മോത്തിലാൽ വോറ
മോത്തിലാൽ വോറ | |
---|---|
MP of Rajya Sabha for Chhattisgarh | |
ഓഫീസിൽ 10 ഏപ്രിൽ 2002 – 9 ഏപ്രിൽ 2020 | |
മുൻഗാമി | സുരേന്ദ്ര കുമാർ സിംഗ് |
പിൻഗാമി | ഫൂലോ ദേവി നെതാം |
Director in Young Indian | |
പദവിയിൽ | |
ഓഫീസിൽ 22 ജനുവരി 2011 | |
Managing Director in The Associated Journals Limited | |
പദവിയിൽ | |
ഓഫീസിൽ 22 മാർച്ച് 2002 | |
Treasurer of All India Congress Committee | |
ഓഫീസിൽ 2000–2018 | |
പിൻഗാമി | അഹമ്മദ് പട്ടേൽ |
Governor of Uttar Pradesh | |
ഓഫീസിൽ 26 മെയ് 1993 – 3 മെയ് 1996 | |
Minister of Health, Family Welfareand Civil Aviation | |
ഓഫീസിൽ 14 ഫെബ്രുവരി 1988 – 1993 | |
13th Chief Minister of Madhya Pradesh | |
ഓഫീസിൽ 25 ജനുവരി 1989 – 8 ഡിസംബർ 1989 | |
മുൻഗാമി | അർജുൻ സിംഗ് |
പിൻഗാമി | ശ്യാമ ചരൺ ശുക്ല |
ഓഫീസിൽ 13 മാർച്ച് 1985[1] – 13 ഫെബ്രുവരി 1988[2] | |
മുൻഗാമി | അർജുൻ സിംഗ് |
പിൻഗാമി | അർജുൻ സിംഗ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നിംബി ജോധ, ജോധ്പൂർ സംസ്ഥാനം, ബ്രിട്ടീഷ് ഇന്ത്യ (ഇന്നത്തെ നാഗ്പൂർ ജില്ല, രാജസ്ഥാൻ, ഇന്ത്യ) | 20 ഡിസംബർ 1928
മരണം | 21 ഡിസംബർ 2020[3] ഫോർട്ടിസ് എസ്കോർട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂ ഡൽഹി, ഇന്ത്യ | (പ്രായം 92)
Cause of death | കോവിഡിനേത്തുടർന്നുണ്ടായ അണുബാധ[5] |
പൗരത്വം | ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | ശാന്തി ദേവി വോറ |
കുട്ടികൾ | 4 പെൺകുട്ടികൾ 2 ആൺകുട്ടികൾ |
വസതിs | മോഹൻ നഗർ, ദുർഗ്, ചത്തീസ്‍ഗർ |
ജോലി | രാഷ്ട്രീയം |
തൊഴിൽ | പത്രപ്രവർത്തകൻ, രാഷ്ടീയക്കാരൻ, സാമൂഹ്യപ്രവർത്തകൻ |
[4] | |
മോത്തിലാൽ വോറ (ജീവിതകാലം: 20 ഡിസംബർ 1928 - 21 ഡിസംബർ 2020) ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി) അംഗമായ ഒരു രാഷ്ട്രീയ പ്രവർത്തകരനായിരുന്നു. മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം (1985-1988; 1989). ബ്രിട്ടീഷ് ഇന്ത്യയിലെ ജോധ്പൂർ സംസ്ഥാനത്ത് നിംബി ജോധയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1993 മുതൽ 1996 വരെയുള്ള കാലത്ത് ഉത്തർപ്രദേശ് ഗവർണറായും അദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു. 2020 ഡിസംബർ 21ന് 93-ാം ജന്മദിനം പൂർത്തിയാക്കി ഒരു ദിവസത്തിന്ശേഷം ഡൽഹിയിലെ ഫോർട്ടിസ് എസ്‌കോർട്ട് ആശുപത്രിയിൽവച്ച് അദ്ദേഹം അന്തരിച്ചു.[6]
ആദ്യകാലജീവിതം
[തിരുത്തുക]1928 ഡിസംബർ 20 ന് ബ്രിട്ടീഷ് ഇന്ത്യയിലെ രജപുത്താന ഏജൻസിയിലുൾപ്പെട്ടിരുന്ന (ഇന്നത്തെ രാജസ്ഥാനിലെ നാഗ്പൂർ ജില്ല) ജോധ്പൂർ സംസ്ഥാനത്തെ നിംബി ജോധയിൽ ഒരു പുഷ്കർണ ബ്രാഹ്മണ കുടുംബത്തിലാണ് മോത്തിലാൽ വോറ ജനിച്ചത്. മാതാപിതാക്കൾ മോഹൻലാൽ വോറ, അംബാ ബായ് എന്നിവരായിരുന്നു. അദ്ദേഹത്തിന്റെ പൂർവ്വികർ നിംബി ജോധയിൽ നിന്നും, അതിനുംമുമ്പായി ഫലോഡിയിൽ നിന്നും വന്നവരായിരുന്നു. റായ്പൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത്. വർഷങ്ങളോളം നിരവധി പത്രങ്ങളോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ശാന്തി ദേവി വോറയുമായുള്ള വിവാഹത്തിൽ അദ്ദേഹത്തിന് നാല് പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട്. ദുർഗിൽനിന്നുള്ള എംഎൽഎയായ അദ്ദേഹത്തിന്റെ പുത്രൻ അരുൺ വോറ മൂന്ന് തിരഞ്ഞെടുപ്പുകളിൽ എംഎൽഎയായി വിജയിച്ചിട്ടുണ്ട്. സഹോദരൻ ഗോവിന്ദ്‌ലാൽ വോറ ഒരു മുതിർന്ന പത്രപ്രവർത്തകനും അമൃത് സന്ദേഷ് എന്ന പ്രസിദ്ധികരണത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു. അദ്ദേഹത്തിന്റെ അനന്തരവൻ രാജീവ് വോറ റായ്പൂരിലെ പ്രഗതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.
