Jump to content

കാർത്ത്യായനിയമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karthyayani Amma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാർത്ത്യായനിയമ്മ
ജനനം1922
മരണം (വയസ്സ് 101)
മരണകാരണംവാർദ്ധക്യസഹജ കാരണങ്ങൾ
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്96 ആം വയസ്സിൽ സാക്ഷരതാ പരീക്ഷ ഒന്നാം റാങ്കോടെ പാസായി

2018-ൽ തൊണ്ണൂറ്റിയാറാമത്തെ വയസ്സിൽ കേരള സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടി പാസായ ശേഷം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ വനിതയാണ് കാർത്ത്യായനിയമ്മ (ജനനം c. 1922 - മരണം 10 ഒക്ടോബർ 2023).[1] 2019 ൽ കാർത്ത്യായനിയമ്മ ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ ബുഹുമതിയായ നാരീശക്തി പുരസ്കാരം നേടി.[2]

ജീവിതരേഖ

[തിരുത്തുക]

1922 ൽ ആണ് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ കാർത്ത്യായനിയമ്മ ജനിച്ചത്.[1] കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേപ്പാട് സ്വദേശിയാണ്.[3] കുട്ടിക്കാലത്ത് തന്നെ പഠനമുപേക്ഷിച്ച് ജോലിക്ക് പോയിത്തുടങ്ങി. തെരുവ് തൂപ്പുകാരിയായും വീട്ടുജോലിക്കാരിയായും ജോലി ചെയ്തിരുന്ന കാർത്ത്യായനിയമ്മക്ക് ആറ് മക്കളുണ്ടായിരുന്നു.[4] എല്ലാ ദിവസവും പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കുന്ന സസ്യാഹാരിയാണ് കാർത്ത്യായനിയമ്മ.[4]

കാർത്ത്യായനിയമ്മ 2023 ഒക്ടോബർ 10-ന് 101-ാം വയസ്സിൽ ആലപ്പുഴയിൽ വെച്ച് അന്തരിച്ചു.[5]

അംഗീകാരം

[തിരുത്തുക]

2018 ൽ ലക്ഷം വീടു കോളനിയിൽ താമസിച്ചു വരികെയാണ് കാർത്ത്യായനിയമ്മ സാക്ഷരതാ മിഷൻ പരീക്ഷയെഴുതുന്നത്.[6] അറുപതാം വയസ്സിൽ പരീക്ഷ പാസായ മകളാണ് പഠിക്കാൻ അവർക്ക് പ്രചോദനമായത്.[4] കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരിപാടിയുടെ ഭാഗമായി 2018 ഓഗസ്റ്റിൽ മറ്റ് 40,362 പേർക്കൊപ്പം കാർത്ത്യായനിയമ്മ പരീക്ഷയ്ക്കിരുന്നു.[4][3] തന്റെ ജില്ലയിൽ പരീക്ഷയ്ക്കിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു അവർ.[3] ഒൻപതും പന്ത്രണ്ടും വയസ്സുള്ള കൊച്ചുമക്കളാണ് കാർത്ത്യായനിയമ്മക്ക് പാഠങ്ങൾ പകർന്നു നൽകിയിരുന്നത്.[7]

വായന, എഴുത്ത്, ഗണിതശാസ്ത്രം എന്നിവ പഠിച്ച് പരീക്ഷയെഴുതിയ കാർത്ത്യായനിയമ്മ 100 ൽ 98 മാർക്ക് നേടി സംസ്ഥാന തലത്തിൽ ഒന്നാമതായി.[1] "ഒരു കാരണവുമില്ലാതെ ഞാൻ വളരെയധികം പഠിച്ചു. പരീക്ഷ എനിക്ക് വളരെ എളുപ്പമായിരുന്നു " പരീക്ഷക്ക് ശേഷം കാര്ത്ത്യായനിയമ്മ പ്രതികരിച്ചു. [4] പരീക്ഷയിലെ വിജയത്തിനുശേഷം കാർത്തിയായാനി അമ്മ ഒരു ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട താരമായി മാറി. ദീപാവലി വേളയിൽ ചലച്ചിത്ര താരം മഞ്ജു വാര്യർ അവരെ കണ്ടു; സി. രവീന്ദ്രനാഥ് (കേരള വിദ്യാഭ്യാസ മന്ത്രി) അവർക്ക് ഒരു ലാപ്‌ടോപ്പ് നൽകി; കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകി.[8][9][6] 100-ാം വയസ്സിൽ അടുത്ത ലെവൽ പരീക്ഷയിൽ വിജയിക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്ന് അവർ ദി ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.[4]

കാർത്ത്യായനിയമ്മ 2019 ൽ കോമൺ‌വെൽത്ത് ഓഫ് ലേണിംഗ് ഗുഡ്‌വിൽ അംബാസഡറായി.[10] 2020 മാർച്ചിൽ ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അവർക്ക് 2019 ലെ നാരീശക്തി പുരസ്കാരം നൽകി. പുരസ്കാരം ലഭിച്ച കേരളത്തിൽ നിന്നുള്ള മറ്റൊരു വ്യക്തി 105 ആം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി പാസായ ഭാഗീരഥിയമ്മ ആയിരുന്നു.[11][1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "നാരീശക്തി പുരസ്‌കാരത്തിന് അർഹതനേടി കേരളത്തിലെ അക്ഷരമുത്തശ്ശിമാർ".[പ്രവർത്തിക്കാത്ത കണ്ണി]
  2. "Grannies of learning go digital". The New Indian Express. Retrieved 2021-04-19.
  3. 3.0 3.1 3.2 "96-year-old to take literacy exam". The Hindu (in Indian English). IST. 4 August 2018. Retrieved 7 August 2020.
  4. 4.0 4.1 4.2 4.3 4.4 4.5 "96-year-old Karthyayani Amma clears Kerala's literacy exam, win hearts - A winner". The Economic Times. IST. 31 October 2018. Retrieved 7 August 2020.
  5. Nari Shakti award winner Karthyayani Amma passes away
  6. 6.0 6.1 Bagchi, Poorbita Bagchi (21 January 2019). "Kerala: At 96, Karthyayani Amma Becomes Commonwealth Learning Goodwill Ambassador". The Logical Indian (in ഇംഗ്ലീഷ്). Archived from the original on 2020-09-27. Retrieved 7 August 2020.
  7. Das, Ria (21 January 2019). "Karthyayani Amma Is Now Commonwealth Learning Goodwill Ambassador". She the people. Retrieved 7 August 2020.
  8. "Karthyayani Amma, the star at 96, celebrates Diwali with Manju Warrier". Mathrubhumi (in ഇംഗ്ലീഷ്). IST. 7 November 2018. Archived from the original on 2021-07-22. Retrieved 7 August 2020.
  9. "Education minister gifts laptop to Karthyayani Amma". Mathrubhumi (in ഇംഗ്ലീഷ്). IST. 8 November 2018. Archived from the original on 2021-07-22. Retrieved 7 August 2020.
  10. "96-yr-old Karthyayani Amma becomes Commonwealth Goodwill Ambassador". Mathrubhumi (in ഇംഗ്ലീഷ്). IST. 20 January 2019. Archived from the original on 2021-07-22. Retrieved 7 August 2020.
  11. Staff (7 March 2020). "98 yrs old from Kerala to be presented Nari Shakti Puraskar: Here's Why?". The Dispatch. Archived from the original on 2021-02-01. Retrieved 7 August 2020.
"https://ml.wikipedia.org/w/index.php?title=കാർത്ത്യായനിയമ്മ&oldid=4137495" എന്ന താളിൽനിന്ന് ശേഖരിച്ചത്