കണ്ണൂർ സർവ്വകലാശാല
ആദർശസൂക്തം | തമസോമാ ജ്യോതിർഗമയ |
---|---|
സ്ഥാപിതം | 1996 |
ചാൻസലർ | ആരിഫ് മുഹമ്മദ് ഖാൻ |
വൈസ്-ചാൻസലർ | പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ[1] |
സ്ഥലം | കണ്ണൂർ, ഇന്ത്യ |
വെബ്‌സൈറ്റ് | www.kannuruniversity.ac.in |
കേരളത്തിലെ ഏഴാമത്തെ പൊതു സർവ്വകലാശാലയാണ് കണ്ണൂർ സർവ്വകലാശാല. കണ്ണൂർ നഗരത്തിലെ താവക്കര ആണ് കണ്ണൂർ സർവ്വകലാശാലയുടെ മുഖ്യ ആസ്ഥാനം.
ആദർശ സൂക്തം
[തിരുത്തുക]ബൃഹദാരണ്യകോപനിഷത്തിലെ "തമസോമാ ജ്യോതിർഗമയ" എന്ന ശ്ലോകമാണ് സർവ്വകലാശാലയുടെ ആപ്തവാക്യം. 'അജ്ഞതയുടെ ഇരുട്ടിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേയ്ക്ക്' എന്നതാണ് ഈ വാക്യത്തിന്റെ അർത്ഥം.
ഭരണ കർത്താക്കൾ
[തിരുത്തുക]- ചാൻസലർ: ആരിഫ് മുഹമ്മദ് ഖാൻ (കേരള ഗവർണർ)
- പ്രൊ-ചാൻസലർ: ആർ. ബിന്ദു (കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി)
- വൈസ് ചാൻസലർ: പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ
- പ്രോ-വൈസ് ചാൻസലർ: പ്രൊഫ. സാബു എ.
- രജിസ്ട്രാർ: മുഹമ്മദ് ഇ.വി.പി. (ഇൻ- ചാർജ്ജ്)
- കൺട്രോളർ ഓഫ് എക്സാമിനേഷൻസ്: ഡോ. വിൻെസെന്റ് പി.ജെ.
ചരിത്രം
[തിരുത്തുക]ഉത്തരമലബാറിലെ പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്കായ് ഇന്നത്തെ കോഴിക്കോട് സർവ്വകലാശാല വിഭജിച്ച് "മലബാർ സർവ്വകലാശാല" എന്ന പേരിൽ പുതിയ ഒരു സർവ്വകലാശാല സ്ഥാപിക്കുവാൻ 1995 നവംബർ 9-ന് അന്നത്തെ കേരള ഗവർണറായിരുന്ന ബി. രാജയ്യ ഓർഡിനൻസ് ഇറക്കി കൊണ്ട് തുടങ്ങുന്നതാണ് "കണ്ണൂർ സർവ്വകലാശാലയുടെ" ചരിത്രം.
ഒമ്പതാം കേരള നിയമസഭ ആക്ട് 22 പ്രകാരം കണ്ണൂർ സർവ്വകലാശാല സ്ഥാപിക്കുവാൻ അനുവാദം നൽകുകയും തുടർന്ന് 1996 മാർച്ച് 2-ന് അന്നത്തെ കേരള മുഖ്യമന്ത്രി A K Antony ഉദ്ഘാടനം ചെയ്തു കൊണ്ട് കേരളത്തിലെ ഏഴാമത്തെ സർവ്വകലാശാലയായി കണ്ണൂർ സർവ്വകലാശാല പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
പ്രത്യേകത
[തിരുത്തുക]കണ്ണൂർ കാസർഗോഡ് വയനാട് ജില്ലകളിൽ വിവിധ ക്യാമ്പസ്സുകൾ സ്ഥാപിതമാക്കി "Multi Campus" എന്ന അപൂർവ്വവും നൂതനവുമായ ആശയത്തിലധിഷ്ഠിതമാണ് സർവ്വകലാശാലയുടെ പ്രവർത്തന പന്ഥാവ്. തലശ്ശേരി, പയ്യന്നൂർ, മാങ്ങാട്ട്പറമ്പ്, നീലേശ്വരം, കാസർഗോഡ്, മാനന്തവാടി, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് സർവ്വകലാശാലയുടെ ക്യാമ്പസുകൾ സ്ഥിതി ചെയ്യുന്നത്.
