ജൊഹാൻ ക്രിസ്റ്റ്യൻ ഡാൽ
ദൃശ്യരൂപം
(Johan Christian Dahl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൊഹാൻ ക്രിസ്റ്റ്യൻ ഡാൽ | |
---|---|
ജനനം | Johan Christian Claussen Dahl ഫെബ്രുവരി 24, 1788 |
മരണം | |
ദേശീയത | Norwegian |
അറിയപ്പെടുന്നത് | Norwegian Landscape painting |
പ്രസ്ഥാനം | Norwegian romantic nationalism |
അവാർഡുകൾ | Order of St. Olav Order of Vasa Order of Dannebrog |
ജൊഹാൻ ക്രിസ്റ്റ്യൻ ഡാൽ (ഫെബ്രുവരി 24, 1788 – ഒക്ടോബർ 14, 1857) നോർവീജിയൻ ചിത്രകാരനായിരുന്നു. പ്രകൃതിദൃശ്യങ്ങൾ തനിമയോടെ ക്യാൻവാസിൽ പകർത്തിയിരുന്ന ഡാലിനെ നോർവിജിയൻ പ്രകൃതിദൃശ്യത്തിന്റെ കണ്ടുപിടിത്തക്കാരൻ എന്നു വിശേഷിപ്പിക്കാറുണ്ട്. വിദ്യാഭ്യാസത്തിനു ശേഷം 1824 മുതൽ മരണം വരെ ഡ്രെസ്ഡൻ അക്കാദമിയിൽ പ്രൊഫസറായിരുന്നു. പ്രശസ്ത ജർമൻ ചിത്രകാരനും പ്രകൃതിദൃശ്യ ചിത്രരചനയിൽ പ്രമുഖനുമായ സി. ഡി. ഫ്രീഡ്റിച്ചുമായുളള സമ്പർക്കം ഡാലിനെ വളരെയേറെ സ്വാധീനിച്ചു. മറ്റൊരു പ്രമുഖ പ്രകൃതിദൃശ്യചിത്രകാരനായ റൂയിഡേലിന്റെ കലാസൃഷ്ടികളും ഡാലിന് പ്രചോദനം നൽകി.
പത്തൊൻപതാം നൂറ്റാണ്ടിലെ നോർവീജിയൻ കലയെ ഏറെ സ്വാധീനിച്ച ദേശീയതാബോധം ഡാലിന്റെ ചിത്രരചനയിലും തെളിഞ്ഞു കാണാം. 1857-ൽ ഇദ്ദേഹം നിര്യാതനായി.
അവലംബങ്ങൾ
[തിരുത്തുക]- Attribution
- This article incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). "Dahl, Johann Christian". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 7 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 731.
{{cite encyclopedia}}
: Invalid|ref=harv
(help)
മറ്റു സ്രോതസ്സുകൾ
[തിരുത്തുക]- Aubert, Andreas (1893) Professor Dahl. Et stykke af Aarhundredets Kunst- og Kulturhistorie
- Aubert, Andreas (1894) Den Norske Naturfølelse og Professor Dahl. Hans Kunst og dens Stilling i Aarhundredets Utvikling
- Aubert, Andreas (1920) Maleren Johan Christian Dahl. Et stykke av forrige aarhundres kunst- og kulturhistorie
- Bang, Marie Lødrup (1988) Johan Christian Dahl 1788-1857: Life and Works Volume 1-3 (Scandinavian University Press Publication)
- Heilmann, Christoph (1988) Johan Christian Dahl. 1788-1857 Neue Pinakothek Munchen-1988-1989 (Edition Lipp)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Johan Christian Claussen Dahl എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Caspar David Friedrich: Moonwatchers, a full text exhibition catalog from The Metropolitan Museum of Art, which contains material on Johan Christian Dahl (no. 12-15)
- http://www.wwar.com/masters/d/dahl-johan_christian.html Archived 2012-10-03 at the Wayback Machine
- http://www.tutorgigpedia.com/ed/Johan_Christian_Dahl
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡാൽ, ജൊഹാൻ ക്രിസ്റ്റ്യൻ (1788-1857) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |