ഏഷ്യൻ അത്‌ലറ്റിക്‌സ് അസോസിയേഷൻ
ദൃശ്യരൂപം
(Asian Athletics Association എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏഷ്യൻ ഭൂഖണ്ഡത്തിലെ കായിക മത്സരങ്ങളെ നിയന്ത്രിക്കുന്ന ഒരു ഉന്നത സമിതിയാണ് ഏഷ്യൻ അത്‌ലറ്റിക്‌സ് അസോസിയേഷൻ-(AAA) എഎഎ എന്നാണ് ഇതിന്റെ ചുരുക്ക പേര്.
സിംഗപ്പൂരാണ് ഇതിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. ഏഷ്യൻ ചാംപ്യൻഷിപ്പ്‌സ് ഇൻ അത്‌ലറ്റിക്‌സും ഭൂഖണ്ഡത്തിലെ മറ്റു മത്സരങ്ങളും സംഘടിപ്പിക്കുന്നത് അസോസിയേഷനാണ്.
ഖത്തർ സ്വദേശിയായ ദഹ് ലാൻ ജുമാൻ അൽ ഹമദ് ആണ് എഎഎയുടെ നിലവിലെ പ്രസിഡന്റ്. 2013ലാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.[1] 2000 മുതൽ 2013 വരെ ഇന്ത്യയിൽ നിന്നുള്ള സുരേഷ് കൽമാഡിയായിരുന്ന പ്രസിഡന്റ്.[2]
മത്സരങ്ങൾ
[തിരുത്തുക]ഏഷ്യൻ അത്‌ലറ്റിക്‌സ് അസോസിയേഷൻ നടത്തുന്ന മത്സരങ്ങൾ താഴെ:-
- ഏഷ്യൻ ചാംപ്യൻഷിപ്പസ്
- ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പ്‌സ്
- ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്പ്‌സ്
- ഏഷ്യൻ ക്രോസ് കൺട്രി ചാംപ്യൻഷിപ്പ്‌സ്
- ഏഷ്യൻ അത്‌ലറ്റിക്‌സ് ഗ്രാൻഡ് പ്രിക്സ് സീരീസ്
- ഏഷ്യൻ മാരത്തൺ ചാംപ്യൻഷിപ്പ്
- ഏഷ്യൻ റെയ്സ് വാക്കിംഗ് ചാംപ്യൻഷിപ്പ്‌സ്
- ഏഷ്യൻ ഓൾ സ്റ്റാർ അത്‌ലറ്റിക്‌സ് മീറ്റ്
അസോസിയേഷനിലെ അംഗങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Dahlan ousts Kalmadi as Asian athletics chief. Gulf Times (2013-07-01). Retrieved on 2013-07-07.
- ↑ IAAF Newsletter Edition 108. IAAF (2009-12-11). Retrieved on 2009-12-12.