Jump to content

മഹാത്മാ ഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജ്, ജംഷദ്‌പൂർ

Coordinates: 22°48′41.87″N 86°12′38.69″E / 22.8116306°N 86.2107472°E / 22.8116306; 86.2107472
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahatma Gandhi Memorial Medical College, Jamshedpur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാത്മാ ഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജ്
തരംEducational and research institution
സ്ഥാപിതം14 November 1961
പ്രധാനാദ്ധ്യാപക(ൻ)Dr.(Prof) K.N Singh
ഡീൻDr.(Prof) K.N Singh
സ്ഥലംJamshedpur, Jharkhand, India
ക്യാമ്പസ്Urban, 45 ഏക്കർ (0.18 കി.m2)
വെബ്‌സൈറ്റ്mgmmedicalcollege.org

1961-ൽ ഇന്ത്യയിലെ ഝാർഖണ്ഡിലെ ജംഷഡ്പൂരിൽ സ്ഥാപിതമായ ഒരു മെഡിക്കൽ കോളേജാണ് എംജിഎം മെഡിക്കൽ കോളേജ് എന്നും അറിയപ്പെടുന്ന മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജ്. പൂർണമായും സർക്കാർ നടത്തുന്ന ഝാർഖണ്ഡിലെ ആറ് മെഡിക്കൽ കോളേജുകളിൽ ഒന്നാണിത്. ജാർഖണ്ഡിലെ ആറ് കോളേജുകളിൽ രണ്ടാമത്തെ പ്രധാന കോളേജാണിത്.

ചരിത്രം

[തിരുത്തുക]

ആരംഭ കാലത്ത് ബിഹാർ സംസ്ഥാനത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളേജായിരുന്ന ഇത് 1977ൽ സർക്കാർ ഏറ്റെടുത്തു. 2000 നവംബർ 15 മുതൽ പുതുതായി വേർപിരിഞ്ഞ ജാർഖണ്ഡ് സംസ്ഥാനത്തിന് കീഴിലായി.

മുമ്പ് ഈ കോളേജ് റാഞ്ചിയിലെ റാഞ്ചി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരുന്നു. 2009 ഓഗസ്റ്റ് 12-ന് ചൈബാസയിലെ കോൽഹാൻ സർവ്വകലാശാലയുടെ തുടക്കം മുതൽ, കോളേജ് അതിന്റെ അഫിലിയേഷന് കീഴിലാണ് പ്രവർത്തിക്കുന്നത്.

സ്ഥാനം

[തിരുത്തുക]

ഇന്ത്യയിലെ ഉരുക്ക് നഗരമായ ജംഷഡ്പൂരിലാണ് എംജിഎം മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്. കോളേജ് ആരംഭിക്കുമ്പോൾ, നഗരമധ്യത്തിൽ നിന്ന് 6 കിലോമീറ്റർ അകലെ, ഡാൽമ റേഞ്ചിന്റെ താഴ്‌വരയിലായിരുന്നു അത്. അടുത്ത് നെൽവയലുകളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. കാലക്രമേണ, നഗരം വികസിച്ചു. കോളേജിന്റെ ആശുപത്രി സക്‌ചിയിലാണ്.

പ്രവേശനം

[തിരുത്തുക]

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന നീറ്റ് പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത്.

കോഴ്സുകൾ

[തിരുത്തുക]

വാഗ്ദാനം ചെയ്യുന്ന കോഴ്സുകൾ ഇവയാണ്:

ബിരുദം

[തിരുത്തുക]

ബിരുദാനന്തര ഡിപ്ലോമ

[തിരുത്തുക]
  • DC (ഡിപ്ലോമ ഇൻ ചൈൽഡ് ഹെൽത്ത്)
  • DGO (ഡിപ്ലോമ ഇൻ ഒബ്സ്റ്റ്-ഗൈന)
  • ഡിഎംആർഡി

ബിരുദാനന്തര ബിരുദം

[തിരുത്തുക]

അഫിലിയേഷനുകൾ

[തിരുത്തുക]

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഈ കോളേജ് [1] നിലവിൽ കോൽഹാൻ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

ശ്രദ്ധേയരായ പൂർവ്വ വിദ്യാർത്ഥികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "College Details: M G M Medical College, Jamshedpur". Medical Council of India. Archived from the original on 27 April 2014. Retrieved 27 April 2014.

പുറം കണ്ണികൾ

[തിരുത്തുക]

ഔദ്യോഗിക വെബ്സൈറ്റ്

22°48′41.87″N 86°12′38.69″E / 22.8116306°N 86.2107472°E / 22.8116306; 86.2107472