Jump to content

മറിയം മിർസാഖാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maryam Mirzakhani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മറിയം മിർസാഖാനി
ജനനം
പേർഷ്യൻ:  مریم میرزاخانی

മേയ് 1977 (വയസ്സ് 46–47)
ടെഹ്റാൻ, ഇറാൻ
ദേശീയതIranian[1]
കലാലയം
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിത ശാസ്ത്രജ്ഞ
സ്ഥാപനങ്ങൾ
പ്രബന്ധംSimple geodesics on hyperbolic surfaces and the volume of the moduli space of curves (2004)
ഡോക്ടർ ബിരുദ ഉപദേശകൻCurtis T. McMullen[2][3][4]

ഫീൽഡ്‌സ് മെഡലിനർഹയായ ഇറാനിയൻ ഗണിത ശാസ്ത്രജ്ഞയാണ് മറിയം മിർസാഖാനി. ഫീൽഡ്‌സിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പുരസ്‌കാര ജേതാവാണിവർ. റീമാൻ സർഫേസും അവയുടെ മൊഡ്യൂളി സ്‌പേസസുമായി ബന്ധപ്പെട്ട ക്ഷേത്രഗണിത പഠനത്തിന് മറിയം മിർസഖാനി നൽകിയ സംഭാവനകളെ മാനിച്ചാണ് 'ഗണിതത്തിലെ നോബൽ സമ്മാനം' എന്നറിയപ്പെടുന്ന ഫീൽഡ്‌സ് മെഡൽ ലഭിച്ചത്.

ജീവിതരേഖ

[തിരുത്തുക]

1994-ലേയും 1995-ലേയും ഇന്റർനാഷണൽ മാത്തമാറ്റിക്‌സ് ഒളിമ്പ്യാഡുകളിൽ പങ്കെടുത്ത മറിയം സ്വർണ മെഡൽ കരസ്ഥമാക്കി. ഷരിഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിൽനിന്നും ഗണിതത്തിൽ ബിരുദവും ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽനിന്നും ഡോക്ടറേറ്റും നേടി. ഫീൽഡ്‌സ് മെഡൽ ജേതാവായിരുന്ന കെർട്ടിസ് മാക്മുളളനായിരുന്നു ഹാർവാഡിൽ മറിയത്തിന് വഴികാട്ടി. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസറായിരുന്നു മറിയം

അന്ത്യം

[തിരുത്തുക]

മജ്ജയിൽ അർബുദം ബാധിച്ച് നാലുവർഷമായി ചികിത്സയിലായിരുന്ന മറിയം അമേരിക്കയിലെ ആസ്​പത്രിയിൽ 2017 ജൂലൈ 15 നു അന്തരിച്ചു.[5]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ഫീൽഡ്‌സ് മെഡൽ[6][7]

അവലംബം

[തിരുത്തുക]
  1. Mirzakhani, Maryam. "Curriculum Vitae" (PDF). Archived from the original (PDF) on 24 November 2005. Retrieved 13 August 2014.
  2. മറിയം മിർസാഖാനി at the Mathematics Genealogy Project.
  3. "Mirzakhani Curriculum Vitae" (PDF). Princeton University. Archived from the original (PDF) on 2008-08-29. Retrieved 12 August 2014.
  4. Jonathan, Webb (2014). "First female winner for Fields maths medal". BBC News. Retrieved 13 August 2014.
  5. Read more at: http://www.mathrubhumi.com/print-edition/world/maryam-mirzakhani-passed-away-1.2089273 Archived 2017-07-16 at the Wayback Machine.
  6. "IMU Prizes 2014". International Mathematical Union. Archived from the original on 2018-12-26. Retrieved 2014-08-14.
  7. "Médaille Fields de mathématiques : une femme promue pour la première fois". Le Monde. Retrieved 13 August 2014.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മറിയം_മിർസാഖാനി&oldid=4100484" എന്ന താളിൽനിന്ന് ശേഖരിച്ചത്