഞ്ചു ഗ്രാമങ്ങളൊഴികെ മറ്റുളളതെല്ലാം അനുവദിക്കപ്പെട്ടു. പ്ലാസ്സി യുദ്ധത്തിനുശേഷം ബംഗാൾ നവാബ് മിർ കാസിം, ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഉടമ്പടി നടത്തി[5]. ഇതു പ്രകാരം ഹൗറ ജില്ല മുഴുവനായും കമ്പനിയുടെ അധീനതയിലായി. 1787-ൽ ഹുഗ്ലി ജില്ല രൂപം കൊണ്ടു 1819-ൽ ഹൗറയും പ്രാന്തപ്രദേശങ്ങളും അതിനോടു ചേർക്കപ്പെട്ടു[6]. 1843-ൽ ഹൗറ, ഹുഗ്ലി ജില്ലയിൽ നിന്ന് വേർപെടുത്തപ്പെട്ടു[7] 1854-ൽ ഹൗറ റെയിൽവേ ടെർമിനസ് പ്രവർത്തനമാരംഭിച്ചു. വ്യവസായവൽക്കരണത്തിൻറെ ആദ്യപടിയായിരുന്നു ഇത്. 1855-ൽ ഗോതമ്പുപ്പൊടിക്കുന്ന മില്ലുകളും, 1870-കളിൽ ചണ മില്ലുകളും തുറക്കപ്പെട്ടു.[8]. 1883-ൽ ഹൌറ ഷാലിമാർ റെയിൽവേ ലൈനും, ഷാലിമാർ ടെർമിനസും നിലവിൽ വന്നു. 1914 ആയപ്പോഴേക്കും ഇന്ത്യൻ റെയിൽവേ പതിന്മടങ്ങ് വികസിക്കുകയും അതുകൊണ്ടുതന്നെ റെയിൽവേയുടെ ആവശ്യങ്ങൾ വർദ്ധിക്കുകയും ചെയ്തതിനാൽ ഹൗറയിൽ റെയിൽവേ പണിപ്പുര പ്രവർത്തനമാരംഭിച്ചു. ഇതോടനുബന്ധിച്ച് ഒട്ടനവധി ചെറുകിട വ്യവസായങ്ങളും രംഗപ്രവേശം ചെയ്തു.[9]. ഈ അനിയന്ത്രിത വ്യവസായവൽക്കരണം അനേകം ചേരിപ്രദേശങ്ങൾക്കും രൂപം കൊടുത്തു. ഇന്ന് ഹൗറ സ്റ്റേഷനും, ഹൗറ പാലവുമാണ് ഇവിടത്തെ പ്രധാന കാഴ്ചകൾ
ജനസംഖ്യ
[തിരുത്തുക]2001-ലെ സെൻസസ്[10] പ്രകാരം ഹൗറയിലെ ജനസംഖ്യ 10 ലക്ഷത്തോളമായിരുന്നു. 54% പുരുഷന്മാർ 46% സ്ത്രീകൾ സാക്ഷരത 77% വ്യവസായരംഗം ലഘു സാങ്കേതിക വ്യവസായങ്ങൾക്കു പേരുകേട്ട ഹൗറ, പൂർവ്വദേശത്തെ ഷെഫീൽഡ് എന്നു വിശേഷിപ്പിക്കപ്പെടുന്നു.[11]
ഭരണനിർവ്വഹണം
[തിരുത്തുക]ഹൌറ മുനിസിപ്പൽ കോർപ്പറേഷൻ 50 വാർഡുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ വാർഡും ഓരോ കൌൺസിലറെ തിരഞ്ഞെടുക്കുന്നു. മേയറും കമ്മീഷണറും കൌൺസിലർമാരും അടങ്ങുന്ന സമിതി ഭരണനിർവ്വഹണം നടത്തുന്നു.
ഗതാഗതം
[തിരുത്തുക]റെയിൽവേ ഗതാഗതത്തിൻറെ മുഖ്യ നാഡികേന്ദ്രം 1854-ൽ നിർമ്മിതമായ ഹൌറാ സ്റ്റേഷനാണ്. 1943-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഹൌറാ പാലം, ഹൌറയെ കൊൽക്കത്തയുമായി കൂട്ടിയിണക്കുന്നു.
അവലംബം
[തിരുത്തുക]- ↑ West Bengal — City population
- ↑ 2.0 2.1 Donald Frederick Lach, p.473
- ↑ O'Malley & Chakravarti 1909, p. 19
- ↑ O'Malley & Chakravarti 1909, p. 22
- ↑ O'Malley & Chakravarti 1909, p. 25
- ↑ O'Malley & Chakravarti 1909, p. 26
- ↑ O'Malley & Chakravarti 1909, p. 27
- ↑ Samita Sen, p.23
- ↑ Mark Holmström, p.58
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
- ↑ Mark Holmström, p.137