താബോർ മല
ദൃശ്യരൂപം
(Mount Tabor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
താബോർ മല | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 575 മീ (1,886 അടി) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
ഇസ്രായേലിലെ ഒരു ചെറു പർവതമാണ് താബോർ മല. നസ്രേത്തിന് 8 കി.മീ. തെ.കി. മാറി ജെസ്റീൽ സമതലത്തിന്റെ (Jezreel) വടക്കു കിഴക്കേയറ്റത്ത് സ്ഥിതിചെയ്യുന്നു. അറബികൾ ജബൽ-അൽ-തുർ എന്നു വിളിച്ചിരുന്ന താബോർ മലയ്ക്ക് ഏകദേശം 588 മീ. ഉയരമുണ്ട്.
ക്രിസ്തുവിന് രൂപാന്തരീകരണം (transfiguration) സംഭവിച്ചത് താബോർ മലയിൽ വച്ചായിരുന്നു എന്ന ഒരു വിശ്വാസം ക്രൈസ്തവർക്കിടയിൽ നിലവിലുണ്ട്.[1] പ്രസ്തുത വിശ്വാസമാണ് താബോർ മലയുടെ പ്രസിദ്ധിക്ക് നിദാനം. 4-ആം ശതകം മുതൽ ഈ വിശ്വാസത്തിന് പ്രസക്തിയേറിയെങ്കിലും സുവിശേഷത്തിൽ ഇതിന് യുക്തമായ തെളിവുകൾ കാണുന്നില്ല.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തബോർ മല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
- ↑ The tradition of Mount Tabor as the site of the Transfiguration goes back to at least the 3rd century (Origen). The identification has been doubted in 19th-century scholarship (Henry Alford 1808, John Lightfoot 1825).