മേരി മഗ്ദലീൻ (സ്റ്റീവൻസ്)
Mary Magdalene | |
---|---|
കലാകാരൻ | Alfred Stevens |
വർഷം | 1887 |
Medium | Oil on canvas |
അളവുകൾ | 111.8 cm × 77.3 cm (44 in × 30.4 in) |
സ്ഥാനം | Museum of Fine Arts, Ghent |
ബെൽജിയൻ ചിത്രകാരനായിരുന്ന ആൽഫ്രഡ് സ്റ്റീവൻസൻ വരച്ച ഒരു എണ്ണച്ചായാചിത്രമാണ് മേരി മഗ്ദലീൻ. സ്റ്റീവൻസ് മഗ്ദലന മറിയത്തിന്റെ ബൈബിൾ രൂപത്തെ പരിഷ്കരിച്ചതാണ് ഈ ചിത്രം. 2001 മുതൽ ഗെന്റിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്ടിന്റെ ശേഖരത്തിലാണ് ഈ ചിത്രം.
പാരീസിലെ വ്യാപാരി ജോർജ്ജ് പെറ്റിറ്റാണ് ഈ ചിത്രം വരയ്ക്കാൻ നിയോഗിച്ചത്.[1][2]
ചിതരചന
[തിരുത്തുക]പാരീസിലെ ലൗകിക ജീവിതത്തിന്റെ ചിത്രകാരനായിരുന്ന ആൽഫ്രഡ് സ്റ്റീവൻസ് 1887-ൽ നടി സാറാ ബെർണാർഡ്റ്റ്നെ കാണുകയും അദ്ദേഹം അവരുടെ നിരവധി ഛായാചിത്രങ്ങൾ നിർമ്മിക്കുകയും അവയിൽ ചിലത് ചരിത്രത്തിൽ നിന്നോ സാഹിത്യത്തിൽ നിന്നോ ഉള്ള ഒരു കഥാപാത്രമായി അവതരിപ്പിക്കുകയും ചെയ്തു. ഈ ചിത്രത്തിൽ ബെർണാർഡ്റ്റ്നെ സുവിശേഷപുസ്‌തകത്തിലെ വേശ്യയും പിന്നീട് മതപരിവർത്തനം നടത്തി ഏകാന്തയായി ഒഴിഞ്ഞുമാറി ജീവിച്ച മേരി മഗ്ദലനയായി കാണുന്നു. [2][1]
നീളമുള്ള മുടി, തലയോട്ടി എന്നിവ പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് വിഭാഗത്തിന്റെ മരണത്തിന്റെ ചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന ഒരു നിശ്ചല ജീവിത ചിത്രത്തിന്റെ അടയാളം ആയി കാണുന്നു. പശ്ചാത്തലത്തിലുള്ള വിജനമായ ലാൻഡ്സ്കേപ്പ് മധ്യകാലഘട്ടത്തിലേക്ക് തിരിച്ചുപോകുന്ന ഒരു ഐക്കണോഗ്രാഫിക് പാരമ്പര്യത്തിന്റെ ഭാഗമാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Mary Magdalene". Flemish Art Collection. Retrieved 20 August 2020.
- ↑ 2.0 2.1 "Alfred Stevens Mary Magdalene". Museum of Fine Arts, Ghent. Retrieved 20 August 2020.
ഉറവിടങ്ങൾ
[തിരുത്തുക]- "Alfred Stevens Mary Magdalene". Museum of Fine Arts, Ghent. Retrieved 20 August 2020.
- "Mary Magdalene". Flemish Art Collection. Retrieved 20 August 2020.
- "The Parisian Sphinx". KMSKA. Archived from the original on 2021-01-20. Retrieved 20 August 2020.
- Saskia de Bodt and others: Alfred Stevens. Brussels – Paris 1823-1906 . Royal Museums of Fine Arts of Belgium, Van Gogh Museum / Mercator Fund, 2009. ISBN 9789061538745
- Guido Kindt Sancta Erotica, How the Church Used Mary Magdalene . Van Halewyck, Leuven, 2002. ISBN 9056174525