മോർണിംഗ് അറ്റ് ഗ്രാൻഡ് മനൻ
മോർണിംഗ് അറ്റ് ഗ്രാൻഡ് മനൻ | |
---|---|
കലാകാരൻ | ആൽഫ്രഡ് തോംസൺ ബ്രിച്ചർ |
വർഷം | 1878 |
Medium | Oil on canvas |
അളവുകൾ | 64 സെ.മീ × 130 സെ.മീ (25 in × 50 in) |
ആൽഫ്രഡ് തോംസൺ ബ്രിച്ചർ 1878 ൽ വരച്ച ഓയിൽ പെയിന്റിംഗാണ് മോർണിംഗ് അറ്റ് ഗ്രാൻഡ് മനൻ. ഇൻഡ്യാനപോളിസ് മ്യൂസിയം ഓഫ് ആർട്ടിലെ സ്ഥിരമായ ശേഖരത്തിന്റെ ഭാഗമാണിത്. നിലവിൽ പെയിൻ ഏർലി അമേരിക്കൻ പെയിന്റിംഗ് ഗാലറിയിൽ ഈ ചിത്രം കാണുവാൻ സാധിക്കും
വിവരണം
[തിരുത്തുക]കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ ബ്രിച്ചറിന്റെ പ്രിയപ്പെട്ട അവധിക്കാല സ്ഥലമായ ഗ്രാൻഡ് മനാൻ ദ്വീപിൽ അറ്റ്ലാന്റിക് മഹാസമുദ്രത്തിന് മുകളിൽ വരുന്ന ഒരു ചെറിയ ഉൾക്കടലിന്റെ തീരത്തെ സൂര്യോദയത്തെ വരച്ചു.[1] പിങ്ക് ആകാശത്തിന് എതിരായി നാല് കപ്പലുകൾ ചിത്രത്തിൽ വ്യക്തമായി കാണാവുന്നതാണ്. ക്യാൻവാസിന്റെ ഇടതുവശത്ത്, കൂർത്ത, പാറക്കെട്ടുള്ള ഒരു കിഴുക്കാംതൂക്കായ മലഞ്ചെരിവിന്റെ മുൻവശം രചനയെ വേർപെടുത്തുന്നു. ഓരോ ഓളവും കടൽത്തീരത്തേക്ക് അടിക്കുന്നത് ബ്രിച്ചർ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. ക്യാൻവാസിന്റെ മധ്യഭാഗത്ത് അൽപ്പം ഇടതുവശത്താണ് സൂര്യൻ ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെങ്കിലും കണ്ണുക ആകർഷിക്കുന്ന ഒരു പ്രധാന കേന്ദ്രബിന്ദുവാണത്. മറ്റ് ഹഡ്സൺ റിവർ സ്കൂൾ ചിത്രകാരന്മാരെപ്പോലെ ബ്രിച്ചർ തന്റെ ബ്രഷ് സ്ട്രോക്കുകൾ കൊണ്ട് ക്യാൻവാസ് കാഴ്‌ചയിൽ നിന്നു മറയ്ക്കുന്നു.
ചരിത്രപരമായ വിവരങ്ങൾ
[തിരുത്തുക]ആൽഫ്രഡ് തോംസൺ ബ്രിച്ചർ ഹഡ്സൺ റിവർ സ്കൂളിൽ നിന്നുള്ള അമേരിക്കൻ ലൂമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മറ്റു ഇംപ്രഷനിസ്റ്റുകളെപ്പോലെ, ലാൻഡ്‌സ്‌കേപ്പുകളിൽ പ്രകാശത്തിന്റെ വിന്യാസത്തിൽ അവർക്ക് പ്രത്യേക താല്പര്യം പ്രകടിപ്പിച്ചിരുന്നു. സമുദ്രത്തിനെതിരെ പ്രകാശം വിന്യസിച്ചത് അറിയുവാൻ ബ്രിച്ചറിന് തന്നെ പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. ബ്രിച്ചർ പ്രത്യേകിച്ചും, കടൽക്കാഴ്ചകൾക്കും വടക്കൻ അറ്റ്ലാന്റിക് കടൽത്തീരം ചിത്രീകരിക്കുന്നതിനും പ്രശസ്തനായി.[1] ബ്രിച്ചർ അവസാനത്തെ പ്രധാന ലുമിനിസ്റ്റ് ചിത്രകാരനായി കണക്കാക്കപ്പെടുന്നു. മോർണിംഗ് അറ്റ് ഗ്രാൻഡ് മനൻ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ഉയർച്ചയുള്ള സമയത്താണ് സംഭവിച്ചത്. [2] ചിത്രമാകട്ടെ യൂറോപ്യൻ സൗന്ദര്യശാസ്ത്രം ആവാഹിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Morning at Grand Manan Catalog Entry". Indianapolis Museum of Art. Retrieved 2 May 2012.
- ↑ Abbott, William Tylee Ranney. "Biography". Questroyal Fine Art. Retrieved 3 May 2012.