Jump to content

മോണ്ടിസെല്ലൊ

Coordinates: 38°00′37.01″N 78°27′08.28″W / 38.0102806°N 78.4523000°W / 38.0102806; -78.4523000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Monticello എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മോണ്ടിസെല്ലൊ Monticello
Locationഅൽബെമർളെ കൗണ്ടി, വിർജീനിയ, യു.എസ്
Coordinates38°00′37.01″N 78°27′08.28″W / 38.0102806°N 78.4523000°W / 38.0102806; -78.4523000
Built1772
Architectതോമസ് ജെഫേഴ്സൺ
Architectural style(s)നിയോ ക്ലാസിക്കൽ
Governing bodyതോമസ് ജെഫേഴ്സൺ ഫൗണ്ടേഷൻ
Official name: ഷാർലോറ്റ്സ്വില്ലെയിലെ മോണ്ടിസെല്ലൊയും വിർജീനിയ സർവ്വകലാശാലയും
Typeസാംസ്കാരികം
Criteriai, iv, vi
Designated1987 (11th session)
Reference no.442
RegionEurope and North America
DesignatedOctober 15, 1966[1]
Reference no.66000826
DesignatedDecember 19, 1960[2]
DesignatedSeptember 9, 1969[3]
Reference no.002-0050
മോണ്ടിസെല്ലൊ is located in Virginia
മോണ്ടിസെല്ലൊ
Location of മോണ്ടിസെല്ലൊ Monticello in Virginia

അമേരിക്കയിലെ വിർജീനിയയിൽ സ്ഥിതിചെയ്യുന്ന ഒരു ചരിത്ര സ്മാരകമാണ് മോണ്ടിസെല്ലൊ(ഇംഗ്ലീഷ്: Monticello). മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്സണിന്റെ തോട്ടമായിരുന്നു(plantation) മോണ്ടിസെല്ലൊ. അദ്ദേഹത്തിന് 26 വയസ്സ് പ്രായമുള്ളപ്പോളാണ് ഈ പ്ലാന്റേഷന്റെ നിർമ്മാണം ആരംഭിക്കുന്നത്. തന്റെ പിതാവിൽനിനും കൈമാറികിട്ടിയ ഭൂമിയിലായിരുന്നു ഇത്. യഥാർത്ഥത്തിൽ 5,000 ഏക്കർ (2,000 ഹെക്ടർ) വിസ്തൃതിയുണ്ടായിരുന്ന തോപ്പിൽ പുകയിലയും മറ്റു മിശ്രവിളകളുമാണ് കൃഷി ചെയ്തിരുന്നത്. പിന്നീട് ജെഫേർസ്ണിന്റെ കാലത്ത് ഇവിടം ഗോതമ്പ്കൃഷിയ്ക്കായി മാറ്റപ്പെട്ടു. മൊണ്ടിസെല്ലൊയിലെ ജെഫേർസണിന്റെ വസതിയും പ്രശസ്തമാണ്.[4]

, ഇറ്റാലിയൻ നവോത്ഥാന വാസ്തുശില്പിയായ ആന്ദ്രേയ പല്ലാഡിയൊയുടെ പുസ്തകങ്ങളെ ആധാരമാക്കി നിയോക്ലാസിക്കൽ ശൈലിയിൽ ജെഫേഴ്സൺ സ്വയം രൂപകല്പനചെയ്തതാണ് മോണ്ടിസെല്ലൊയിലെ വസതി. 18ആം നൂറ്റാണ്ടിലെ യൂറോപ്യൻ വാസ്തുശൈലി ഈ കെട്ടിടത്തിലും കൊണ്ടുവരാൻ ജഫേർസൺ ശ്രദ്ധിച്ചിരുന്നു. ഒരു ചെറിയ കുന്നിന്മേലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. മൊണ്ടിസെല്ലൊ പ്ലാന്റേഷനിൽ ജഫേർസന്റെ വീട് കൂടാതെ മറ്റു പല കെട്ടിടങ്ങളും ഉണ്ടായിരുന്നു.

ജഫേർസന്റെ കാലശേഷം അദ്ദേഹത്തിന്റെ പുത്രി മാർത്ത ജഫേർസൻ റാൻഡോൾഫ് ഈ വസ്തുവകകൾ എല്ലാം വിൽക്കുകയുണ്ടായി. പിന്നീടത് യു.എസ് നാവികസേനയിൽ കമാൻഡറായിരുന്ന ഉറിയാ പി. ലെവിയുടെ( Uriah P. Levy) വിലയ്ക്ക് വാങ്ങി. അദ്ദേഹം ജഫേർസണിന്റെ ഒരു ആരാധകനായിരുന്നു. തൻറെ സമ്പാദ്യത്തിൽനിന്നുള്ള പണം മോണ്ടിസെല്ലോയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി അദ്ദേഹം നീക്കിവെച്ചിരുന്നു. പിന്നീടത് 1879-ൽ, അദ്ദേഹത്തിന്റെ സഹോദരീപുത്രനായിരുന്ന ജഫേർസൺ മോൺരെ ലെവിയുടെ കൈകളിലെത്തി. അദ്ദേഹവും പുനഃരുദ്ധാരണ- സംരക്ഷണ പ്രവർത്തനങ്ങൾക്കായി പണം മാറ്റിവെച്ചിരുന്നു. 1923-ൽ വസ്തു തോമസ് ജെഫേഴ്സൺ ഫൗണ്ടേഷന് വിറ്റു. തോമസ് ജെഫേഴ്സൺ ഫൗണ്ടേഷന്റ്റെ കീഴിൽ ഒരു മ്യൂസിയവും വിവിദ്യാഭ്യാസ സ്ഥാപനവും പ്രവർത്തനമാരംഭിച്ചു.

മോണ്ടിസെല്ലൊ ഇന്ന് ഒരു യു.എസ് ചരിത്ര സ്മാരകമാണ്. 1987-ൽ ജഫേർസണിന്റെ സൃഷ്ടികളായ മൊണ്ടിസെല്ലൊയും സമീപത്തുള്ള വിർജീനിയ സർവ്വകലാശാലയും കൂടെ ചേർത്ത് ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.

വിശാല ദൃശ്യങ്ങൾ

[തിരുത്തുക]
മോണ്ടിസെല്ലൊയുടെ പടിഞ്ഞാറ് ഭാഗം
പച്ചക്കറി തോട്ടം - 180ഡിഗ്രീസ്

അവലംബം

[തിരുത്തുക]
  1. "National Register Information System". National Register of Historic Places. National Park Service. 2006-03-15.
  2. "Monticello (Thomas Jefferson House)". National Historic Landmark summary listing. National Park Service. Archived from the original on 2012-10-06. Retrieved 2008-06-27.
  3. "Virginia Landmarks Register". Virginia Department of Historic Resources. Retrieved 05-12-2013. {{cite web}}: Check date values in: |accessdate= (help)
  4. The Monticello Cemetery, Retrieved December 28, 2010.
"https://ml.wikipedia.org/w/index.php?title=മോണ്ടിസെല്ലൊ&oldid=3789270" എന്ന താളിൽനിന്ന് ശേഖരിച്ചത്