Jump to content

മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Moolam Thirunal Rama Varma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാമ വർമ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ രാമ വർമ (വിവക്ഷകൾ) എന്ന താൾ കാണുക. രാമ വർമ (വിവക്ഷകൾ)
മൂലം തിരുനാൾ രാമവർമ്മ
തിരുവിതാംകൂർ മഹാരാജാവ് റ്റൈറ്റുലാർ (monarchy abolished)
മൂലം തിരുനാൾ രാമവർമ്മ
ഭരണകാലം2013 മുതൽ(റ്റൈറ്റുലാർ)
സ്ഥാനാരോഹണം2013
പൂർണ്ണനാമംശ്രീ പത്മനാഭദാസ ശ്രീ മൂലം തിരുനാൾ രാമവർമ്മ
പദവികൾതിരുവിതാംകൂർ ഇളയരാജ (1991-2013), ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരമ്പരാഗത രക്ഷാധികാരി, ആസ്പിൻവാൾ കമ്പനി മാനേജിംഗ് ഡയറക്ടർ (1971-2013), തിരുവിതാംകൂർ മഹാരാജാവ് റ്റൈറ്റുലാർ (2013 മുതൽ), ആസ്പിൻവാൾ കമ്പനി ചെയർമാൻ (2013 മുതൽ)
ജനനം(1949-06-12)ജൂൺ 12, 1949
ജന്മസ്ഥലംതിരുവനന്തപുരം
മുൻ‌ഗാമിഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ
പിൻ‌ഗാമിരേവതി തിരുനാൾ ബാലഗോപാൽ വർമ (റ്റൈറ്റുലർ)
ഭാര്യമാർ
  • കിളിമാനൂർ കോവിലകത്തെ അംഗം അമ്മച്ചി പനംപിളള അമ്മ ശ്രീമതി രമ വർമ്മ (m.1976, d.2002);
  • അമ്മച്ചി പനംപിളള അമ്മ ശ്രീമതി ഗിരിജാ തങ്കച്ചി (m.2002)
രാജകൊട്ടാരംവേണാട് സ്വരൂപം
രാജവംശംKulasekhara dynasty (Second Cheras)
രാജകീർത്തനംവഞ്ചീശ മംഗളം
ആപ്‌തവാക്യംധർമ്മോഅസ്മദ് കുലദൈവതം
പിതാവ്Lt. Col. ഗൊദവർമ രാജാ(ജി.വി. രാജാ)
മാതാവ്മഹാറാണി കാർത്തിക തിരുനാൾ ലക്ഷ്മിഭായി
മക്കൾഇല്ല
മതവിശ്വാസംഹിന്ദു
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ 1729-1758
കാർത്തിക തിരുനാൾ 1758-1798
അവിട്ടം തിരുനാൾ 1798-1810
ഗൌരി ലക്ഷ്മി ബായി 1810-1815
ഗൌരി പാർവ്വതി ബായി 1815-1829
സ്വാതി തിരുനാൾ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ബായി 1924-1931
ശ്രീചിത്തിര തിരുനാൾ 1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും തിരുവിതാംകൂർ രാജവംശത്തിന്റെ 56-ാമത്തെ സ്ഥാനിയും തിരുവിതാംകൂറിന്റെ ഇപ്പോഴത്തെ റ്റൈറ്റുലർ മഹാരാജാവുമാണ്. ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനന്തരവനും ലെഫ്റ്റെനെന്റ് കേണൽ ഗൊദവർമ രാജാ(ജി.വി. രാജാ)യുടെ ഇളയ മകനും ആണ് ഇദ്ദേഹം.[3]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

