Jump to content

ലിൻഡ്സെ വാഗ്നർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lindsay Wagner എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിൻഡ്സെ വാഗ്നർ
വാഗ്നർ മാർച്ച് 2019 ൽ
ജനനം (1949-06-22) ജൂൺ 22, 1949  (75 വയസ്സ്)
വിദ്യാഭ്യാസംയൂണിവേഴ്സിറ്റി ഓഫ് ഒറിഗൺ (withdrawn)
മൌണ്ട ഹുഡ് കമ്മ്യൂണിറ്റി കോളജ് (withdrawn)
തൊഴിൽ(s)നടി, മോഡൽl, എഴുത്തുകാരി, ഗായിക, സഹ പ്രൊഫസർ
സജീവ കാലം1971–ഇതുവരെ
അറിയപ്പെടുന്നത്Jaime Sommers - The Bionic Woman
ജീവിതപങ്കാളി(കൾ)
അല്ലൻ റൈഡർ
(m. 1971; div. 1973)

(m. 1976; div. 1979)

(m. 1981; div. 1984)

ലോറൻസ് മോർട്ടോർഫ്
(m. 1990; div. 1993)
കുട്ടികൾ2
ബന്ധുക്കൾഎഡ് ത്രാഷർ (അമ്മാവൻ)

ലിൻഡ്സെ ജീൻ വാഗ്നർ (ജനനം: ജൂൺ 22, 1949) അമേരിക്കൻ ചലച്ചിത്ര-ടെലിവിഷൻ നടി, മോഡൽ, എഴുത്തുകാരി, ഗായിക, അഭിനയ പരിശീലക, അനുബന്ധ പ്രൊഫസർ എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്.[1] ദി ബയോണിക് വുമൺ (1976–1978) എന്ന അമേരിക്കൻ സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയിലെ ആക്ഷൻ കഥാപാത്രമായ ജെയിം സോമ്മേഴ്‌സ് എന്ന പ്രധാന വേഷത്തിലൂടെയാണ് വാഗ്നർ കലാരംഗത്ത് കൂടുതൽ അറിയപ്പെടുന്നത്. ദ സിക്സ് മില്യൺ ഡോളർ മാൻ എന്ന ഹിറ്റ് പരമ്പരയിലാണ് അവർ ആദ്യമായി ഈ വേഷം അവതരിപ്പിച്ചത്. ഈ കഥാപാത്രം 1970 കളിലെ ജനപ്രിയ-സംസ്കാരിക ഐക്കണായി മാറിയിരുന്നു. ഈ വേഷത്തിന്റെപേരിൽ 1977 ൽ ഒരു നാടകീയ വേഷത്തിലെ മികച്ച നടിയായി ഒരു എമ്മി അവാർഡ് വാഗ്നർ നേടിയിരുന്നു. 1971 ൽ വാഗ്‌നർ പ്രൊഫഷണലായി അഭിനയം തുടങ്ങുകയും ഇന്നുവരെയായി വിവിധതരം ചലച്ചിത്ര-ടെലിവിഷൻ നിർമ്മാണങ്ങളിലൂടെ തന്റെ അഭിനയ ജീവിതം തുടരുകയും ചെയ്യുന്നു.

ആദ്യകാലജീവിതം

[തിരുത്തുക]

കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ മർലിൻ ലൂയിസിന്റെയും (മുമ്പ്, ത്രാഷർ) വില്യം നോവൽസ് വാഗ്നറുടെയും പുത്രിയായി വാഗ്നർ ജനിച്ചു. അവൾക്ക് ഏഴു വയസ്സുള്ളപ്പോൾ, വാഗ്നറുടെ മാതാപിതാക്കൾ വിവാഹമോചനം നേടുകയും മാതാവ് അവളോടൊപ്പം വടക്കുകിഴക്കൻ ലോസ് ഏഞ്ചൽസിന്റെ പ്രാന്തപ്രദേശമായ പസഡെനയ്ക്കടുത്തുള്ള ഈഗിൾ റോക്കിലേയ്ക്കു മാറിത്താമസിക്കുകയും ചെയ്തു. മാതാവിനോടും രണ്ടാനച്ഛനായ ടെഡ് ബോളിനുമൊപ്പം മറ്റൊരു സ്ഥലംമാറ്റം വാഗ്നറെ ഒറിഗോണിലെ പോർട്ട്‌ലാൻഡിലേക്ക് കൊണ്ടുവരുകയും അവിടെ ഡേവിഡ് ഡഗ്ലസ് ഹൈസ്‌കൂളിൽ ചേർന്നതോടെ നിരവധി സ്‌കൂൾ നാടകങ്ങളിലും പ്രത്യക്ഷപ്പെടാൻ അവസരം ലഭിക്കുകയും ചെയ്തു.[2]