അധികാര പരിധി
[തിരുത്തുക]കണ്ണൂർ കാസർഗോഡ് റവന്യൂ ജില്ലകളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും ചേർന്നതാണ് കണ്ണൂർ സർവ്വകലാശാലയുടെ അധികാരപരിധി.
വൈസ് ചാൻസലർമാർ
[തിരുത്തുക]വൈസ്‌ചാൻസലർ അധിക ചുമതല
പേര് | കാലയളവ് (മുതൽ) | കാലയളവ് (വരെ) |
---|---|---|
പ്രൊഫസർ (ഡോ.) എം. അബ്ദുൾ റഹ്‌മാൻ | ജനുവരി 1 1996 | ഡിസംബർ 31 1999 |
ഡോ.അലക്സാൻഡർ കാരക്കൽ | 1 ജനുവരി 2000 | 14 മേയ് 2000 |
പ്രൊഫസർ (ഡോ.) പി.കെ. രാജൻ | 15 മേയ് 2000 | 14 മേയ് 2004 |
ഡോ. എം.ഒ. കോശി | 15 മേയ് 2004 | 16 ഓഗസ്റ്റ് 2004 |
പ്രൊഫസർ (ഡോ.) സയ്യദ് ഇക്‌ബാൽ ഹസ്നൈൻ | 17 ഓഗസ്റ്റ് 2004 | 27 ഫെബ്രുവരി 2005 |
ഡോ. പി. ചന്ദ്രമോഹൻ | 28 ഫെബ്രുവരി 2005 | 27 ഫെബ്രുവരി 2009 |
പ്രൊഫസർ (ഡോ.) പി കെ മൈക്കൾ തരകൻ | 28 ഫെബ്രുവരി 2009 | ഫെബ്രുവരി 2013 |
എം.കെ. അബ്ദുൾ ഖാദർ/ഖാദർ മാങ്ങാട് | 15 ഏപ്രിൽ 2013[2] | 2017 |
പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ | 2017 | തുടരുന്നു |
പഠന വകുപ്പുകൾ
[തിരുത്തുക]- സ്കൂൾ ഓഫ് ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി
- സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ അൻഡ് സ്പോർട്ട് സയൻസ്
- സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ
- സ്കൂൾ ഓഫ് ഹിസ്റ്റോറിക്കൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ്
- സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ്
- സ്കൂൾ ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ്
- സ്കൂൾ ഓഫ് സോഷ്യൽ സയൻസ്
- സ്കൂൾ ഓഫ് ലൈഫ് സയൻസ്
- സ്കൂൾ ഓഫ് കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്
- സ്കൂൾ ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ്
- സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്
- സ്കൂൾ ഓഫ് ഹെൽത്ത് സയൻസ്
- സ്കൂൾ ഓഫ് പ്യൂർ ആൻഡ് അപ്പളൈഡ് ഫിസിക്ക്സ്
- സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്
- സ്കൂൾ ഓഫ് വിഷ്വൽ ആൻഡ് ഫൈൻ ആർട്ട്സ്
- സ്കൂൾ ഓഫ് ഇന്ത്യൻ ലാംഗ്വേജസ്
പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]കണ്ണൂർ ജില്ല
[തിരുത്തുക]കണ്ണൂർ ജില്ലയിലെ വിവിധ കലാലയങ്ങളുടെ വിവരം താഴെ കാണാം.[3]
പ്രൊഫഷണൽ കോളേജുകൾ
[തിരുത്തുക]- ട്രയിനിങ്ങ് കോളേജുകൾ
- ഗവണ്മെന്റ്
- ഗവണ്മെന്റ് ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ, തലശ്ശേരി
- എയ്ഡഡ്
- പി.കെ.എം. കോളേജ് ഓഫ് എജുക്കേഷൻ, മടമ്പം, തളിപ്പറമ്പ്