1949, ജൂൺ 12നു മഹാറാണി കാർത്തിക തിരുനാൾ ലക്ഷ്മിഭായിയുടെയും ലെഫ്റ്റെനെന്റ് കേണൽ. ഗൊദവർമ്മ രാജയുടെയും ഏറ്റവും ഇളയ പുത്രനായി തിരുവിതാംകൂർ രാജവംശത്തിൽ ജനിച്ചു. അന്തരിച്ച അവിട്ടം തിരുനാൾ രാമവർമ്മ (മൂലം തിരുനാളിന്റെ ജനനത്തിനുമുമ്പ് 1944-ൽ ഹൃദ്രോഗം വന്ന് മരിച്ചു), പൂയം തിരുനാൾ ഗൌരി പാർവതി ബായി, അശ്വതി തിരുനാൾ ഗൌരി ലക്ഷ്മി ബായി എന്നിവർ സഹോദരങ്ങൾ ആണ്. പിതാവ് ലെഫ്റ്റെനെന്റ് കേണൽ ഗൊദവർമ്മ രാജയെ പോലെ മൂലം തിരുനാളും ഒരു നല്ല കായികപ്രേമിയുമാണ്. കുട്ടികാലത്തെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം പ്രത്യേകം തിരെഞ്ഞെടുത്ത റ്റർമാരുടെ കീഴിൽ ആയിരിന്നു. അതിനു ശേഷം മാർ ഇവാനിയോസ് കോളൈജിൽ നിന്നും ഫ്യ്സിക്സിൽ ബിരുദമെടുത്തു. കൊൽക്കത്തയിൽ കുറച്ചു നാൾ ജോലി നോക്കിയ ശേഷം ബിസിനസ് പഠനത്തിനായി ഇംഗ്ലണ്ടിൽ പോയി.[4]

പിന്നീടുള്ള കാലം

[തിരുത്തുക]

ഇംഗ്ലണ്ടിൽ ഒരു വർഷം ജോലി നോക്കിയ ശേഷം 1972ൽ കേരളത്തിൽ തിരിച്ചെത്തി. അതേ വർഷം അമ്മാവന്റെ നിർദ്ദേശ പ്രകാരം മൂലം തിരുനാൾ തിരുവിതാംകൂർ രാജവംശത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള സുഗന്ധവ്യഞ്ജന കമ്പനി ആസ്പിൻവാൾ ലിമിറ്റടിന്റെ മംഗലാപുരം ബ്രാഞ്ചിൽ ചേർന്നു. അന്ന് മുതൽ കമ്പനിയുടെയും വിവിധ തലങ്ങളിൽ സേവനമനുഷ്ടിക്കുന്നു : (Additional Director 2004-2005, Director of Planning 2005-2007, Executive Director Aspinwall & Co (Travancore) Ltd since 2005, Member of Aspinwall Promoter Group till 2008). 2008 മുതൽ കമ്പനിയുടെ മംഗലാപുരം ബ്രാഞ്ചിന്റെ മാനേജിങ്ങ് ഡയറക്ടർ ആണ് ഇദ്ദേഹം. കൂടാതെ മുംബായിൽ (Mumbai) പ്രവർത്തിക്കുന്ന നിർലോൻ ലിമിറ്റടിന്റെ ഇന്ടെപെന്ടെന്റ്റ് ഡയറക്ടർ, വർമ്മഎക്സ്പൊർറ്റ്സ് ലിമിറ്റഡ്, പുല്ലങ്ങോട് റബ്ബർ ഫാക്ടറിയുടെ ഡയറക്ടർ എന്നീ സ്ഥാനങ്ങളിൽ സേവനമാനുഷ്ടിക്കുന്നു. [5]

മൂലം തിരുനാൾ 1976 ൽ കിളിമാനൂർ കൊട്ടാരത്തിലെ അംഗം, അമ്മച്ചി പനംപിള്ള അമ്മ (തിരുവിതാംകൂർ രാജവംശത്തിലെ പുരുഷന്മാരുടെ ഭാര്യമാരുടെ സ്ഥാനപ്പേർ അണ് 'അമ്മച്ചി പനംപിള്ള അമ്മ') ശ്രീമതി രമ വർമ്മയ്ക്കാണ് പട്ടുംപരിവട്ടവും ചാർത്തിയത് (തിരുവിതാംകൂർ രാജവംശത്തിലെ പുരുഷന്മാരുടെ വിവാഹം). ഇവരുമായിട്ടുളള വിവാഹബന്ധം 2002 വേർപെടുത്തി. [6] ഇതിനു ശേഷം 2002 ൽ തൈക്കാട് സ്വദേശിനിയായ, അമ്മച്ചി പനംപിള്ള അമ്മ ശ്രീമതി ഗിരിജാ തങ്കച്ചിയെ ലളിതമായ ചടങ്ങിൽ വിവാഹം കഴിച്ചു. ഇവർ കുറച്ചുകാലം ലണ്ടനിൽ റേഡിയോളൊജിസ്റ്റ് ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. ശ്രീമതി ഗിരിജാ തങ്കച്ചിയ്ക്ക് അവരുടെ ആദ്യ വിവാഹത്തിൽ നിന്ന് ഒരു മകൾ ഉണ്ട്.[7] റോയലാർക.നെറ്റ് എന്ന വെബ്സൈറ്റ് പ്രകാരം മേല്പ്പറഞ്ഞ രണ്ടു വിവാഹങ്ങളിൽ നിന്നും മൂലം തിരുനാളിന് കുട്ടികൾ ഇല്ല. [8]

