Jump to content

ജോൺ വില്യം ഗോഡ്‌വാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(John William Godward എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോൺ വില്യം ഗോഡ്‌വാഡ്
Possible self portrait. Detail from Waiting for an Answer (1889)
ജനനം(1861-08-09)ഓഗസ്റ്റ് 9, 1861
മരണംഡിസംബർ 13, 1922(1922-12-13) (പ്രായം 61)
അന്ത്യ വിശ്രമംBrompton Cemetery, west London
ദേശീയതEnglish
അറിയപ്പെടുന്നത്Painting, drawing
പ്രസ്ഥാനംNeo-Classicism, Academism
Patron(s)Lawrence Alma-Tadema
Nerissa (1906) by John William Godward

നിയോ ക്ലാസിസിസ്റ്റ് കാലഘട്ടത്തിന്റെ അവസാനകാലത്തുള്ള ഇംഗ്ലീഷുകാരനായ ഒരു ചിത്രകാരനാണ് John William Godward (ജോൺ വില്യം ഗോഡ്‌വാഡ്) (ജീവിതകാലം: 9 ആഗസ്ത് 1861 – 13 ഡിസംബർ 1922). സർ ലോറൻസ് അൽമ-തഡെമയുടെ ശിഷ്യനായിരുന്നു ഇദ്ദേഹമെങ്കിലും ഗോഡ്‌വാഡിന്റെ ശൈലി ആധുനിക കലാരീതിയുമായി പൊരുത്തപ്പെട്ടുപോവുന്നതായിരുന്നില്ല. 61 -ആം വയസ്സിൽ ആത്മഹത്യ ചെയ്യുമ്പോൾ എഴുതിയ കുറിപ്പിൽ എനിക്കും പികാസോയ്ക്കും ഒരുമിച്ച് നിലനിൽക്കാൻ തക്ക വലിപ്പം ഈ ലോകത്തിനില്ല" എന്ന് എഴുതിയിരുന്നു.[1]

തന്റെ കലാജീവിതത്തെ ഇഷ്ടപ്പെടാതിരുന്ന കുടുംബവുമായി പൊരുത്തപ്പെടാതിരുന്ന അദ്ദേഹം ആത്മഹത്യചെയ്യുന്നതും നാണക്കേടായിക്കരുതി പലകടലാസുകളും കത്തിച്ചും കളഞ്ഞു. അദ്ദേഹത്തിന്റെ ഒരേയൊരു ഫോട്ടോഗ്രാഫ് മാത്രമേ ലഭ്യമായിട്ടുള്ളൂ.[2]

ആദ്യകാലജീവിതം[തിരുത്തുക]

വിംബിൾഡണിലെ വിൽട്ടൻ ഗ്രോവിൽ 1861 ലാണ് ഗോഡ്‌വാഡ് ജനിച്ചത്. സാറാ എബോറലിന്റേയും ലണ്ടനിലെ ലോ ലൈഫ് അഷുറൻസ് സൊസൈറ്റിയിലെ ഒരു നിക്ഷേപ ഗുമസ്തനായിരുന്ന ജോൺ ഗോഡ്‌വാഡിൻറേയും അഞ്ചു മക്കളിൽ മൂത്തയാളായിട്ടായിരുന്നു ജനനം.[3](pp17–19) പിതാവ് ജോൺ, മുത്തച്ഛൻ വില്യം എന്നിവരുടെ പേരുകളെ പിന്തുടർന്ന് അദ്ദേഹത്തിനു നാമകരണം ചെയ്യപ്പെട്ടു. 1861 ഒക്ടോബർ 17 ന് ബാറ്റെർസീയിലെ സെന്റ് മേരീസ് പള്ളിയിലായിരുന്നു അദ്ദേഹത്തിന്റെ ജ്ഞാനസ്നാനം. മാതാപിതാക്കന്മാരുടെ അടിച്ചമർത്തൽ മനോഭാവം മുതിർന്നപ്പോൾ അദ്ദേഹത്തെ അധോമുഖനും ലജ്ജാശീലമുള്ളവനുമാക്കിത്തീർത്തിരുന്നു.[3](p22)

കലാജീവിതം[തിരുത്തുക]

A fair reflection, by John William Godward

1887 മുതൽ അദ്ദേഹത്തിന്റെ രചനകൾ റോയൽ അക്കാഡമിയിൽ പ്രദർശിപ്പിച്ചിരുന്നു.[4] 1912 -ൽ ഒരു മോഡലിനോടൊപ്പം ഗോഡ്‌വാഡ് ഇറ്റലിയിലേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ഗോഡ്‌വാഡുമായുള്ള സകലബന്ധവും ഉപേക്ഷിക്കുകയും കുടുംബചിത്രത്തിൽ നിന്നുപോലും അദ്ദേഹത്തിന്റെ ചിത്രം വെട്ടിമാറ്റുകയും ചെയ്തു.[3](p122) 1921 -ൽ ഇംഗ്ലണ്ടിലേക്ക് മടങ്ങിയ ഗോഡ്‌വാഡ് 1922 -ൽ മരിക്കുകയും പശ്ചിമലണ്ടനിലെ ബ്രോംടൺ സെമിതേരിയിൽ സംസ്കരിക്കപ്പെടുകയും ചെയ്തു.[4]


ചിത്രശാല[തിരുത്തുക]

ചിതങ്ങളുടെ പട്ടിക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "John William Godward". Heritage Auctions. Retrieved 23 August 2015.
  2. Swanson, Vern G (20 November 2018). JW Godward 1861-1922: The Eclipse of Classicism (1 ed.). Acc Art Books. p. 344. ISBN 978-1851499038.
  3. 3.0 3.1 3.2 3.3 Swanson, Vern (1997). John William Godward: The Eclipse of Classicism. Woodbridge, Suffolk: Antique Collectors' Club. ISBN 978-1-85149-270-1.
  4. 4.0 4.1 Barrow, Rosemary (2011), "Godward, John William (1861–1922)", Oxford Dictionary of National Biography (online ed.), Oxford University Press, retrieved 23 August 2015 (subscription or UK public library membership required)
  5. http://www.sothebys.com/en/auctions/ecatalogue/2018/victorian-british-l18133/lot.28.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോൺ_വില്യം_ഗോഡ്‌വാഡ്&oldid=3396688" എന്ന താളിൽനിന്ന് ശേഖരിച്ചത്