- കേയി സാഹിബ് ട്രെയിനിങ്ങ് കോളേജ്, കരിമ്പം, തളിപ്പറമ്പ്
- അൺഎയ്ഡഡ്
- ക്രസന്റ് ബി.എഡ് കോളേജ്, മാടായിപ്പാറ, കണ്ണൂർ
- എസ്.യു.എം. കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, അഞ്ചരക്കണ്ടി, കണ്ണൂർ
- മലബാർ ബി.എഡ് കേളേജ്, പേരാവൂർ, കണ്ണൂർ
- രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, മട്ടന്നൂർ
- കണ്ണൂർ സലഫി ബി.എഡ് കോളേജ്, ചെക്കിക്കുളം, കണ്ണൂർ
- ജേബീസ് ട്രെയിനിങ്ങ് കോളേജ് ഓഫ് ബി.എഡ്, കുറ്റൂർ, മാതമംഗലം, കണ്ണൂർ
- എം.ഇ.സി.എഫ്. കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, പെരിങ്ങത്തൂർ, കണ്ണൂർ
ആർട്സ് & സയൻസ് കോളേജുകൾ
[തിരുത്തുക]- ഗവൺമെന്റ്
- ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, പാലയാട് തലശ്ശേരി
- ഗവൺമെന്റ് കോളേജ്, ചൊക്ലി, തലശ്ശേരി
- ഗവൺമെന്റ് കോളേജ്, പെരിങ്ങോം, പയ്യന്നൂർ
- കെ.കെ.എം. ഗവൺമെന്റ് വുമൺസ് കോളേജ്,കണ്ണൂർ
- എയ്‌ഡഡ്
- പയ്യന്നൂർ കോളേജ്, പയ്യന്നൂർ
- ശ്രീനാരായണ കോളേജ്,കണ്ണൂർ
- നിർമ്മലഗിരി കോളേജ്,കൂത്തുപറമ്പ്
- പഴശ്ശിരാജ എൻ.എസ്.എസ്.കോളേജ്, മട്ടന്നൂർ
- സർ സയ്യിദ് കോളേജ്,തളിപ്പറമ്പ്
- കോപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് ,മാടായി
- മഹാത്മാഗാന്ധി കോളേജ്, ഇരിട്ടി
- എസ്.ഇ.എസ് കോളേജ്,ശ്രീകണ്ഠാപുരം
- എൻ.എ.എം. കോളേജ്,കല്ലിക്കണ്ടി
- അൺ എയ്ഡഡ്
- കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പട്ടുവം, തളിപ്പറമ്പ്
- കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കൂത്തുപറമ്പ്, കണ്ണൂർ
- കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, നെരുവമ്പ്രം, ഏഴോം, കണ്ണൂർ
- ഗുരുദേവ ആർട്സ് ആന്റ് സയൻസ് കോളേജ്, മാത്തിൽ, പയ്യന്നൂർ
- ആദിത്യ കിരൺ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കുറ്റൂർ, മാതമംഗലം
- സർസയ്യദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസ്, കരിമ്പം, തളിപ്പറമ്പ്
- തളിപ്പറമ്പ് ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ്
- ദേവമാതാ ആർട്സ് ആന്റ് സയൻസ് കോളേജ്, പൈസക്കരി, കണ്ണൂർ
- മേരിമാതാ ആർട്സ് ആന്റ് സയൻസ് കോളേജ്, ആലക്കോട്, കണ്ണൂർ
- മഹാത്മാഗാന്ധി ആർട്സ് ആന്റ് സയൻസ് കോളേജ്, ചെണ്ടയാട്, പാനൂർ, കണ്ണൂർ
- ഐ.ടി.എം. കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് , മയ്യിൽ, കണ്ണൂർ
- ചിന്മയ ആർട്സ് ആന്റ് സയൻസ് കോളേജ് ഫോർ വുമൺ, ചാല, കണ്ണൂർ
- ഡോൺ ബോസ്കോ ആർട്സ് ആന്റ് സയൻസ് കോളേജ്, അങ്ങാടിക്കടവ്, കണ്ണൂർ
- സെന്റ് ജോസഫ്സ് കോളേജ്, പിലാത്തറ, കണ്ണൂർ
