ജൂലിയൻ ഹഫ്
ജൂലിയൻ ഹഫ് | |
---|---|
ജനനം | ജൂലിയൻ അലക്സാണ്ട്ര ഹഫ് ജൂലൈ 20, 1988 ഒറെം, യുട്ടാ, യു.എസ്. |
കലാലയം | |
തൊഴിൽ |
|
സജീവ കാലം | 2001–ഇതുവരെ |
അറിയപ്പെടുന്ന കൃതി | ഡാൻസിംഗ് വിത് ദ സ്റ്റാർസ് |
ജീവിതപങ്കാളി(കൾ) | |
ബന്ധുക്കൾ | Derek Hough (brother) |
Musical career | |
വിഭാഗങ്ങൾ | Country |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 2007–2019 |
ലേബലുകൾ | Mercury Nashville |
വെബ്സൈറ്റ് | juliannehough |
ജൂലിയൻ അലക്സാണ്ട്ര ഹഫ് (/hʌf/; ജനനം: ജൂലൈ 20, 1988)[1] ഒരു അമേരിക്കൻ നർത്തകി, നടി, ഗാനരചയിതാവ്, ഗായിക എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്. എബിസിയുടെ ഡാൻസിംഗ് വിത്ത് ദ സ്റ്റാർസ് എന്ന അമേരിക്കൻ നൃത്ത മത്സര പരമ്പരയിലൂടെ രണ്ട് തവണ അവർ പ്രൊഫഷണൽ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.[2] ഡാൻസിംഗ് വിത്ത് ദ സ്റ്റാർസ് സീസൺ അഞ്ചിലെ മികച്ച നൃത്തമാണ് 2007 ൽ ക്രിയേറ്റീവ് ആർട്സ് പ്രൈംടൈം എമ്മി അവാർഡിന് അവർ നാമനിർദേശം ചെയ്യപ്പെടാൻ കാരണമായത്. 2011 ൽ പുറത്തിറങ്ങിയ ഫൂട്ട്‌ലൂസ് എന്ന പുനർനിർമ്മാണ ചിത്രത്തിലാണ് അവർ ആദ്യമായി ഒരു സുപ്രധാന വേഷം അവതരിപ്പിച്ചത്. 2014 സെപ്റ്റംബറിൽ ഒരു സ്ഥിരമായ നാലാം വിധികർത്താവായി ഡാൻസിംഗ് വിത്ത് ദ സ്റ്റാർസ് ടീമിനൊപ്പം ചേർന്നു.[3] സഹോദരൻ ഡെറക് ഹോഗിനും (ആറ് തവണ നൃത്തപരിപാടികളിൽ വിജയി) ടെസ്സാന്ദ്ര ഷാവേസിനുമൊപ്പം 2015 ൽ മികച്ച നൃത്തത്തിനുള്ള പ്രൈംടൈം എമ്മി പുരസ്കാരം നേടി. 2016 ൽ ഫോക്സ് ടെലിവിഷൻ നിർമ്മിച്ച ഗ്രീസിൽ സാൻഡി എന്ന കഥാപാത്രമായി അഭിനയിച്ചു. 2019 സീസണിലെ അമേരിക്കാസ് ഗോട്ട് ടാലന്റ് എന്ന ഷോയിൽ അവർ ഒരു വിധികർത്താവായിരുന്നു.
ആദ്യകാലം
[തിരുത്തുക]യൂട്ടായിലെ ഒറെമിൽ ഒരു ലാറ്റർ-ഡേ സെയിന്റ് വിശ്വാസ കുടുംബത്തിലെ അഞ്ച് മക്കളിൽ ഇളയവളായി ജൂലിയൻ ഹഫ് ജനിച്ചു.[4][5][6] മരിയാന, ബ്രൂസ് ഹോഗ് എന്നിവരാണ് അവളുടെ മാതാപിതാക്കൾ.[7] പിതാവ് രണ്ടുതവണ യൂട്ടാ റിപ്പബ്ലിക്കൻ പാർട്ടിയുടെ ചെയർമാനായി സേവനമനുഷ്ടിച്ചിരുന്നു.[8] സഹോദരൻ ഡെറക് ഹോഗും ഒരു പ്രൊഫഷണൽ നർത്തകനാണ്. ഷാരി, മറാബെത്ത്, കാതറിൻ എന്നിങ്ങനെ അവർക്ക് മൂന്ന് മൂത്ത സഹോദരിമാരുമുണ്ട്.[9] ഹോഗിന്റെ നാലു മുത്തശ്ശീമുത്തശ്ശന്മാരും നർത്തകരായിരുന്നു.[10] R5 എന്ന പോപ്പ് റോക്ക് ബാന്റിലെ സംഗീതജ്ഞരായ റിക്കർ, റിഡൽ, റോക്കി, റോസ് ലിഞ്ച് എന്നിവരുടെ രണ്ടാം കസിൻ കൂടിയായ അവരുടെ മുത്തശ്ശിമാരും സഹോദരിമാരാണ്.
അവലംബം
[തിരുത്തുക]- ↑ "Julianne Hough: Biography". TVGuide.com. Retrieved 17 March 2013.
- ↑ "Dance Workout Routines with Julianne Hough". Shape. Archived from the original on August 7, 2009.
- ↑ Highfill, Samantha (August 21, 2014). "Julianne Hough joins 'Dancing With the Stars' as fourth judge". Entertainment Weekly. Des Moines, Iowa: Meredith Corporation. Archived from the original on 2014-10-22. Retrieved August 21, 2014.
- ↑ Schadler, Jay (November 9, 2007). "Sibling Rivalry: A Brother and Sister Compete to Win on 'Dancing with the Stars'". ABC News. Retrieved December 22, 2010.
- ↑ "About: Dancing". JulianneHough.com. Archived from the original on ഫെബ്രുവരി 20, 2015. Retrieved മാർച്ച് 17, 2013.
- ↑ Copp, Dan (May 25, 2007). "Local woman's sister dances with the stars". The Advertiser News. Spring Hill, Tennessee: GateHouse Media. Archived from the original on April 12, 2009. Retrieved May 19, 2008.
- ↑ Schadler, Jay (November 9, 2007). "Sibling Rivalry: A Brother and Sister Compete to Win on 'Dancing with the Stars'". ABC News. Retrieved December 22, 2010.
- ↑ Benson, Lee (April 12, 2009). "Country singer's roots are in Utah". Deseret News. Salt Lake City, Utah: Deseret News Publishing Company. Archived from the original on 2018-09-27. Retrieved December 22, 2010.
- ↑ Julianne Hough News, Julianne Hough Bio and Photos | TVGuide.com Archived ഒക്ടോബർ 21, 2012 at the Wayback Machine
- ↑ Sweetslyrics – Julianne Hough Biography Archived ഒക്ടോബർ 2, 2011 at the Wayback Machine