Jump to content

ജെയിംസ് അഗസ്റ്റസ് ഹിക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(James Augustus Hicky എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അയർലന്റുകാരനായ ഒരു പത്രപ്രവർത്തകനായിരുന്നു ജയിംസ് അഗസ്റ്റ് ഹിക്കി(1740-1802). ഇന്ത്യയിലെ ആദ്യത്തെ അച്ചടിച്ച വർത്തമാനപ്പത്രമായ ബംഗാൾ ഗസറ്റ് ഇദ്ദേഹം പുറത്തിറക്കിയത് 1780-ൽ ആയിരുന്നു. [1][2][3][4][5][6] 1780 ജനുവരി 29നായിരുന്നു 'Hicky's Bengal Gazette or Calcutta General Advertiser’ പ്രതിവാര ഇംഗ്ലീഷ് പത്രത്തിന്റെ തുടക്കം. ഹിക്കി തന്നയായിരുന്നു അതിന്റെ എഡിറ്ററും പ്രിന്ററും പബ്ലിഷറും.

ജീവിതരേഖ

[തിരുത്തുക]

അയർലന്റുകാരനായ ഹിക്കി, 1772-ൽ ഒരു സർജന്റെ സഹായിയായി കൽക്കത്തയിൽ എത്തി. കൽക്കത്തയിലെ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. വ്യവസായത്തിലേർപ്പെട്ടെങ്കിലും ദയനീയമായി പരാജയപ്പെട്ടു. ജയിലിലുമായി. ഇക്കാലത്താണ് പ്രിന്റിംഗ് പ്രസിന്റെ ആശയം അദ്ദേഹത്തിനു തോന്നുന്നത്. ലണ്ടനിൽ വച്ചുതന്നെ മുദ്രണനിർമ്മാണത്തിൽ അദ്ദേഹം പരിശീലനം നേടിയിരുന്നു. ഹിക്കി സ്വയം അച്ചടി അക്ഷരങ്ങൾ ഉണ്ടാക്കുകയും കൽക്കത്തക്കാരനായ ഒരു ആശാരിയെക്കൊണ്ട് തടിയിലുള്ള ഒരു പ്രിന്റിംഗ് മിഷ്യൻ പണിയിക്കുകയും ചെയ്തു. പതിനാറു പുറമുള്ള ഒരു കലണ്ടർ ആയിരുന്നു ആ പ്രസ്സിലെ ആദ്യ മുദ്രണം. ഈസ്റ്റിന്ത്യാ കമ്പനിയുടെ അച്ചടി ജോലികൾ ആദ്യകാലത്ത് ഹിക്കിയാണ് നിർവഹിച്ചത്. [7]

അവലംബം

[തിരുത്തുക]
  1. "Agra Scribes Remember James Augustus Hicky, India's First Journalist". Agratoday.in. 2011-02-02. Archived from the original on 2012-04-02. Retrieved 2011-10-15.
  2. Hickey Memoirs Vol.II p176
  3. Embed Video Subscribe to comments Post Comment. "industry analysis of print media". Slideshare.net. Retrieved 2011-10-15.
  4. Posted by CMPA India (2011-04-28). "CMPA: April 2011". Cmpaindia.com. Archived from the original on 2011-09-18. Retrieved 2011-10-15.
  5. "The Sunday Tribune - Spectrum - Article". Tribuneindia.com. 2000-01-30. Retrieved 2011-10-15.
  6. "Early Indian Newspapers". Bl.uk. Archived from the original on 2018-08-11. Retrieved 2011-10-15.
  7. "ജയിംസ് അഗസ്റ്റസ് ഹിക്കി: ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ്". മീഡിയ. 2013 (October 2013). 2013. Archived from the original on 2016-03-05. Retrieved 2013 നവംബർ 5. {{cite journal}}: |first= missing |last= (help); Check date values in: |accessdate= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]