- എം.ഇ.എസ്. കോളേജ് , നരവൂർ, കൂത്തുപറമ്പ്
- സിബ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കല്യാട്,ഇരിക്കൂർ
- ഔവർ കോളേജ് ഓഫ് അപ്ലൈഡ് സയൻസസ്, തിമിരി, കണ്ണൂർ
- എ.എം.എസ്.ടി.ഇ.സി.കെ. ആർട്സ് ആന്റ് സയൻസ് കോളേജ്, കല്യാശ്ശേരി, അഞ്ചാം പീടിക, കണ്ണൂർ
- പിലാത്തറ കോ-ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ്, പഴച്ചിയിൽ, നരീക്കാംവള്ളി, പിലാത്തറ
- മൊറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ്, മൊറാഴ, കണ്ണൂർ
- വാദിഹുദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആന്റ് അഡ്വാൻസ്ഡ് സ്റ്റഡീസ്, വിളയാങ്കോട്, കണ്ണൂർ
- ഇ.എം.എസ്. മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, വള്ളിത്തോട്, ഇരിട്ടി, കണ്ണൂർ
- കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പിണറായി, കണ്ണൂർ
- നവജ്യോതി കോളേജ്, ചെറുപുഴ, കണ്ണൂർ
- നഹർ ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞിരോട്, കണ്ണൂർ
- കണ്ണൂർ ഇന്റർനാഷണൽ എജുക്കേഷണൽ ട്രസ്റ്റ് ആർട്സ് ആന്റ് സയൻസ് കോളേജ്, മുട്ടന്നൂർ
ഓറിയന്റൽ ടൈറ്റിൽ കോളേജുകൾ
[തിരുത്തുക]- എയ്ഡഡ്
- നുസ്രത്തുൽ ഇസ്ലാമിക് അറബിക് കോളേജ്, കടവത്തൂർ, കണ്ണൂർ
- ദാറുൽ ഇർഷാദ് അറബിക് കോളേജ്, പാറാൽ, തലശ്ശേരി
- അൺ എയ്ഡഡ്
- ഐഡിയൽ അറബിക് കോളേജ്, ഉളിയിൽ, കണ്ണൂർ
- അൽ മഖർ അറബിക് കോളേജ്, നാടുകാണി, തളിപ്പറമ്പ്
കാസർഗോഡ് ജില്ല
[തിരുത്തുക]കാസർഗോഡ് ജില്ലയിലെ വിവിധ കലാലയങ്ങൾ താഴെക്കാണാം.[4]
പ്രൊഫഷണൽ കോളേജുകൾ
[തിരുത്തുക]- ട്രയിനിങ്ങ് കോളേജുകൾ
- അൺഎയ്ഡഡ്
- ഡോ: അംബ്ദേകർ കോളേജ് ഓഫ് നഴ്സിങ്ങ്, ശ്രീശൈലം, പെരിയെ, കാസർഗോഡ്
- സൈനാബ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, ചേങ്ങല, കാസർഗോഡ്
- മഹാത്മാ കോളേജ് ഓഫ് എജുക്കേഷൻ, പാണ്ടിക്കോട്, നീലേശ്വരം, കാസർഗോഡ്
- എം.ബി.എ. കോളേജുകൾ
- അൺഎയ്ഡഡ്
- പീപ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, മുന്നാട്, കാസർഗോഡ്
- മാലിക് ദീനാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, സീതങ്ങൊലി, കാസർഗോഡ്
- എഞ്ചിനീയറിംഗ് കോളേജുകൾ
- അൺഎയ്ഡഡ്
- എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിങ്, കാസർഗോഡ്
- സദ്ഗുരു സ്വാമി നിത്യാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാഞ്ഞങ്ങാട്
- നോർത്ത് മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാഞ്ഞങ്ങാട്,കാസർഗോഡ്
ആർട്സ് & സയൻസ് കോളേജുകൾ
[തിരുത്തുക]- ഗവൺമെന്റ്
- ഗവൺമെന്റ് കോളേജ്, കാസർഗോഡ്
