Jump to content

കൈകേയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaikeyi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൈകേയിയും ദശരഥനും

ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാ‍പാത്രമാണ് കൈകേയി (Sanskrit: कैकेयी, Kaikeyī, Malay: Kekayi, Thai: Kaiyakesi). അയോധ്യ ഭരിച്ചിരുന്ന ദശരഥ മഹാരാജാവിന്റെ മൂന്നു ഭാര്യമാരിൽ രണ്ടാമതായിരുന്നു. കൈകേയിക്ക് ഭരതൻ എന്ന പുത്രൻ ഉണ്ടായിരുന്നു. കൈകേയിയുടെ ജന്മദേശം കേകയ രാജ്യമാണ്. കേകയത്തിൽ വന്നവൾ എന്ന അർത്ഥമാണ് കൈകേയി എന്ന പദത്തിനുള്ളത്.

ഒരിക്കൽ അസുരന്മാരുമായുണ്ടായ ഒരു യുദ്ധത്തിൽ തന്റെ ജീവൻ രക്ഷിച്ചതിന് ദശരഥൻ കൈകേയിക്ക് രണ്ടു വരങ്ങൾ കൊടുത്തു. ആ വരങ്ങൾ ആവശ്യമുള്ളപ്പോൾ ആവശ്യപ്പെട്ടോളാനും ദശരഥൻ കൈകേയിയെ അനുവദിച്ചു. മന്ഥരയുടെ ഉപദേശങ്ങൾ കേട്ട്, പണ്ട് തനിക്കു തന്ന രണ്ടു വരങ്ങളെക്കുറിച്ച് കൈകേയി ദശരഥനെ ഓർമിപ്പിച്ചു. ഭരതനെ അയോധ്യയുടെ രാജാവാക്കണമെന്നും രാമനെ പതിന്നാലുവർഷത്തേക്ക് കാട്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. പിതാവിന്റെ വാക്ക് പാലിക്കപ്പെടാൻ ശ്രീരാമൻ സ്വയം വനവാസം തിരഞ്ഞെടുത്തു.

ഇത് കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൈകേയി&oldid=2903883" എന്ന താളിൽനിന്ന് ശേഖരിച്ചത്