Jump to content

ദ്രവീകൃത പെട്രോളിയം വാതകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Liquefied petroleum gas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വീടുകളിൽ പാചകാവശ്യത്തിനും, വാഹനങ്ങളിൽ ഇന്ധനമായും, താപോല്പാദനത്തിനും വേണ്ടി ഉപയോഗിക്കുന്ന ഹൈഡ്രോകാർബൺ വാതകങ്ങളുടെ മിശ്രിതമാണ്‌ ദ്രവീകൃത പെട്രോളിയം വാതകം (Liquefied Petroleum Gas; LPG). ഇപ്പോൾ എയറോസോൾ പ്രൊപ്പല്ലന്റായും റഫ്രിജറന്റായും ഉപയോഗിക്കപ്പെടുന്ന ക്ലോറൊഫ്ലൂറോകാർബണുകൾക്ക് (CFC)പകരം ഇവ ഉപയോഗിച്ചു വരുന്നു, അന്തരീക്ഷത്തിലെ ഓസോൺ പാളികൾക്ക് ദോഷം വരുത്തുന്നവയാണ് ക്ലോറോഫ്ലൂറോകാർബണുകൾ.[അവലംബം ആവശ്യമാണ്]

പ്രധാനമായും പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ എന്നീ വാതകങ്ങളുടെ മിശ്രിതമാണ്‌ എൽ.പി.ജി. സാധാരണ നിലയിൽ പ്രൊപ്പയ്ൻ 40 ശതമാനവും ബ്യൂട്ടെയ്ൻ 60 ശതമാനവുമായിരിക്കും. പ്രൊപ്പിലീൻ, ബ്യൂട്ടിലീൻ എന്നിവയും ചെറിയ അളവിൽ കാണപ്പെടുന്നു.

എൽ.പി.ജി നിർമ്മിക്കുന്നത് പെട്രോളിയം അല്ലെങ്കിൽ ഈർപ്പമുള്ള പ്രകൃതിവാതകം ശുദ്ധീകരിച്ചുകൊണ്ടാണ്.1910ൽ ഡോ.വാൾട്ടർ സ്നെല്ലിങ് ആണ് ഇത് ആദ്യം നിർമ്മിച്ചത്.വാണിജ്യാവശ്യങ്ങൾക്ക് വേണ്ടി പ്രത്യക്ഷപ്പെട്ടത് 1912ലാണ്.ഇത് ഒരു വാതകമായത് കൊണ്ട് കര-ജല മലിനീകരണങ്ങൾ സൃഷ്ടിക്കില്ല. പക്ഷെ വായുമലിനീകരണം ഉണ്ടാക്കും.ഇതിന്റെ ജ്വലനതാപമൂല്യം 46.1 MJ/kg ആണ്.എൽ.പി.ജിയുടെ തിളനില സാധാരണ അന്തരീക്ഷ താപനിലയേക്കാൾ കുറവായതിനാൽ സാധാരണ താപനിലയിൽ ഇതിന് വേഗം ബാഷ്പീകരണം സംഭവിക്കും.അതിനിൽ സമ്മർദ്ദം ചെലുത്തിയ ഉരുക്കുപാത്രത്തിലാണ് സാധാരണ എൽ.പി.ജി വിതരണം ചെയ്യുന്നത്.

റഫറൻസുകൾ

[തിരുത്തുക]