ബ്രാഹ്മി ലിപി
ബ്രാഹ്മി | |
---|---|
ഇനം | അബുഗിദ |
ഭാഷ(കൾ) | ആദിമ പ്രാകൃത ഭാഷകൾ |
കാലഘട്ടം | ഒരുപക്ഷേ ക്രി. മു. 6ാം നൂറ്റാണ്ടുമുതൽ, 3ാം നൂറ്റാണ്ട് മുതൽ ക്രി. വ. 3ാം നൂറ്റാണ്ട് വരെ ഉറപ്പായും |
മാതൃലിപികൾ | |
പുത്രികാലിപികൾ | ഗുപ്ത, വട്ടെഴുത്ത്, അതോടൊപ്പം മറ്റു പലതും. |
സഹോദര ലിപികൾ | |
യൂണിക്കോഡ് ശ്രേണി | U+11000–U+1106F |
ISO 15924 | Brah |
Note: This page may contain IPA phonetic symbols in Unicode. |
ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, തിബെത്ത് എന്നിവിടങ്ങളിലെ മിക്ക ലിപികളുടേയും മാതൃലിപിയാണ് ബ്രാഹ്മി ലിപി[1]. ബി.സി.ഇ. ആറാം നൂറ്റാണ്ടു മുതൽ ബ്രാഹ്മി ലിപി ഉപയോഗത്തിലിരുന്നതായി കണ്ടെത്തിയിട്ടുണ്ട്[2][3][4]. എങ്കിലും ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ആലേഖനം ചെയ്യപ്പെട്ട അശോകന്റെ ശിലാശാസനങ്ങളാണ് ബ്രാഹ്മി ലിപിയിൽ രചിക്കപ്പെട്ടിട്ടുള്ളവയിൽ പ്രശസ്തമായത്.
കൊറിയൻ അക്ഷരമാലയായ ഹാൻഗുൽ ബ്രഹ്മി ലിപിയിൽ നിന്നും രൂപാന്തരപ്പെടുത്തിയെടുത്തതാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ലോകവ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ ഉത്പ്പത്തിയും ബ്രാഹ്മി ലിപികളിൽ നിന്നാണ്.[അവലംബം ആവശ്യമാണ്].
കണ്ടുകിട്ടിയിട്ടുള്ള ബ്രാാഹ്മിലിഖിതങ്ങളിൽ ഏറ്റവും പഴയതും കൃത്യമായി കാലം നിർണയിക്കപ്പെട്ടതുമായ ലിഖിതങ്ങൾ അശോകചക്രവർത്തിയുടെ (BC 272 - BC 231) ശിലാശാസനങ്ങളാണ്. അശോകന്റെ കാലത്ത് ഇന്നറിയപ്പെടുന്ന ഭാരതത്തിന്റെ എല്ലാഭാഗത്തും ബ്രാഹ്മിലിപി പ്രചാരത്തിൽ ഉണ്ടായിരുന്നു എന്ന് ഈ ലിഖിതങ്ങൾ തെളിയിക്കുന്നു.[5]
കേരളത്തിലെ കാലടിയിൽ നിന്നും കണ്ടെത്തിയ കന്മഴുവിലെ ലിഖിതങ്ങൾ ബ്രാഹ്മി ലിപിയിലാണെന്ന് കണ്ടെത്തുകയും, കന്മഴുവിന്റെ പഴക്കം വെച്ച് അത് ഇന്ത്യയിലെ നവീന ശിലായുഗ സംസ്കാരത്തിന്റെ ഭാഗമായതാണെന്നും, അതിനാൽ 2014-ൽ കണ്ടെത്തപ്പെട്ട ഈ കന്മഴുവിലെ ലിഖിതങ്ങൾ സിന്ധൂനദീതട സംസ്കാരത്തിനേക്കാൾ പഴക്കമുള്ളതാണെന്നും; അതുകൊണ്ട് ബ്രഹ്മിലിപിയും സിന്ധൂനദീതടസംസ്കാരത്തിനേക്കാൾ പഴക്കമുള്ളതാണെന്നും അനുമാനിക്കപ്പെടുന്നു.[6]
സ്രോതസ്സുകൾ
[തിരുത്തുക]- വടക്കൻ ബ്രാഹ്മിയും തെക്കൻ ബ്രാഹ്മിയും, 22 Jan 2013, കെ. കൃഷ്ണരാജ്, മാതൃഭൂമി
- സൈന്ധവ മുദ്രകൾ തിരുത്തി വായിക്കണമെന്ന് ചരിത്രകാരൻ , Nov 04, 2014, മാതൃഭൂമി (ചിത്രം)
- എടക്കൽ ഗുഹയിലെ അപൂർവബ്രാഹ്മിലിഖിതം, 20 Feb 2012, എം.ആർ.രാഘവവാരിയർ, മാതൃഭൂമി
അവലംബങ്ങൾ
[തിരുത്തുക]- ↑ "CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 81. ISBN 8174504931.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Subramanian, T.S., Skeletons, script found at ancient burial site in Tamil Nadu". Archived from the original on 2006-11-11. Retrieved 2008-07-30.
- ↑ Deraniyagala on the Anuradhapura finds Archived 2017-08-20 at the Wayback Machine International Union of Prehistoric and Protohistoric Sciences, Proceedings of the XIII International Congress of the Union of Prehistoric and Protohistoric Sciences. 1996.
- ↑ *Coningham, Robin, University of Bradford Anuradhapura Project Archived 2007-09-27 at the Wayback Machine
- ↑ പ്രാചീന ഭാരതീയ ലിപിശാസ്ത്രവും മലയാളലിപിയുടെ വികാസവും ഡോ. ജെ. എസ്. മംഗലം - അധ്യായം പത്ത്, പേജ് നമ്പർ 115, 1997 എഡിഷൻ
- ↑ "കാലടിയിൽ കണ്ട കൽമഴുകളിലുള്ളത് പുരാതന ബ്രഹ്മി ലിപികൾ" (പത്രലേഖനം). തിരുവനന്തപുരം: മാതൃഭൂമി. ആഗസ്റ്റ് 30, 2014. Archived from the original on 2014-08-30. Retrieved ആഗസ്റ്റ് 30, 2014.
{{cite news}}
: Check date values in:|accessdate=
and|date=
(help)