Jump to content

ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International Association of Athletics Federations എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷൻ
രൂപീകരണം17 July 1912
തരംSports federation
ആസ്ഥാനംMonaco
അംഗത്വം
215 member federations
President
Sebastian Coe
വെബ്സൈറ്റ്www.IAAF.org

കായിക മത്സരങ്ങളുടെ അന്താരാഷ്ട്ര ഭരണ സമിതിയാണ് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷൻ (The International Association of Athletics Federations - IAAF). 1912ൽ ലോകത്തെ 17 ദേശീയ അത്‌ലറ്റിക്‌സ് ഫെഡറേഷനുകൾ സ്വീഡനിലെ സ്റ്റോക്‌ഹോമിൽ ഒത്തുചേർന്ന് ഇന്റർനാഷണൽ അമേച്ച്വർ അത്‌ലറ്റിക്‌സ് ഫെഡറേഷൻ എന്ന പേരിലാണ് ആദ്യമായി ഇത് രൂപീകരിച്ചത്. 1993 ഒക്ടോബർ മുതൽ ഇതിന്റെ ആസ്ഥാനം പടിഞ്ഞാറൻ യൂറോപ്പിലെ മൊണാക്കോ എന്ന രാജ്യത്താണ്. 1982ന്റെ തുടക്കത്തിൽ ഐഎഎഎഫ് അതിന്റെ ഭരണഘടനയിൽ നിരവധി ഭേദഗതികൾ വരുത്തി. അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് നഷ്ട പരിഹാരം സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള ഭേദഗതികളാണ് കൊണ്ടുവന്നത്. 2001ലെ കോൺഗ്രസ് വരെ അതിന്റെ പേരിൽ അമേച്വർ എന്ന വാക്ക് നിലനിർത്തി. പിന്നീട് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷൻ എന്നാക്കി മാറ്റി. ബ്രിട്ടനിലുള്ള സെബാസ്റ്റ്യൻ കോ ആണ് ഐഎഎഎഫിന്റെ നിലവിലെ പ്രസിഡന്റ്. 2015ൽ ചൈനയിലെ ബീജിങ്ങിൽ നടന്ന വേൾഡ് ചാംപ്യൻഷിപ്പ്‌സ് ഇൻ അത്‌ലറ്റിക്‌സിന് മുൻപായി നടന്ന 2015ലെ ഐഎഎഎഫ് കോൺഗ്രസ്സിലാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. [1]

പ്രസിഡന്റുമാർ

[തിരുത്തുക]

ഐഎഎഎഫ് സ്ഥാപിതമായതിന് ശേഷം ആറു പ്രസിഡന്റുമാരാണ് തിരഞ്ഞെടുക്കപ്പെട്ടത്. അവരുടെ വിവരങ്ങൾ താഴെ:-

Name Country Presidency
Sigfrid Edström  സ്വീഡൻ 1912–1946
Lord Burghley (later Lord Exeter)  യുണൈറ്റഡ് കിങ്ഡം 1946–1976
Adriaan Paulen  നെതർലൻ്റ്സ് 1976–1981
Primo Nebiolo  ഇറ്റലി 1981–1999
Lamine Diack  Senegal 1999–2015
Lord Coe  യുണൈറ്റഡ് കിങ്ഡം 2015–

ഏരിയാ അസോസിയേഷൻ

[തിരുത്തുക]

മൊത്തം 215 അംഗ ഫെഡറേഷനുകൾ അടങ്ങിയ ആറു മേഖലാ അസോസിയേഷനുകളായാണ് ഐഎഎഎഫ് പ്രവർത്തിക്കുന്നത്.[2][3] അവ താഴെ.

     AAA – Asian Athletics Association in Asia
     CAA – Confederation of African Athletics in Africa
     CONSUDATLE – Confederación Sudamericana de Atletismo in South America
     EAA – European Athletic Association in Europe
     NACACAA – North American, Central American and Caribbean Athletic Association in North America
     OAA – Oceania Athletics Association in Oceania

അവലംബം

[തിരുത്തുക]
  1. "Athletics: Sebastian Coe Elected IAAF President". BBC Sport: Athletics. 19 August 2015. Retrieved 21 November 2015.
  2. "IAAF National Member Federations". IAAF.org. Retrieved 8 August 2015.
  3. "Archived copy" (PDF). Archived from the original (PDF) on 2010-05-25. Retrieved 2010-05-20.{{cite web}}: CS1 maint: archived copy as title (link). IAAF.