ബിരുദ പഠനത്തിനുശേഷം വാഗ്നർ ഒറിഗൺ സർവകലാശാലയിൽ ചേരുന്നതിന് മുമ്പായി ഫ്രാൻസിൽ ഏതാനും മാസങ്ങൾ ചെലവഴിച്ചിരുന്നു. വാഗ്നർ പിന്നീട് ഗ്രെഷാമിലെ മൌണ്ട് കമ്മ്യൂണിറ്റി കോളജിലേയ്ക്ക് മാറുകയും ആറു മാസത്തിനുശേഷം വിദ്യാഭ്യാസം ഉപേക്ഷിച്ച് ലോസ് ഏഞ്ചൽസിലേക്ക് പോകുകയും ചെയ്തു.[3] അവൾക്ക് പദാന്ധതയെന്ന രോഗം കണ്ടെത്തിയിരുന്നു.[4]

വാഗ്‌നർ ലോസ് ഏഞ്ചൽസിൽ ഒരു മോഡലായി ജോലി ചെയ്യുകയും പ്ലേബോയ് ഓഫർ ഡാർക്ക് പോലെയുള്ള ടെലിവിഷൻ ഷോകളിൽ‌ ഹോസ്റ്റസായി പ്രത്യക്ഷപ്പെടുകയും കുറച്ച് ടെലിവിഷൻ അനുഭവപരിചയം നേടുകയും ചെയ്തു. ഇതു കൂടാതെ 1969 ൽ ഗെയിം ഷോ ആയ ദ ഡേറ്റിംഗ് ഗെയിമിലെ ഒരു മത്സരാർത്ഥി കൂടിയായിരുന്നു അവൾ. (സാധ്യതയുള്ള മറ്റൊരു മത്സരാർത്തി നടൻ റോജർ എവിംഗ് ആയിരുന്നു). 1971 ൽ യൂണിവേഴ്സൽ സ്റ്റുഡിയോയുമായി കരാർ ഒപ്പിട്ട് വിവിധ യൂണിവേഴ്സൽ പ്രൊഡക്ഷനുകളിൽ കരാർ നടിയായി പ്രവർത്തിച്ചു. അവളുടെ പ്രൈംടൈം നെറ്റ്‌വർക്ക് ടെലിവിഷൻ അരങ്ങേറ്റം 'ആദം -12' ("മില്യൺ ഡോളർ ബഫ്") എന്ന പരമ്പരയിലായിരുന്നു. ഓവൻ മാർഷൽ: കൗൺസിലർ അറ്റ് ലോ, എഫ്ബിഐ, സർജ്, നൈറ്റ് ഗാലറി ( 1971 : "ദി ഡയറി" എപ്പിസോഡിലെ നഴ്സായി) ഉൾപ്പെടെയുള്ള മറ്റു യൂണിവേഴ്സൽ ഷോകളിലും അവർ പ്രത്യക്ഷപ്പെട്ടിരുന്നു.[5]