- ഇ.കെ.നായനാർ സ്മാരക ഗവണ്മെന്റ് കോളേജ്, എളേരിത്തട്ട്
- ഗോവിന്ദപൈ സ്മാരക ഗവൺമെന്റ് കോളേജ്, മഞ്ചേശ്വരം
- ഗവണ്മെന്റ് ആർട്സ് & സയൻസ് കോളേജ്
- എയ്ഡഡ്
- അൺഎയ്ഡഡ്
- കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, പെട്ടിക്കുണ്ട്, ചെറുവത്തൂർ, കാസർഗോഡ്
- മലബാർ ഇസ്ലാമിക് കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ്, തെക്കിൽ, കാസർഗോഡ്
- ഷറഫ് ആർട്സ് ആന്റ് സയൻസ് കോളേജ്, പടന്ന, കാസർഗോഡ്
- സ-അ-ദിയ ആർട്സ് ആന്റ് സയൻസ് കോളേജ്, കളനാട്, കാസർഗോഡ്
- എസ്.എൻ.ഡി.പി. യോഗം ആർട്സ് ആന്റ് സയൻസ് കോളേജ്, പേരോൽ, നീലേശ്വരം, കാസർഗോഡ്
- ഡോ:അംബേദ്കർ ആർട്സ് ആന്റ് സയൻസ് കോളേജ്, പെരിയ, കാസർഗോഡ്
- നളന്ദ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ്, പെർള, കാസർഗോഡ്
- പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ്, മുന്നാട് കാസർഗോഡ്
- ഖാൻസ വുമൺസ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കുമ്പള, കാസർഗോഡ്
- കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മഞ്ചേശ്വരം, കാസർഗോഡ്
- മോഡൽ കോളേജ്, മടിക്കൈ, കാസർഗോഡ്
- സി കെ നായർ ആർട്സ് ആൻഡ് മാനേജ്മെന്റ് കോളേജ്,പടന്നകാട്
വയനാട് ജില്ല
[തിരുത്തുക]വയനാട് ജില്ലയിലെ കലാലയങ്ങൾ ഇവിടെ കാണാം[5]
ആർട്സ് & സയൻസ് കോളേജുകൾ
[തിരുത്തുക]- ഗവൺമെന്റ്
- എയ്ഡഡ്
- അൺഎയ്ഡഡ്
- പി.കെ.കെ.എം. കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മാനന്തവാടി
- ഡബ്ല്യു ഇമാം ഗസാലി ആർട്സ് ആന്റ് സയൻസ് കോളേജ്, കൂളിവയൽ, പനമരം, വയനാട്
വെബ് സൈറ്റ്
[തിരുത്തുക]- കണ്ണൂർ സർവ്വകലാശാല
- വിദൂരവിദ്യാഭ്യാസം Archived 2011-09-27 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "Kannur University". Kannur University. Archived from the original on 2013-09-30.
{{cite web}}
:|first=
missing|last=
(help); Cite has empty unknown parameter:|dead-url=
(help) - ↑ "കണ്ണൂർ സർവകലാശാല വി.സി.യായി ഡോ. ഖാദർ മാങ്ങാട് ചുമതലയേറ്റു". മാതൃഭൂമി. Archived from the original on 2013-04-26. Retrieved 2013 സെപ്റ്റംബർ 23.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Colleges in Kannur District,Kannur University official site". Archived from the original on 2013-09-30. Retrieved 2013-09-23.
- ↑ "Official Website of Kannur University". Retrieved 2021-06-19.
- ↑ "Official Website of Kannur University". Retrieved 2021-06-19.