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റി

[തിരുത്തുക]

1991ൽ ശ്രീ ചിത്തിര തിരുനാളിന്റെ മരണത്തിനുശേഷം തിരുവിതാംകൂറിന്റെ ഇളയ രാജാവായി (സ്ഥാനം മാത്രം) സ്ഥാനമേറ്റു. 2013 ഡിസംബർ 16ന് ശ്രീ ഉത്രാടം തിരുനാളിന്റെ മരണത്തിനുശേഷം മൂലം തിരുനാൾ തിരുവിതാംകൂറിന്റെ 56മത്തെ കിരീടാവകാശിയായി. 2014 ജനുവരി 3നു ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തോട് ചേർന്നുള്ള കലശമണ്ടപത്തിൽ വച്ച് നടന്ന തിരുമുടിക്കലശം എന്ന ചടങ്ങോട് കൂടി അദ്ദേഹം തിരുവിതാംകൂർ രാജകുടുംബത്തിന്റെയും ക്ഷേത്രത്തിന്റെയും സ്ഥാനിയായി ചുമതലയേറ്റു. സ്ഥനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത് ശ്രീ പദ്മനാഭസ്വാമിക്ഷേത്രം തന്ത്രി തരണനെല്ലൂർ നമ്പൂതിരിപാടാണ്. ചടങ്ങുകൾക്ക് ശേഷം മൂലം തിരുനാൾ കുലദൈവമായ ശ്രീ പദ്മനാഭനെ ദർശിച്ചു കാണിക്ക സമർപ്പിച്ചു. ഇനി മുതൽ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്, പള്ളിവേട്ട തുടങ്ങിയ സകല ചടങ്ങുകളുടെയും നേതൃത്വം ശ്രീ മൂലം തിരുനാളിനായിരിക്കും. അസ്പിൻവാൾ കമ്പനിയുടെ ആസ്ഥാനം മംഗലാപുരത്ത് ആയിരുന്നതിനാൽ ശ്രീ രാമവർമ്മയും ഭാര്യ ഗിരിജയും മംഗലാപുരതായിരുന്നു താമസം. അദ്ദേഹം തിരുവനന്തപുരതേയ്ക്കു താമസം മാറ്റുന്നതിനാൽ ആസ്പിൻവാളിന്റെ ഓഫീസും തലസ്ഥാനത് പണിയുവാൻ പോവുകയാണ്. തന്റെ പൂർവികരെപ്പോലെ ശ്രീ രാമവർമ്മയും എന്നും പുലര്ച്ചെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തും എന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ പൂർണ്ണ നാമം ശ്രീ പദ്മനാഭദാസ ശ്രീ മൂലം തിരുനാൾ രാമവർമ്മ എന്നാണ്.[9]

അവലംബം

[തിരുത്തുക]
  1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918
  3. THE HINDU "Moolam Tirunal Rama Varma is Travancore royal family head" THIRUVANANTHAPURAM, January 4, 2014. http://www.thehindu.com/news/national/kerala/moolam-tirunal-rama-varma-is-travancore-royal-family-head/article5536401.ece
  4. British മലയാളി - 17 ഡിസംബർ 2013, http://www.britishmalayali.co.uk/index.php? page=newsDetail&id=31752
  5. TRAVANCORE The Kulasekhara Dynasty GENEALOGY by Christopher Buyers http://www.royalark.net/India/trava7.htm
  6. സ്ട്രീറ്റ്, വെദ്ദിംഗ്. "റോയൽ വെദ്ദിംഗ്". Archived from the original on 2014-12-02. Retrieved 27 നവംബർ 2014.
  7. British മലയാളി 7 ഡിസംബർ 2013, http://www.britishmalayali.co.uk/index.php?page=newsDetail&id=31752
  8. TRAVANCORE The Kulasekhara Dynasty GENEALOGY by Christopher Buyers http://www.royalark.net/India/trava7.htm
  9. " Moolam Thirunal Anointed As Head Of Travancore Royal House" - http://www.business-standard.com/article/pti-stories/moolam-thirunal-anointed-as-head-of-travancore-royal-house-114010300716_1.html by Press Trust of India , Thiruvananthapuram January 3, 2014

പുറം കണ്ണികൾ

[തിരുത്തുക]