1971 നും 1975 നും ഇടയിൽ, യൂണിവേഴ്സലിന്റെ മാർക്കസ് വെൽബി, എം.ഡി.യുടെ അഞ്ച് എപ്പിസോഡുകളിലും ദി റോക്ക്ഫോർഡ് ഫയൽസിന്റെ രണ്ട് എപ്പിസോഡുകളിലും അവർ പ്രത്യക്ഷപ്പെട്ടു. 1973 ൽ യൂണിവേഴ്സൽ 'ടു പീപ്പിൾ' എന്ന സിനിമയിലേയ്ക്ക് തെരഞ്ഞെടുത്തതോടെ വാഗ്നർ ചലച്ചിത്ര വേഷങ്ങളിലേയ്ക്കു പ്രവേശിക്കുകയും ഇത് അവളുടെ ആദ്യ ഫീച്ചർ ചിത്രവും ആദ്യത്തെ പ്രധാന വേഷവുമായിത്തീരുകയും ചെ്യതു. അതേ വർഷം ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ് ചിത്രമായ ദി പേപ്പർ ചേസിൽ കിംഗ്സ്ഫീൽഡിലെ കടുപ്പക്കാരിയായ നിയമ പ്രൊഫസറുടെ മകളായി അഭിനയിച്ചു.[6]

സ്വകാര്യ ജീവിതം

[തിരുത്തുക]

വിവാഹത്തിന് മുമ്പ്, വാഗ്‌നർ ക്യാപ്റ്റൻ ഡാനിയൽ എം. യോഡറിനൊപ്പം (യുഎസ്എഎഫ്) അദ്ദേഹം വിയറ്റ്നാമിലേക്ക് പോകുന്നതുവരെ ഒരുമിച്ചു താമസിച്ചിരുന്നു. വാഗ്നർ നാല് തവണ വിവാഹിതയാകുകയും നാല് തവണ വിവാഹമോചനം നേടുകയും ചെയ്തു. 1971 മുതൽ 1973 വരെയുള്ള കാലത്ത് സംഗീത പ്രസാധകനായ അലൻ റൈഡറുമായി അവർ വിവാഹിതരായി. 1976 മുതൽ 1979 വരെ നടൻ മൈക്കൽ ബ്രാൻഡനുമായി അവർ വിവാഹിതരായി. 1981-ൽ ദ ബയോണിക് വുമണിന്റെ സെറ്റിൽ വച്ച് കണ്ടുമുട്ടിയി സ്റ്റണ്ട്മാൻ ഹെൻറി കിംഗിയെ വിവാഹം കഴിച്ചു. ഡോറിയൻ (ജനനം: 1982), അലക്സ് (ജനനം: 1986) എന്നിങ്ങനെ കിംഗിയുമായുള്ള ബന്ധത്തിൽ വാഗ്നറിന് രണ്ട് ആൺമക്കളുണ്ടായിരുന്നുവെങ്കിലും 1984 ൽ ദമ്പതികൾ വിവാഹമോചനം നേടി.[7] പിന്നീട് 1990 ൽ ടിവി നിർമ്മാതാവ് ലോറൻസ് മോർട്ടോർഫിനെ വാഗ്നർ വിവാഹം കഴിച്ചുവെങ്കിലും കുറച്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹമോചനം നേടി.

അവലംബം

[തിരുത്തുക]
  1. "Faculty". www.valleycollege.edu. Retrieved July 28, 2017.
  2. Williams, Elisa (February 1, 2010). ""Bionic Woman' star to speak in Vancouver on domestic violence". The Columbian. Retrieved June 11, 2018.
  3. Herz, Peggy (1976). Tv Talk 2: Exploring Tv Territory. Scholastic; First edition.
  4. "USAToday.com". Lindsay Wagner defeats dyslexia. May 1, 2002. Retrieved August 31, 2018.
  5. Skelton, Scott; Benson, Jim (1999). Rod Serling's Night Gallery: An After-hours Tour. Syracuse University Press. p. 186. ISBN 0-8156-0535-8.
  6. Reid, Michael D. (April 17, 2015). "There's much more to Lindsay Wagner than Bionic Woman role". Times Colonist. Retrieved June 11, 2018.
  7. "While Lindsay Wagner Romps with Son Dorian, Her Third Marriage Heads for a Fall – Vol. 21 No. 4". January 30, 1984. Archived from the original on 2016-05-18. Retrieved July 28, 2017.
"https://ml.wikipedia.org/w/index.php?title=ലിൻഡ്സെ_വാഗ്നർ&oldid=4101062" എന്ന താളിൽനിന്ന് ശേഖരിച്ചത്