സംസ്ഥാന രാഷ്ട്രീയം
[തിരുത്തുക]1968-ൽ അക്കാലത്ത് സമാജ്‌വാദി പാർട്ടി അംഗമായിരുന്ന മോത്തിലാൽ വോറ ദുർഗ് മുനിസിപ്പൽ കമ്മിറ്റിയിൽ അംഗമായി (അക്കാലത്ത് മധ്യപ്രദേശിന്റെ ഭാഗം). ഏതാണ്ട് 1970 ൽ, പ്രഭാത് തിവാരിയുടെ സഹായത്തോടെ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പണ്ഡിറ്റ് കിഷോറിലാൽ ശുക്ലയെ പരിചയപ്പെടുകയും കോൺഗ്രസിൽ അംഗത്വമെടുക്കുകയും ചെയ്തു. 1972 ൽ കോൺഗ്രസ് ടിക്കറ്റിൽ മധ്യപ്രദേശ് നിയമസഭയിലേക്ക് (വിധാൻ സഭ) തിരഞ്ഞെടുക്കപ്പെട്ടു. 1977 ലും 1980 ലും അദ്ദേഹം വീണ്ടും വിധാൻ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അർജുൻ സിംഗ് മന്ത്രിസഭയിൽ സഹമന്ത്രിയായി നിയമിതനായ അദ്ദേഹം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലക്കാരനായി സേവനമനുഷ്ടിച്ചിരുന്നു. 1983 ൽ കാബിനറ്റ് മന്ത്രിയായി ഉയർത്തപ്പെട്ടു. 1981-84 കാലഘട്ടത്തിൽ മധ്യപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഡെപ്യൂട്ടി ചെയർമാനായും വോറ പ്രവർത്തിച്ചിരുന്നു. 1985 മാർച്ച് 13 ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോത്തിലാൽ വോറ നിയമിക്കപ്പെട്ടു. കേന്ദ്രസർക്കാരിൽ ചേരുന്നതിനായി 1988 ഫെബ്രുവരി 13 ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
ദേശീയ രാഷ്ട്രീയം
[തിരുത്തുക]1988 ഫെബ്രുവരി 14 ന് രാജ്യസഭാംഗമായിത്തീർന്ന വോറ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ, സിവിൽ ഏവിയേഷൻ മന്ത്രിയുടെ ചുമതല ഏറ്റെടുത്തു. കേന്ദ്ര സർക്കാരിൽ അദ്ദേഹം കാബിനറ്റ് മന്ത്രിയായിരുന്നു. 1993 മെയ് 16 ന് ഉത്തർപ്രദേശ് ഗവർണറായി നിയമിതനായ അദ്ദേഹം 1996 മെയ് 3 വരെ ചുമതല നിർവ്വഹിച്ചിരുന്നു. 1998-99 ലെ 12-ആം ലോക്സഭയിലെ അംഗമായിരുന്നു മോത്തിലാൽ വോറ.
മരണം
[തിരുത്തുക]2020 ഒക്ടോബറിൽ കോവിഡ് -19 പോസിറ്റിവ് ആയ മോത്തിലാൽ വോറ കോവിഡാനന്തരമുള്ള രോഗങ്ങൾ മൂലം 2020 ഡിസംബർ 21 ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞു[7][8]
അവലംബം
[തിരുത്തുക]- ↑ Government Of Madhya Pradesh, India (13 March 1985). "M.P. chief minister sworn in with Ram Kishore Shukla and others". Government Of Madhya Pradesh, India. Retrieved 26 February 2014.
- ↑ Government Of Madhya Pradesh, India (14 February 1988). "M.P. chief minister resigns with Ram Kishore Shukla and other ministers". Government Of Madhya Pradesh, India. Retrieved 26 February 2014.
- ↑ Dec 21, TIMESOFINDIA COM / Updated:; 2020; Ist, 16:23. "Veteran Congress leader Motilal Vora passes away at 93 | India News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2020-12-21.
{{cite web}}
:|last2=
has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link) - ↑ Rajya Sabha profile
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;X
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Motilal Vora passes away at 93". Retrieved 24 December 2020.
- ↑ https://economictimes.indiatimes.com/news/politics-and-nation/cong-leader-motilal-vora-passes-away-at-93/articleshow/79839704.cms
- ↑ https://indianexpress.com/article/india/congress-leader-motilal-vora-passes-away-at-93-7113582/