Jump to content

ഐരാവതം മഹാദേവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Iravatham Mahadevan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐരാവതം മഹാദേവൻ
ജനനം(1930-10-02)2 ഒക്ടോബർ 1930
മരണം26 നവംബർ 2018(2018-11-26) (പ്രായം 88)
തൊഴിൽശിലാലിഖിത-പുരാവസ്തുശാസ്ത്ര ഗവേഷക പണ്ഡിതൻ
ശാസ്ത്രീയ ജീവിതം
സ്വാധീനങ്ങൾകെ.എ. നാലകണ്ഠ ശാസ്ത്രി,
കെ.വി. സുബ്രമണ്യ അയ്യർ,
ജി.ആർ. ഹണ്ടർ

വിഖ്യാത ശിലാലിഖിത-പുരാവസ്തുശാസ്ത്ര ഗവേഷക പണ്ഡിതനാണ് ഐരാവതം മഹാദേവൻ.(2 ഒക്ടോബർ 1930 - 27 നവംബർ 2018 തഞ്ചാവൂർ) തമിഴ്-ബ്രാഹ്മി ലിപികൾ വായിച്ചെടുത്തതുകൂടാതെ സിന്ധുലിപികളുടെ വ്യാഖ്യാനമായി ബന്ധപ്പെട്ടും മഹാദേവൻ സംഭാവനകൾ നൽകിയിട്ടുണ്ട്.[1] പാണ്ഡ്യ-ചേര കാലഘട്ടത്തിലെ തമിഴ്- ബ്രാഹ്മിലിഖിതങ്ങൾ വായിച്ചെടുത്തത് തമിഴ് സാഹിത്യത്തിലെ പല പരാമർശങ്ങൾക്കും ചരിത്രപരമായ സാധുതയേകിയിരുന്നു.[2]

ജീവിതരേഖ

[തിരുത്തുക]

1930-ൽ തിരുച്ചിറപ്പള്ളിയിലെ മനചെല്ലൂരിലായിരുന്നു ജനനം. തിരുച്ചിറപ്പള്ളി വലനാർ കോളേജിലും മദ്രാസ് സർവകലാശാലയിലുമായിരുന്നു ഉന്നതവിദ്യാഭ്യാസം. ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു. 1987 മുതൽ 1991 വരെ ദിനമണി ദിനപത്രത്തിന്റെ എഡിറ്റായും പ്രവർത്തിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പദ്‌മശ്രീ (2009)[3]

അവലംബം

[തിരുത്തുക]
  1. "Straight from the Heart – Iravatham Mahadevan: Interview with Iravatham Mahadevan". Varalaaru.com.
  2. Early Tamil Epigraphy. I. Mahadevan. 2014
  3. https://www.mathrubhumi.com/print-edition/india/chennai-1.3344039[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഐരാവതം_മഹാദേവൻ&oldid=3802367" എന്ന താളിൽനിന്ന് ശേഖരിച്ചത്