ഖരോഷ്ഠി
ഖരോഷ്ഠി (Kharoṣṭhī) | |
---|---|
![]() | |
ഇനം | അബുഗിദ |
ഭാഷ(കൾ) | ഗാന്ധാരി ഭാഷ പ്രാകൃതം |
കാലഘട്ടം | 4th century BCE – 3rd century CE |
മാതൃലിപികൾ | |
സഹോദര ലിപികൾ | |
യൂണിക്കോഡ് ശ്രേണി | U+10A00—U+10A5F |
ISO 15924 | Khar |
Note: This page may contain IPA phonetic symbols in Unicode. |
പൊ.യു.മു. 3-ആം ശതകത്തിൽ ഭാരതത്തിന്റെ പശ്ചിമോത്തരഭാഗത്തു വ്യവഹാരത്തിലിരുന്ന ലിപിയാണ് ഖരോഷ്ഠി. അക്കാലത്തു ബ്രാഹ്മിയായിരുന്നു പ്രധാന ലിപിയെങ്കിലും[അവലംബം ആവശ്യമാണ്] ഖരോഷ്ഠിയും പ്രചാരത്തിലെത്തിയിരുന്നു. അശോകന്റെ കാലത്തെ സ്തൂപലിഖിതങ്ങൾ ഖരോഷ്ഠി ലിപിയിലും കണ്ടുകിട്ടിയിട്ടുണ്ട്. സെമിറ്റിക്-അരമായിക് ലിപികളോടാണ് ഇതിനു സാദൃശ്യം.

പേരിന്റെ ഉത്ഭവം
[തിരുത്തുക]ഖരത്തിന്റെ (കഴുതയുടെ) തുകലിൽ എഴുതിപ്പോന്നിരുന്നതിനാൽ ആദ്യകാലത്ത് ഇതിന് 'ഖരപൃഷ്ഠി' എന്നായിരുന്നു പേർ. കാലാന്തരത്തിൽ 'ഖരപൃഷ്ഠി', 'ഖരോഷ്ഠി' ആയിത്തീർന്നു.
ഖരോഷ്ഠൻ എന്ന ഒരു ഭാഷാപണ്ഡിതനാണ് ഈ ലിപിരൂപം കണ്ടുപിടിച്ചതെന്നും അതുകൊണ്ടാണ് ഇതിന് ഈ പേരു ലഭിച്ചതെന്നും ചിലർ കരുതുന്നു.
പേർഷ്യയിലെ ഔദ്യോഗിക ലിപി ആയിരുന്ന ഖരോഷ്ഠി ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിൽ പ്രചാരത്തിൽ വന്നത് പേർഷ്യൻ ആക്രമണങ്ങളുടെ ഫലമായിരുന്നു. പേർഷ്യയിൽ നിന്നും വന്ന കൊത്തുപണിക്കാരും ശിൽപികളും ആയിരുന്നു മൗര്യ ഭരണകാലത്ത് സ്തംഭങ്ങളും സ്തൂപങ്ങളും നിർമ്മിച്ചത് എന്നും അഭിപ്രായമുണ്ട്. [1]

അക്ഷരമാല
[തിരുത്തുക]
𐨀 a | 𐨁 i | 𐨂 u | 𐨅 e | 𐨆 o | 𐨃 ṛ |
𐨐 k | 𐨑 kh | 𐨒 g | 𐨓 gh | |
𐨕 c | 𐨖 ch | 𐨗 j | 𐨙 ñ | |
𐨚 ṭ | 𐨛 ṭh | 𐨜 ḍ | 𐨝 ḍh | 𐨞 ṇ |
𐨟 t | 𐨠 th | 𐨡 d | 𐨢 dh | 𐨣 n |
𐨤 p | 𐨥 ph | 𐨦 b | 𐨧 bh | 𐨨 m |
𐨩 y | 𐨪 r | 𐨫 l | 𐨬 v | |
𐨭 ś | 𐨮 ṣ | 𐨯 s | 𐨱 h |
𐨲 ḱ | 𐨳 ṭ́h |
പ്രത്യേകതകൾ
[തിരുത്തുക]ആദ്യകാലത്ത് ഈ ലിപിമാലയിലെ അക്ഷരങ്ങൾക്ക് ഹ്രസ്വദീർഘ ഭേദമില്ലായിരുന്നു. വ്യവഹാര സൗകര്യത്തിനുവേണ്ടി പില്ക്കാലത്തു പലരും ഹ്രസ്വദീർഘ നിയമങ്ങൾ കൂട്ടിച്ചേർത്തു. എല്ലാവിധത്തിലുമുള്ള ശബ്ദപ്രകാശനത്തിനുതകുന്ന കൂട്ടക്ഷരങ്ങൾ ഇതിലില്ലായിരുന്നു. ഖരോഷ്ഠി ലിപിയുടെ മാതൃകയായി ഏതാനും ശിലാലേഖനങ്ങൾ മാത്രമെ ലഭിച്ചിട്ടുള്ളു.
അവലംബങ്ങൾ
[തിരുത്തുക]- ↑ ഇന്ത്യാ ചരിത്രം - പേർഷ്യൻ ഗ്രീക്ക് ആക്രമണങ്ങൾ -എ ശ്രീധരമേനോൻ - പേജ് 74